കീശയ്ക്കു കനമുണ്ടെങ്കിൽ ദിനോസറിനെയും വാങ്ങാം

ദി​നോ​സ​ർ ഫോ​സി​ൽ പാ​രീ​സി​ൽ ലേ​ല​ത്തി​നു വ​യ്ക്കു​ന്നു. ഒ​ന്പ​ത് മീ​റ്റ​ർ നീ​ള​മു​ള്ള ഫോ​സി​ലി​ന് 18 ല​ക്ഷം യൂ​റോ ല​ഭി​ക്കു​മെ​ന്നാ​ണ് ലേ​ല​ക്കാ​രു​ടെ പ്ര​തീ​ക്ഷ. 2013ൽ ​അ​മേ​രി​ക്ക​യി​ലെ വ്യോ​മിം​ഗി​ൽ​നി​ന്നാ​ണ് ഈ ​ഫോ​സി​ൽ ക​ണ്ടെ​ടു​ത്ത​ത്. 70 ശ​ത​മാ​നം ഭാ​ഗ​ങ്ങ​ളു​ള്ള ഫോ​സി​ൽ ഇ​പ്പോ​ൾ ബ്രി​ട്ടീ​ഷ് വ്യ​വ​സാ​യി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ്.

മാം​സ​ഭു​ക്ക് വി​ഭാ​ഗ​മാ​യ തെ​റോ​പോ​ഡി​ൽ​പ്പെ​ട്ട ദി​നോ​സ​റി​ന്‍റെ ഫോ​സി​ലാ​ണ് ഇ​തെ​ന്നാ​ണു നി​ഗ​മ​നം. ഇ​പ്പോ​ൾ ഫ്രാ​ൻ​സി​ലെ ലി​യോ​ൺ സി​റ്റി​യി​ലു​ള്ള ഫോ​സി​ൽ വൈ​കാ​തെ ഈ​ഫ​ൽ ട​വ​റി​ന്‍റെ ആ​ദ്യനി​ല​യി​ലേ​ക്കു മാ​റ്റും. ജൂ​ണി​ലാ​ണ് ലേ​ലം ന​ട​ക്കു​ക.

Related posts