ദിലീപുമായി അടുപ്പമുള്ള ഒരു സ്ത്രീയും പുരുഷനും ഉടന്‍ അറസ്റ്റിലാകും, നടന്റെ കുരുക്ക് കൂടുതല്‍ മുറുകുന്നു, രാമന്‍പിള്ള വക്കീലിന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല, പോലീസിന്റെ അടുത്തനീക്കം ഇങ്ങനെ

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനു മേല്‍ കുരുക്ക് കൂടുതല്‍ മുറുക്കാന്‍ പോലീസിന്റെ നീക്കം. ഇത് സംബന്ധിച്ച സൂചനകള്‍ ഇന്ന് ഹൈക്കോടതിയെ പോലീസ് ധരിപ്പിച്ചതായാണ് വിവരം. കേസില്‍ ദിലീപിന്റെ റിമാന്‍ഡ് കോടതി നീട്ടിയ സാഹചര്യത്തിലാണ് പോലീസിന്റെ നീക്കം. പള്‍സര്‍ സുനി പറയുന്ന പോലെ കേസിലെ മറ്റൊരു സൂത്രധാരന്‍ കൂടി പിടിയിലായേക്കുമെന്നാണ് സൂചന. പോലീസ് ഇക്കാര്യത്തില്‍ പുതിയ നീക്കം നടത്തുന്നുണ്ട്. ദിലീപുമായി അടുത്ത ബന്ധമുള്ള ഒരു സ്ത്രീയും പുരുഷനുമാണ് ഇനി അറസ്റ്റിലാവാനുള്ളത്. ദിലീപുമായി നേരിട്ട് ബന്ധമുള്ളവരും ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് സൂചനകള്‍ ലഭ്യമായവരുമായ രണ്ടു പേരെയാണ് അറസ്റ്റ് ചെയ്യാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.

ജയിലില്‍ നിന്ന് ദിലീപ് പുറത്തിറങ്ങിയാല്‍ കാര്യങ്ങള്‍ പോലീസിന്റെ വഴിയേ വന്നേക്കില്ല. സിനിമ, രാഷ്ട്രീയരംഗത്ത് ദിലീപിനുള്ള സ്വാധീനം തന്നെ കാരണം. അതുകൊണ്ട് തന്നെ നടന് ജാമ്യം ലഭിക്കുംമുമ്പ് മറ്റു പ്രതികളെയും പൊക്കാനുറച്ചാണ് പോലീസിന്റെ നീക്കം. കഴിഞ്ഞദിവസം ആലുവ പോലീസ് ക്ലബില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് ഈ യോഗത്തില്‍ ലഭിക്കുന്ന വിവരം. അതേസമയം, ദിലീപ് മാനസികമായി തളര്‍ന്നെന്ന വാദം തെറ്റാണെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.

Related posts