ദിലീപിനെ കുടുക്കിയതോ? ഉത്തരം കിട്ടാത്തെ പല ചോദ്യങ്ങളും ഇപ്പോഴും സമസ്യയായി കിടക്കുന്നു, ആ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ ദിലീപിനെ കുറ്റക്കാരനായി വിധിക്കുന്നത് ശരിയോ

image_760x400പ്രത്യേക ലേഖകന്‍

ഏവരും വേട്ടയാടിയ ശ്രീശാന്ത് എന്ന ക്രിക്കറ്ററെ നമ്മുക്ക് ഓര്‍മയില്ലേ. മലയാളികള്‍ സ്വകാര്യ അഹങ്കാരമായി കരുതിയിരുന്ന താരം. എന്നിട്ടും ഒരു പാതിരാത്രിക്ക് ഡല്‍ഹി പോലീസ് ആരുടെയോ താല്പര്യം സംരക്ഷിക്കാന്‍ ശ്രീയെ തുറങ്കിലടച്ചപ്പോള്‍ ഏവരും ശ്രീയുടെ മുഖത്ത് കാര്‍ക്കിച്ചുതുപ്പി. രാജ്യദ്രോഹിയെന്ന് പുച്ഛിച്ചു. ഒടുവില്‍ എല്ലാ കോടതികളിലും അഗ്നിശുദ്ധി വരുത്തി തിരിച്ചെത്തിയപ്പോള്‍ അവര്‍ ആ താരത്തെ വീണ്ടും തോളിലേറ്റി. കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിലും ഇതു തന്നെയാകുമോ സത്യം. അന്ന് കേവലം പത്തുലക്ഷം രൂപയ്ക്കുവേണ്ടി ശ്രീ ഒത്തുകളിച്ചെന്ന് പറഞ്ഞതുപോലെയാണ് ദിലീപിനെതിരായ ഇപ്പോഴത്തെ സംഭവങ്ങളും. പല ചോദ്യങ്ങള്‍ക്കും ഇതുവരെ ഉത്തരം കിട്ടുന്നില്ല. പ്രഹേളിയായി ഒരു സാദാ മനുഷ്യനു തോന്നാവുന്ന സംശയങ്ങള്‍ ഞങ്ങളും ചോദിക്കുകയാണ്.

നടിയോട് ദിലീപിന് വൈരാഗ്യമുണ്ടെന്ന് സിനിമലോകത്ത് പാട്ടാണ്. നടി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളതുമാണ്. തന്റെ അവസരങ്ങള്‍ മുടക്കിയത് വിവാദ നടനാണെന്നാണ് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞത്. അതുകൊണ്ട് തന്നെ നടിക്കെതിരേ എന്ത് ആക്രമണം ഉണ്ടായാലും സംശയമുന നീളുക ദിലീപിലേക്കായിരിക്കും. അത് എത്ര വലിയ വിശ്വസ്തനെ ക്വട്ടേഷന്‍ ഏല്പിച്ചാലും. താന്‍ ലൈംഗിക അതിക്രമത്തിന് ഇരയായ കാര്യം നടി തുറന്നു പറയില്ലെന്ന ധാരണയിലാണ് ദിലീപ് ക്വട്ടേഷന്‍ നല്കിയതെന്ന് വാദിക്കാം. എന്നാല്‍ കാവ്യയുമായി വിവാഹം കഴിഞ്ഞ് കേവലം നാലു മാസങ്ങള്‍ക്കുള്ളില്‍ ഇത്തരത്തിലൊരു ആക്രമണത്തിന് ദിലീപ് തയാറാകുമോ? ആര്‍ക്കും തോന്നാവുന്ന സംശയമാണ്.

നടിയോടുള്ള വ്യക്തിവൈരാഗ്യമാണ് ഒന്നര കോടിയുടെ ക്വട്ടേഷന് കാരണമെന്ന് പോലീസ് പറയുന്നു. അങ്ങനെയെങ്കില്‍ ദിലീപിന് കൂടുതല്‍ ശത്രുത തോന്നേണ്ടത് ലിബര്‍ട്ടി ബഷീറിനോടും മുന്‍ ഭാര്യയായ മഞ്ജു വാര്യരോടുമല്ലേ. ആക്രമിക്കപ്പെട്ട നടി കാരണമാണ് ദിലീപിന്റെ കുടുംബജീവിതം തകര്‍ന്നതെന്ന് പറയുന്നു. കാവ്യയെ കെട്ടാനാണ് ദിലീപ് മഞ്ജുവുമായി വേര്‍പിരിഞ്ഞതെന്നു ആരോപിക്കുന്നു. അങ്ങനെയെങ്കില്‍ ആക്രമിക്കപ്പെട്ട നടി മഞ്ജുവിനോട് ഇവരുടെ ബന്ധം വെളിപ്പെടുത്തിയത് ദിലീപിന് ഗുണകരമാകുകയല്ലേ ചെയ്തത്. ചോദ്യങ്ങള്‍ നിരവധിയാണ് ഉത്തരങ്ങള്‍ കിട്ടാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. അതുവരെ ഈ മാധ്യമവിചാരണയും ക്രൂശിക്കലും ഒഴിവാക്കിക്കൂടേ.

Related posts