മ​ല​യാ​ള സി​നി​മ​ക​ളിൽ 98 ശതമാനവും സ്ത്രീ​വി​രു​ദ്ധ​വും അ​രാ​ഷ്ട്രീ​യ​വും: ഡോ.​ബി​ജു

നീ​ലേ​ശ്വ​രം: മ​ല​യാ​ള സി​നി​മ​ക​ളി​ൽ 98 ശ​ത​മാ​ന​വും സ്ത്രീ ​വി​രു​ദ്ധ​വും അ​രാ​ഷ്ട്രീ​യ​വു​മാ​ണെ​ന്നും സാം​സ്കാ​രി​ക നി​ല​വാ​ര​മു​ള്ള സി​നി​മ​ക​ൾ കാ​ണു​ന്ന​തും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്നും സം​വി​ധാ​യ​ക​ൻ ഡോ.​ബി​ജു.

കോ​ട്ട​പ്പു​റം ശ്രീ​വൈ​കു​ണ്ഠം നാ​ട്യ​വേ​ദി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, പ​യ്യ​ന്നൂ​ർഓ​പ്പ​ണ്‍ ഫ്രെ​യിം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ ന​ട​ത്തി​യ ആ​ദ്യ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ വി.​ഗൗ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ലോ​ഗോ രൂ​പ​ക​ൽ​പ്പന ചെ​യ്ത പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ എം.​സു​ധാ​ക​ര​ൻ, ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ ആ​ർ.​ന​ന്ദ​ലാ​ൽ എ​ന്നി​വ​രെ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പ്ര​ഫ.​കെ.​പി.​ജ​യ​രാ​ജ​ൻ ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു.വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​പി.​മു​ഹ​മ്മ​ദ് റാ​ഫി ച​ല​ച്ചി​ത്രോ​ത്സ​വം അ​വ​ലോ​ക​നം ചെ​യ്തു.

പ്ര​ദ​ർ​ശി​പ്പി​ച്ച ചി​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചു കാ​ണി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ഓ​പ്പ​ണ്‍ ഫോ​റം ന​ട​ത്തി. സം​വി​ധാ​യ​ക​ൻ ബി​ജു കാ​ന്പ്ര​ത്ത്, ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ ആ​ർ.​ന​ന്ദ​ലാ​ൽ, സാം​സ്കാരി​ക പ്ര​വ​ർ​ത്ത​ക​ൻ രാ​ജ്മോ​ഹ​ൻ നീ​ലേ​ശ്വ​രം എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ നി​യ​ന്ത്രി​ച്ചു. എം.​പി.​ച​ന്ദ്ര​ൻ, കെ.​ഹ​രി​പ്ര​സാ​ദ്, വി.​വി.​പ​ത്മ​നാ​ഭ​ൻ, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ​മാ​രാ​യ പി.​കെ.​ര​തീ​ഷ്, കെ.​വി.​സു​ധാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts