നിങ്ങൾക്കും അങ്ങനെയല്ലേ..! നടിയെ ഉപദ്രവിച്ച കേസിൽ പോലീസിനെതിരെ പരാതികളില്ലെന്ന് നടൻ ദിലീപ്; ശനിയാഴ്ച വരെ ദിലീപിന്‍റെ പോലീസ് കസ്റ്റഡി കാലാവധി നീട്ടി

dileep-no-police-caseഅങ്കമാലി: യുവനടിയെ ആക്രമച്ച കേസുമായി ബന്ധപ്പെട്ടു പോലീസിനെതിരെ പരാതികളില്ലെന്നു ദിലീപ്. കേസുമായി ബന്ധപ്പെട്ടു അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ദിലീപിനെ ഇന്നു ഹാജരാക്കിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം നടിയെ ഉപദ്രവിച്ച കേസിൽ ദിലീപിന്‍റെ പോലീസ് കസ്റ്റഡി കാലാവധി നീട്ടി. ശനിയാഴ്ച വൈകിട്ട് അഞ്ച് വരെയാണ് ദിലീപിനെ അന്വേഷണ സംഘത്തിന് കസ്റ്റഡിയിൽ അനുവദിച്ചിരിക്കുന്നത്.

Related posts