നന്നായി സഹകരിക്കുന്നുണ്ട്! ചോദ്യം ചെയ്യല്‍ നാല് മണിക്കൂര്‍ പിന്നിട്ടു; നാദിര്‍ഷയും ദിലീപും വെവ്വേറെ മുറികളില്‍; ആലുവ പോലീസ് ക്ലബിലാണ് ഇരുവരുടെയും മൊഴിയെടുക്കുന്നത്‌

dileep_nadirsha_250617

ആലുവ: നടി ആക്രമിക്കപ്പെട്ട കേസിലും പൾസർ സുനി ഭീഷണിപ്പെടുത്തിയ കേസിലും ദിലീപിന്‍റെയും നാദിർഷയുടെയും മൊഴിയെടുക്കുന്നത് തുടരുകയാണ്. ആലുവ പോലീസ് ക്ലബിലാണ് ഇരുവരുടെയും മൊഴിയെടുക്കുന്നത്. ഐജി ബി.സന്ധ്യയുടെ നേതൃത്വത്തിൽ നടക്കുന്ന മൊഴിയെടുക്കൽ നാല് മണിക്കൂർ പിന്നിട്ടു.

ഇരുവരെയും വെവ്വേറെ മുറികളിൽ ഇരുത്തിയാണ് പോലീസ് വിവരങ്ങൾ ചോദിച്ചറിയുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളെക്കുറിച്ചും അന്വേഷണം സംഘം ഇരുവരോടും ചോദിച്ചറിയുന്നുണ്ട്. ഇരുവരും ചോദ്യം ചെയ്യലിനോട് നന്നായി സഹകരിക്കുന്നുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.

പൾസർ സുനി അയച്ച കത്തിനെക്കുറിച്ചും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട ഫോണ്‍ കോളിനെക്കുറിച്ചുമാണ് പോലീസ് പ്രധാനമായും ആരായുന്നത്. മാത്രമല്ല കഴിഞ്ഞ ദിവസം ആക്രമണത്തിന് ഇരയായ നടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയാണ് ചോദ്യം ചെയ്യൽ.

Related posts