വെറുതേ പുല്ലുതിന്നുകൊണ്ടിരുന്ന മാ​നി​നെ ശ​ല്യ​പ്പെ​ടു​ത്തി​;​ നാ​യ അ​റ​സ്റ്റി​ൽ

വ​ഴി​യ​രി​കി​ലെ പു​ൽ​മേ​ട്ടി​ൽ നി​ന്ന് പു​ല്ലു​തി​ന്നു​ക​യാ​യി​രു​ന്ന മാ​നി​നെ ശ​ല്യ​പ്പെ​ടു​ത്തി​യ​തി​ന് നാ​യ​ക്കു​ട്ട​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കാ​ന​ഡ​യി​ലെ ഒ​ന്‍റാറി​യോ​യി​ലാ​യി​രു​ന്നു സം​ഭ​വം.​

ഉ​ട​മ​സ്ഥ​നൊ​പ്പം ന​ട​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു ഈ ​നാ​യ​ക്കു​ട്ട​ൻ. സാ​ധാ​ര​ണ പ്ര​ശ്ന​ക്കാ​ര​ന​ല്ലാ​ത്ത​തു​കൊ​ണ്ട് നാ​യ​യെ ഉ​ട​മ​സ്ഥ​ൻ തോം​സ​ണ്‍ തു​ട​ലി​ൽ​നി​ന്ന് അ​ഴി​ച്ചു​വി​ട്ടു. ​സ്വ​ത​ന്ത്രനാ​യി ന​ട​ക്കു​ന്പോ​ഴാ​ണ് തൊ​ട്ട​ടു​ത്ത പു​ൽ​മേ​ട്ടി​ൽ​നി​ന്ന് ഒ​രു മാ​ൻ പു​ല്ലു​തി​ന്നു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ​ത​ന്നെ നാ​യ​ക്കു​ട്ട​ൻ കു​ര​ച്ചു​കൊ​ണ്ട് മാ​നി​ന്‍റെ അ​ടു​ത്തേ​ക്ക് ചെ​ന്നു.

നാ​യ​യെ ക​ണ്ട​തും മാ​ൻ പേ​ടി​ച്ച് ഓ​ടാ​ൻ തു​ട​ങ്ങി. ഉ​ട​നെ നാ​യ​ക്കു​ട്ട​ൻ പു​റ​കെ ഓ​ടി. തോം​സ​ണ്‍ വി​സി​ല​ടി​ച്ചി​ട്ടും വി​ളി​ച്ചി​ട്ടു​മൊ​ന്നും നാ​യ മൈ​ൻ​ഡ് ചെ​യ്തി​ല്ല. അ​ത് മാ​നി​ന്‍റെ പിന്നാലെത​ന്നെ കൂ​ടി. മാനിനൊപ്പം നാ​യ​ കാ​ട്ടി​ലേ​ക്ക് ക​യ​റി​പ്പോ​കു​മോ എ​ന്ന് പേ​ടി​ച്ച് തോം​സ​ണ്‍ ത​ന്നെ​യാ​ണ് പോ​ലീ​സി​നെ വി​ളി​ച്ച​ത്.

പോ​ലീ​സ് എ​ത്തി നാ​യയെ പി​ടി​ച്ച് പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​പോ​യി. പി​ന്നീ​ട് അ​വ​ർ​ത​ന്നെ നാ​യ​ക്കു​ട്ട​നെ വീ​ട്ടി​ൽ​ക്കൊ​ണ്ടു​വ​ന്നു വി​ട്ടു. ഞാ​നൊ​ന്നു​മ​റി​ഞ്ഞി​ല്ലേ എ​ന്ന ഭാ​വ​ത്തി​ൽ പോ​ലീ​സ് വാ​ഹ​ന​ത്തി​ലി​രി​ക്കു​ന്ന നാ​യ​ക്കു​ട്ടന്‍റെ ചി​ത്ര​ങ്ങ​ൾ ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

Related posts