എംബിബിഎസ് പ​രീ​ക്ഷാ ഫ​ലം ചോ​ർ​ച്ച: പരി ശോധനയിൽ ഉറവിടം സർവകലാ ശാലയിൽ നിന്നുതന്നെ; ഫലം വരുന്നതിന് മുന്പ് ചേർന്ന പ്രിൻസിപ്പൾമാരുടെ യോഗ ത്തിൽ പങ്കെടുത്തവരെ ചോദ്യം ചെയ്യും

TVM-DOCTOR-Lമു​ള​ങ്കു​ന്ന​ത്തു​കാ​വ്: ആ​രോ​ഗ്യശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല​യു​ടെ എംബിബിഎസ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു മു​ന്പ് പു​റ​ത്താ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം സം​ഘം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ പേ​രാ​മം​ഗ​ലം സി​ഐ ആ​ർ. സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​ന്ന​ലെ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.2012 ൽ ​പ്ര​വേ​ശ​നം നേ​ടി​യ എം​ബി​ബി​എ​സ് ബാ​ച്ചി​ന്‍റെ അ​വ​സാ​ന​വ​ർ​ഷ പ​രീ​ക്ഷാ​ഫ​ല​മാ​ണ് പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​തി​നുമു​ന്പേ ചോ​ർ​ന്ന​ത്.

കോ​ല​ഞ്ചേ​രി മ​ല​ങ്ക​ര മെ​ഡി​ക്ക​ൽ​ കോ​ള​ജി​ലെ അ​വ​സാ​ന വ​ർ​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ​ലം ചൊ​വ്വാ​ഴ്ച രാ​ത്രി​മു​ത​ൽ കോ​ള​ജി​ന്‍റെ വെ​ബ്സൈ​റ്റി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ മ​റ്റു കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ത​ങ്ങ​ളു​ടെ മാ​ർ​ക്ക് കൈ​മാ​റി​യ​പ്പോ​ഴാ​ണ് പ്ര​സി​ദ്ധ​പ്പെ​ടു​ത്താ​ത്ത ഫ​ല​ത്തെ സം​ബ​ന്ധി​ച്ച് മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ പ​രാ​തി​പ്പെ​ട്ട​ത്. തു​ട​ർ​ന്ന സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ എ​സ്പി​ക്കു പ​രാ​തി​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

സ​ർ​വ​കാ​ശാ​ല ര​ജി​സ്ട്രാ​ർ ഡോ. ​എം.​കെ. മം​ഗ​ളം, പ്രൊ ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എ. ന​ളി​നാ​ക്ഷ​ൻ എ​ന്നി​വ​രി​ൽനി​ന്ന് ഇ​ന്ന​ലെ പോ​ലീ​സ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഇ ​വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ഹ​രി​ലാ​ൽ, ക​ന്പ്യൂ​ട്ട​ർ പ്രോ​ഗ്രാ​മ​ർ എ​ന്നി​വ​രി​ൽനി​ന്നു പ​രീ​ക്ഷാ ഫ​ല​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്നതു സംബന്ധിച്ച് പോ​ലീ​സ് വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞു.

സൈ​ബ​ർ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. പ​രീ​ക്ഷാഫ​ലം ആ​ദ്യ​മാ​യി സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലി​ട്ട വി​ദ്യാ​ർ​ഥി​യു​ടെ വാ​ട്സാ​പ്പി​ലെ സ​മ​യ​വും ഉ​റ​വി​ട​വും സം​ബ​ന്ധി​ച്ച് സൈ​ബ​ർ​പോ​ലീ​സ് അ​ന്വേ​ഷി​ക്കും. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഏ​തെ​ങ്കി​ലും ജീ​വ​ന​ക്കാ​ര​ൻ മു​ഖേ​ന​യാ​ണോ ഫ​ലം പു​റ​ത്താ​യ​ത് എ​ന്ന​തും പ​രീ​ക്ഷാ​സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ സൂ​ക്ഷി​ച്ചുവ യ്ക്കു​ന്ന​തി​ൽ കാ​ര്യ​മാ​യ സൂ​ക്ഷ്മത ഉ​ണ്ടോ എ​ന്നതും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലു​ണ്ട്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ച പ​രീ​ക്ഷാഫ​ലം യ​ഥാ​ർ​ഥ​ത്തി​ലു​ള്ള​താ​ണെ​ന്നും സ​ർ​വ​ല​ക​ലാ​ശാ​ല​യി​ൽനി​ന്നു ചോ​ർ​ന്ന​തുത​ന്നെ​യെ​ന്നും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഫ​ലം ചോ​രു​ന്ന​തി​ന്‍റെ ഒ​രു ദി​വ​സം മു​ന്പ് ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ വ​രു​ന്ന 255 ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ​ഥാ​പ​ന​ങ്ങ​ളു​ടെ പ്രി​ൻ​സി​പ്പ​ൽമാ​ർ പ​ങ്കെ​ടു​ത്ത യോ​ഗം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ചേ​ർ​ന്നി​രു​ന്നു. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ർ​ക്കു സം​ഭ​വ​ത്തി​ൽ പ​ങ്കു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്കും. പ​രീ​ക്ഷാഫ​ല​ത്തി​ന്‍റെ പ​ക​ർ​പ്പ് ഉ​ന്ന​ത​വി​ദ്യാ​ഭ്യാസ വ​കു​പ്പ് മേ​ധ​വി​ക്കും ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക​്ട​ർ​മാ​ർ​ക്കും അ​യി​ച്ചി​രു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്.

Related posts