ആ അവസ്ഥയില്‍നിന്ന് എന്നെ കരകയറ്റിയത് ദിലീപാണ്, സങ്കടം വരുമ്പോള്‍ കൂടെ നില്‍ക്കുന്ന നല്ല സുഹൃത്താണ് ദിലീപ്, ഉദയ് കൃഷ്ണയുടെ അനുഭവം ഇങ്ങനെ

udayഉദയ് കൃഷ്ണ- സിബി കെ. തോമസ്. മലയാള സിനിമയിലെ സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്തുക്കള്‍. ഇരുവരും ഒന്നിച്ചപ്പോള്‍ പുറത്തുവന്നതിലേറെയും സൂപ്പര്‍ഹിറ്റുകള്‍. അതില്‍ പകുതിയിലേറെയും ദിലീപ് നായകനായ ചിത്രങ്ങളും. സൗഹൃദങ്ങള്‍ക്ക് വലിയ സ്ഥാനമില്ലാത്ത മലയാള സിനിമയിലെ മറ്റൊരു കഥയാണ് ദിലീപിന് പറയാനുള്ളത്. അക്കഥ ഉദയ് പറയുന്നതിങ്ങനെ-

ദിലീപുമൊത്ത് പതിനെട്ട് സിനിമകള്‍ ചെയ്തിട്ടുണ്ട്. അതില്‍ മിക്കതും സൂപ്പര്‍ഹിറ്റുകളുമാണ്. ഞങ്ങള്‍ തമ്മില്‍ വഴക്കുകളും പിണക്കങ്ങളുമുണ്ടായിട്ടുണ്ട്. അതെല്ലാം ‘ഭായി’ എന്ന ഒറ്റവിളിയില്‍ തീരും. വിശ്വസിക്കാന്‍ പറ്റിയ നല്ല സുഹൃത്താണ് ദിലീപ്. ജൂലൈ നാല് എന്ന സിനിമ സാമ്പത്തികമായി തകര്‍ന്ന സമയത്ത് ഞാന്‍ വല്ലാത്ത സങ്കടത്തിലായിരുന്നു. ഒരു ദിവസം ദിലീപ് വീട്ടിലേക്ക് വന്നു. ഭായി, ഇവിടെ ചടഞ്ഞുകൂടി ഇരിക്കരുതെന്നു പറഞ്ഞ് എന്നെ കൂട്ടിക്കൊണ്ടുപോയത് ട്വന്റി-ട്വന്റിയിലേക്കാണ്. സങ്കടം വരുമ്പോള്‍ കൂടെനില്‍ക്കുന്നവനാണ് ആത്മാര്‍ഥ സുഹൃത്ത്. അത്തരം അവസരങ്ങളിലൊക്കെ ദിലീപ് കൂടെയുണ്ടാവാറുണ്ട്- ഉദയ്കൃഷ്ണയുടെ പറഞ്ഞുനിര്‍ത്തുന്നു.

തിരക്കഥയില്ലാതെ ഷൂട്ടിംഗ് നടത്തി പടം സൂപ്പര്‍ഹിറ്റാക്കിയ കഥയും ഉദയ്കൃഷ്ണയ്ക്കു പറയാനുണ്ട്. ജോസ് തോമസ് സംവിധാനം ചെയ്ത മാട്ടുപ്പെട്ടി മച്ചാനായിരുന്നു ചിത്രം. വിനു കിരിയത്താണ് ഇതിലേക്ക് വിളിക്കുന്നത്്. അതും ഷൂട്ടിംഗിന്റെ തലേദിവസം. പറ്റില്ലെന്ന് പറഞ്ഞ് പിന്മാറാന്‍ നോക്കിയിട്ടും സമ്മതിച്ചില്ല. ലൊക്കേഷനിലിരുന്ന് തിരക്കഥയെഴുതിയാല്‍ മതിയെന്നായിരുന്നു അവരുടെ മറുപടി. ആദ്യത്തെ ദിവസം ഷൂട്ടിംഗ് നടന്നില്ല. കാരണം തിരക്കഥയില്ലായിരുന്നു. പിറ്റേ ദിവസം മുതല്‍ ലൊക്കേഷനിലിരുന്ന് എഴുത്ത് തുടങ്ങി. 35 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ ആ സിനിമ തിയറ്ററിലെത്തിയപ്പോള്‍ സൂപ്പര്‍ഹിറ്റ്- വന്ന വഴികളെക്കുറിച്ച് ഉദയ്കൃഷ്ണയുടെ ഓര്‍മകള്‍ക്ക് തിളക്കമേറെ.

Related posts