ഇതെന്റെ പ്രതികാരം! നല്ലകാലത്ത് കൂടെനിന്നവര്‍ പലരും പണമില്ലാതായപ്പോള്‍ കണ്ടഭാവം നടിച്ചില്ല, ജീവിതത്തിലെ മോശം കാലത്തെക്കുറിച്ച് ഊഴം നായിക ദിവ്യപിള്ള

divyaഒരു വലിയ പ്രതികാരത്തിന്റെ കഥ തുറന്നു പറയുകയാണ് പൃഥ്വിരാജ് ചിത്രമായ ഊഴത്തിലെ നായിക ദിവ്യാപിള്ള. സിനിമയിലല്ല ജീവിതത്തിലാണ് ദിവ്യയുടെ പ്രതികാരമെന്നുമാത്രം. ക്ലബ്ബ് എഫ്എമ്മിനു നല്കിയ അഭിമുഖത്തിലാണ് ജീവിതത്തിലെ മോശം അവസ്ഥകളെക്കുറിച്ച് നടി തുറന്നുപറഞ്ഞത്.

ദുബായില്‍ സ്ഥിരതാമസമാക്കിയ ദിവ്യ പിള്ളയുടെ കുടുംബത്തെ 2008ലെ സാമ്പത്തിക മാന്ദ്യം ഗുരുതരമായി ബാധിച്ചു. അച്ഛന്‍ അതുവരെ കഷ്ടപ്പെട്ടുണ്ടാക്കിയ എല്ലാം അതോടെ നഷ്ടമായി. എന്നാല്‍ തളരാന്‍ ഞങ്ങള്‍ക്കാവുമായിരുന്നില്ല. ഒന്നില്‍നിന്നു പിടിച്ചുകയറി. എന്നും ഒപ്പമുണ്ടാകുമെന്ന് കരുതിയവര്‍ പലരും പണമില്ലാതായതോടെ കണ്ടഭാവം നടിച്ചില്ല. സഹായിക്കാന്‍ ശേഷിയുണ്ടായിരുന്നവര്‍ തിരിച്ചുകിട്ടിയേക്കില്ലെന്ന ഭയത്താല്‍ തങ്ങളെ ഒഴിവാക്കുകയും ചെയ്തു. അന്ന് സഹായത്തിനെത്തിയവര്‍ പലരും ഒട്ടും പ്രതീക്ഷിക്കാത്ത ചിലരായിരുന്നുവെന്നും ദിവ്യ പറയുന്നു.

ഫഹദ് ഫാസില്‍ ചിത്രമായ അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് ദിവ്യ സിനിമയിലെത്തുന്നത്. ഗൗരി എന്ന കഥാപാത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഊഴത്തിലെ നായികവേഷം ദിവ്യയ്ക്കു ബ്രേക്കായി.

Related posts