ലിപ് ലോക്ക് ചെയ്താല്‍ മാനം ഇടിഞ്ഞു വീഴുമോ ? ലിപ് ലോക്ക് സീനിന്റെ പേരില്‍ നടിയെ അഴിഞ്ഞാട്ടക്കാരിയെന്ന് വിളിക്കുന്നവരെ ആരാധകരെന്നല്ല ഞരമ്പുരോഗികള്‍ എന്നാണ് വിളിക്കേണ്ടത്; തുറന്നടിച്ച് യുവസംവിധായകന്‍

പൃഥിരാജും പാര്‍വതിയും പ്രധാനവേഷത്തിലെത്തിയ റോഷ്‌നി ദിനകര്‍ ചിത്രം മൈസ്‌റ്റോറിയ്‌ക്കെതിരേ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ പാര്‍വതിയെ ആക്ഷേപിക്കുന്ന ഫാന്‍സിനെതിരേ അതിരൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് യുവ സംവിധായകന്‍ വി.സി അഭിലാഷ്.

18 കോടി മുടക്കി ലിസ്ബണില്‍ ഷൂട്ട് ചെയ്ത ചിത്രം മോശമായിരുന്നെങ്കില്‍ അതാണ് പറയേണ്ടതെന്നും അതിനു പകരം ലിപ്ലോക്ക് ചെയ്തതിന്റെ പേരില്‍ നായികയെ അഴിഞ്ഞാട്ടക്കാരിയാക്കുകയല്ല വേണ്ടതെന്നും അഭിലാഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ തുറന്നടിക്കുന്നു.

ഒരു ലിപ് ലോക്കിന്റെ പേരില്‍ നായികയെ അഴിഞ്ഞാട്ടക്കാരിയെന്നും മറ്റും പറഞ്ഞ് വ്യക്തിപരമായി അധിക്ഷേപിക്കുന്നവരെ ഫാന്‍സ് എന്നു വിളിക്കാന്‍ കഴിയില്ലെന്നും ഞരമ്പുരോഗികളാണെന്നും അഭിലാഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ആളൊരുക്കം എന്ന ശ്രദ്ധേയ ചിത്രത്തിന്റെ സംവിധായകനാണ് വി.സി. അഭിലാഷ്. ഇത്തരത്തിലുള്ളവര്‍ സിനിമാ വ്യവസായം തകര്‍ക്കുമെന്നും, ഈ ഞരമ്പുരോഗികള്‍ വിജയിപ്പിച്ച ഏതെങ്കിലും ഒരു സിനിമ ഇന്നോളമുണ്ടായിട്ടുണ്ടോ എന്നും അഭിലാഷ് ചോദ്യം ഉയര്‍ത്തുന്നു.

ഫാന്‍സ് അസോസിയേഷനുകളുടെ നേതാക്കള്‍ ഇക്കാര്യത്തില്‍ ഇടപെട്ട് അംഗങ്ങളെ തിരുത്തണമെന്നും അഭിലാഷ് പറഞ്ഞുവെയ്ക്കുന്നു.

Related posts