സലീം കുമാറിന്റെ പോസ്റ്റ് അവളെ ഏറെ വേദനിപ്പിച്ചു! പോസ്റ്റ് മോശമായിപ്പോയി എന്ന് ഞാനും അവനോട് പറഞ്ഞു; നേരിട്ട് മാപ്പ് പറയാമെന്ന് സലീംകുമാര്‍ സമ്മതിക്കുകയും ചെയ്തു; ലാല്‍ പറയുന്നു

hfhffhfrthആക്രമണത്തിനിരയായ നടിക്ക് പ്രതിയായ സുനില്‍ കുമാറുമായി (പള്‍സര്‍ സുനി) ഷൂട്ടിങ് സെറ്റില്‍ കണ്ടു പരിചയം ഉണ്ടെന്നാണു താന്‍ ദിലീപിനോടു പറഞ്ഞതെന്നും അതിനപ്പുറം അടുപ്പമോ സൗഹൃദമോ ഉണ്ടെന്നു പറഞ്ഞിട്ടില്ലെന്നും നടനും സംവിധായകനുമായ ലാല്‍. ‘ദിലീപും ഉദ്ദേശിച്ചത് അതു തന്നെയായിരിക്കുമെന്നും ലാല്‍ പറഞ്ഞു. ദിലീപ് എന്താണ് പറഞ്ഞതെന്ന് ഞാന്‍ കേട്ടിട്ടില്ല. ഹണി ബീ 2 സെറ്റിലുണ്ടായിരുന്നതിനാല്‍ പരിചയമുണ്ടായിരിക്കാം. ഈ മുന്‍പരിചയത്തിന്റെ കാര്യമാവും ദിലീപ് സൂചിപ്പിച്ചത്. ഇപ്പോള്‍ ഞാനത് നിഷേധിച്ചാല്‍ ദിലീപ് വലിയ കുഴപ്പത്തിലാകും. അതിന്റെ കാര്യം എനിക്കില്ല. എന്നാല്‍, മിണ്ടാതിരുന്നാല്‍ അത് അംഗീകരിക്കുന്നതിന് തുല്യമാവുകയും ചെയ്യും. ലാല്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ ഉയരുന്ന ആരോപണങ്ങളില്‍ ദിലീപ് ഏറെ മാനസിക സംഘര്‍ഷം അനുഭവിക്കുന്നുണ്ട്. ഇങ്ങനെയൊക്കെ ചെയ്യാന്‍ ക്രിമിനല്‍ സ്വഭാവമുള്ള വ്യക്തിയല്ല ദിലീപ്.

രണ്ടുപേരും എന്റെ സഹപ്രവര്‍ത്തകരാണ്. ദിലീപ് ഈ കേസില്‍ നൂറുശതമാനം സത്യസന്ധനാണ് എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ദിലീപിന്റെ വളര്‍ച്ചയില്‍ അസൂയ ഉള്ള പലരുമുണ്ട്. സിനിമാരംഗത്ത് തന്നെയുണ്ട് ഇങ്ങനെയുള്ളവര്‍. ആ ഒരു അംശമാണ് എടുത്തുകാട്ടി ദിലീപിനെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നതെന്നും ലാല്‍ പറഞ്ഞു. ദിലീപിനെ താന്‍ ഫോണില്‍ വിളിച്ചിരുന്നെന്നും ഇതുവരെ അദ്ദേഹവുമായി നേരിട്ട് സംസാരിക്കാനായിട്ടില്ലെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു. സലീം കുമാറിന്റെ പോസ്റ്റ് അവളെ ഏറെ വേദനിപ്പിച്ചു. സലീമേട്ടന്‍ തന്റെ അടുത്ത സുഹൃത്താണെന്നും അവള്‍ വിളിച്ചപ്പോള്‍ പറഞ്ഞു. ഞാന്‍ പിന്നീട് സലീമിനെ വിളിച്ചിരുന്നു. ആ പോസ്റ്റ് മോശമായി പോയി എന്നു പറഞ്ഞു. അവനോട് എനിക്കതിനുള്ള അടുപ്പമുണ്ട്. ഇക്കാര്യം പറഞ്ഞപ്പോള്‍ അവളെ വേദനിപ്പിക്കണമെന്ന് ഒരുദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്നും പറഞ്ഞു. നേരിട്ട് മാപ്പു പറയാമെന്നും സലീംകുമാര്‍ പറഞ്ഞു.

Related posts