കുറ്റപത്രത്തില്‍ ദിലീപ് ഒന്നാം പ്രതി! ഗൂഢാലോചന കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതിന് തുല്യം; കൃത്യം ചെയ്തവര്‍ക്ക് നടിയോട് വൈരാഗ്യമില്ല; അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ ഇങ്ങനെ…

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘം ആലോചിക്കുന്നു. ഗൂഢാലോചന കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തതിന് തുല്യമാണെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്‍റെ നടപടി. ഇതുസംബന്ധിച്ച അന്തിമ തീരുമാനം എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച നടക്കുന്ന യോഗത്തിലുണ്ടാകുമെന്നാണ് സൂചന. യോഗത്തിൽ സ്പെഷൽ പ്രോസിക്യൂട്ടറും പങ്കെടുക്കും.

കൃത്യം നടത്തിയത് ദിലീപിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലാണെന്നും കൃത്യം ചെയ്തവർക്ക് നടിയോട് വൈരാഗ്യമില്ലെന്നുമാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നിയമോപദേശം തേടിയത്. നിലവിൽ കേസിലെ പതിനൊന്നാം പ്രതിയാണ് ദിലീപ്. നടിയെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതിയായ പൾസർ സുനി എന്ന സുനിൽകുമാർ കുറ്റപത്രത്തിൽ രണ്ടാം പ്രതിയാകും.

കേ​സി​ൽ 26 പേ​രു​ടെ ര​ഹ​സ്യ​മൊ​ഴി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ അ​ന്വേ​ഷ​ണ സം​ഘം ശേ​ഖ​രി​ച്ചു ക​ഴി​ഞ്ഞു. കേ​സി​ലെ പ്ര​ധാ​ന തൊ​ണ്ടി​മു​ത​ലാ​യ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ഉ​പ​യോ​ഗി​ച്ച മൊ​ബൈ​ൽ​ഫോ​ണ്‍ മാ​ത്ര​മാ​ണ് ക​ണ്ടെ​ടു​ക്കാ​നു​ള്ള​ത്. ഇ​ത് ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും തു​ട​ർ​ന്നും ഇ​തി​നാ​യു​ള്ള അ​ന്വേ​ഷ​ണം ന​ട​ക്കു​മെ​ന്നും അ​റി​യി​ച്ചാ​കും അ​ന്വേ​ഷ​ണം​ഘം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ക.

അതേസമയം ദിലീപിനെതിരായ കുറ്റപത്രം ഈയാഴ്ച തന്നെ സമർപ്പിക്കുമെന്നാണ് സൂചന. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാവും പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. കേസിൽ എല്ലാം പഴുതുകളും അടച്ചുള്ള കുറ്റപത്രമാണ് പോലീസ് തയാറാക്കുന്നത്.

Related posts