ഒന്ന് ശ്രദ്ധിച്ചാൽ ദുരന്തം ഒഴിവാക്കാം..! മകൾക്ക് വരനാകാൻ പോകുന്നയാളെക്കുറിച്ച് നല്ലതുപോലെ അന്വേഷിക്കണം; ഇല്ലെങ്കിൽ ഇവർ ചെന്നത്തുന്നത് അപകടകരമായ സാഹചര്യത്തിലേക്കെന്ന് വനിതാ കമ്മീഷൻ

divourceതൃ​ശൂ​ർ: കു​ടും​ബ ത​ർ​ക്ക​ങ്ങ​ളും, ഭാ​ര്യാ​ഭ​ർ​തൃ സ്വ​ത്തു​വി​ഹി​ത ത​ർ​ക്ക​ങ്ങ​ളും കൂ​ടു​ന്നു​വെ​ന്നു വ​നി​താ ക​മ്മീ​ഷ​ൻ വി​ല​യി​രു​ത്ത​ൽ. തൃ​ശൂ​രി​ൽ ന​ട​ന്ന മെ​ഗാ അ​ദാ​ല​ത്തി​ൽ ആ​കെ ല​ഭി​ച്ച 67 പ​രാ​തി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​ത്ത​രം ത​ർ​ക്ക​ങ്ങ​ളു​മാ​യി​രു​ന്നു. വ​ര​നാ​യി ക​ണ്ടെ​ത്തു​ന്ന യുവാക്ക​ളു​ടെ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളും കു​ടും​ബ പ​ശ്ചാ​ത്ത​ല​വു​മൊ​ന്നും പ​രി​ശോ​ധി​ക്കാ​തെ വി​വാ​ഹം ക​ഴി​ച്ച​യ​യ്ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്കാ​ണെ​ന്നും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​വാ​ഹ കാ​ര്യ​ങ്ങ​ളി​ൽ ര​ക്ഷി​താ​ക്ക​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ അം​ഗം ഷി​ജി ശി​വ​ജി പ​റ​ഞ്ഞു.

നാ​ലു​മാ​സം മു​ന്പ് കു​ട്ടി​ക​ൾ ല​ഹ​രി​ക്ക​ടി​മ​പ്പെ​ട്ടു​വെ​ന്ന പ​രാ​തി​യു​മാ​യി അ​ന്തി​ക്കാ​ട് പോ​ലീ​സ് പ​രി​ധി​യി​ൽ നി​ന്നു​മെ​ത്തി​യ അ​മ്മ, ഇ​ന്ന​ലെ വീ​ണ്ടും ക​മ്മീ​ഷ​നു​മു​ന്നി​ൽ ഹാ​ജ​രാ​യി. ക​മ്മീ​ഷ​ന്‍റെ നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലും കൗ​ണ്‍​സലിം​ഗും മൂ​ലം കു​ട്ടി​ക​ൾ ല​ഹ​രി​യി​ൽ​നി​ന്നും മു​ക്തി നേ​ടു​ക​യും സ​ന്തോ​ഷ കു​ടും​ബ ജീ​വി​ത​ത്തി​ലാ​യെ​ന്നും ന​ന്ദി അ​റി​യി​ച്ചു​വെ​ന്നും ക​മ്മീ​ഷ​ൻ പ​റ​ഞ്ഞു.

സ്വ​ത്തു​വി​ഹി​തം ത​ട്ടി​യെ​ടു​ത്ത് ര​ണ്ട് ആ​ണ്‍​മ​ക്ക​ൾ വീ​ട്ടി​ൽ​നി​ന്നും ഇ​റ​ക്കി​വി​ട്ടു​വെ​ന്ന ചെ​ങ്ങാ​ലൂ​ർ സ്വ​ദേ​ശി​നി​യാ​യ 70കാ​രി​യു​ടെ പ​രാ​തി ന​ട​പ​ടി​ക​ൾ​ക്കാ​യി ക​മ്മീ​ഷ​ൻ ആ​ർഡിഒ​യ്ക്കു വി​ട്ടു. 28 കേ​സു​ക​ൾ തീ​ർ​പ്പാ​ക്കി. 10 പ​രാ​തി​ക​ൾ പോ​ലീ​സി​നും മൂ​ന്നു പ​രാ​തി​ക​ൾ ജാ​ഗ്ര​താസ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​നു​മാ​യി വി​ട്ടു. 26 പ​രാ​തി​ക​ൾ അ​ടു​ത്ത സി​റ്റിം​ഗി​ൽ പ​രി​ഗ​ണി​ക്കും.
ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ വി.​യു. കു​ര്യാ​ക്കോ​സ്, എ​ൽ​ദോ പൂ​ക്കു​ന്നേ​ൽ, ലൗ​ലി​ൻ, ഭൂ​ണി സ​ന്തോ​ഷ്, കൗ​ണ്‍​സി​ല​ർ മാ​ല, വ​നി​ത സെ​ൽ സി.​പി.​ഒ പ​ത്മി​നി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts