സുനിയെ അറിയില്ലെന്ന് ഉറച്ച് ദിലീപ് ..! പ​ൾ​സ​ർ സു​നി​യെ അ​റി​യില്ലെന്നും ക്വട്ടേഷൻ നൽകിയിട്ടില്ലെന്നും ആവർത്തിച്ചു ദി​ലീ​പ്; ലക്ഷ്യയിൽ നിന്ന് കിട്ടിയത് മെമ്മറി കാർഡി ന്‍റെ പകർപ്പെന്ന് പോലീസ് കോടതിയിൽ

dileep-no-police-caseകൊ​​​ച്ചി: ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ര​​​ണ്ടു ദി​​​വ​​​സം ചോ​​​ദ്യം ചെ​​​യ്തി​​​ട്ടും കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി പ​​​ൾ​​​സ​​​ർ സു​​​നി​​​യെ അ​​​റി​​​യു​​​മെ​​​ന്നു ന​​ട​​ൻ ദി​​​ലീ​​​പ് സ​​​മ്മ​​​തി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു പോ​​​ലീ​​​സ്. പ​​​ൾ​​​സ​​​ർ സു​​​നി​​​യു​​​മാ​​​യി താ​​ൻ ഒ​​രി​​ക്ക​​ലും കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നും ക്വ​​​ട്ടേ​​​ഷ​​​ൻ ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലെ​​​ന്നു​​​മാ​​​ണു ദി​​​ലീ​​​പ് ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം കോ​​​ട​​​തി​​​യി​​​ൽ അ​​റി​​യി​​ച്ചു.

സു​​​നി​​​യെ ക​​​ണ്ട​​​തി​​​ന്‍റെ തെ​​​ളി​​​വു​​​ക​​​ൾ കാ​​​ണി​​​ച്ചു ചോ​​​ദ്യം ചെ​​​യ്യു​​​ന്പോ​​​ൾ മ​​​റു​​​പ​​​ടി ന​​​ൽ​​​കാ​​തെ ദി​​​ലീ​​​പ് നി​​സ്സ​​​ഹ​​​ക​​​രി​​​ക്കു​​​ക​​യാ​​ണെ​​ന്നും പോ​​​ലീ​​​സ് ചൂ​​ണ്ടി​​ക്കാ​​ട്ടി. സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ, ഹോ​​​ട്ട​​​ൽ ബി​​​ൽ കോ​​​പ്പി, മ​​​റ്റു രേ​​​ഖ​​​ക​​​ൾ എ​​​ന്നി​​​വ നി​​​ര​​​ത്തി​​​യാ​​​ണു സു​​​നി​​​യും ദി​​​ലീ​​​പും കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​താ​​​യി പോ​​​ലീ​​​സ് സ​​​മ​​​ർ​​​ഥി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ സു​​​നി​​​യെ അ​​​റി​​​യി​​​ല്ലെ​​​ന്ന ​നി​​​ല​​​പാ​​​ടി​​​ൽ ഉ​​​റ​​​ച്ചു​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ് ദി​​​ലീ​​​പ്.

കേ​​​സി​​​ൽ നി​​​ർ​​ണാ​​​യ​​​ക തെ​​​ളി​​​വാ​​​യ, ന​​ടി​​യെ ഉ​​പ​​ദ്ര​​വി​​ക്കു​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്തി​​​യ മൊ​​​ബൈ​​​ൽ ഫോ​​​ണും മെ​​​മ്മ​​​റി കാ​​​ർ​​​ഡും ക​​​ണ്ടെ​​​ടു​​​ക്കാ​​​ൻ ഇ​​തു​​വ​​രെ സാ​​​ധി​​​ച്ചി​​​ട്ടി​​​ല്ല. ദി​​​ലീ​​​പി​​​ന്‍റെ ഭാ​​​ര്യ​​​യും ന​​​ടി​​​യു​​​മാ​​​യ കാ​​​വ്യാ ​മാ​​​ധ​​​വ​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള കാ​​​ക്ക​​​നാ​​​ട്ടെ വ്യാ​​​പാ​​​ര​​സ്ഥാ​​​പ​​​ന​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ൽ മെ​​​മ്മ​​​റി കാ​​​ർ​​​ഡി​​​ന്‍റെ പ​​​ക​​​ർ​​​പ്പാ​​​ണ് ല​​​ഭി​​​ച്ച​​​തെ​​ന്നും പോ​​ലീ​​സ് കോ​​ട​​തി​​യെ അ​​റി​​യി​​ച്ചു.

Related posts