കുന്നംകുളത്തെ അശോക ഹോട്ടലില്‍ നിന്ന് പിടികൂടിയത് പട്ടിയിറച്ചി തന്നെ, ഇങ്ങനെ ഒരു വാട്‌സപ്പ് സന്ദേശം നിങ്ങള്‍ക്കും കിട്ടിയോ? ഫോര്‍വേഡ് ചെയ്യും മുമ്പ് ഇതൊന്നും വായിച്ചോളൂ

വാട്‌സപ്പില്‍ മലയാളി കുത്തിയിരിപ്പ് തുടങ്ങിയതോടെ വ്യാജ വാര്‍ത്തകളും പെരുകി. എന്തും ഷെയര്‍ ചെയ്യാന്‍ ആളുകള്‍ മത്സരിക്കുന്നതിനിടെ അസത്യങ്ങള്‍ പലതും പെരുകുന്നു. ഇതിനിടെ കുന്നംകുളത്തെ പോലീസിനും ഇതുപോലൊരു വാട്‌സപ്പ് മെസേജ് കൊണ്ടു എട്ടിന്റെ പണികിട്ടി. സംഭവം ഇങ്ങനെ

കുന്നംകുളത്തെ അശോക ഹോട്ടലില്‍ നിന്ന് പട്ടിയിറച്ചി പിടിച്ചുവെന്ന വാര്‍ത്തയാണ് കാട്ടുതീ പോലെ പടര്‍ന്നത്. എസ്‌ഐ കാട്ടുമാന്തി വേലായുധന്റെ നേതൃത്വത്തിലാണ് പട്ടിയിറച്ചി പിടിച്ചത്. കശാപ്പ് ചെയ്തതും അല്ലാതെയും സൂക്ഷിച്ചിരുന്ന പട്ടികളെ ഇവിടെ നിന്നും കണ്ടെത്തിയതായും സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഇതോടെ പോലീസിന് പിടിപ്പതു പണിയായി. കുന്നംകുളം സ്റ്റേഷനിലേക്ക് ആളുകള്‍ വിളിയോടു വിളി. സംഭവം സത്യമാണോയെന്ന് അറിയാനാണ് പലര്‍ക്കും താല്പര്യം.

സത്യത്തില്‍ കുന്നംകുളത്ത് അശോക എന്നു പറയുന്നൊരു ഹോട്ടലില്ല. പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണ്. ചിത്രത്തിലുണള്ളത് ഇതരസംസ്ഥാനക്കാരാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ കഴിയും. ആരാണ് ഈ പ്രചാരണത്തിന് പിന്നിലെന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്നും കുന്നംകുളം പോലീസ് വ്യക്തമാക്കി. ഇത് ആദ്യമായാല്ല ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ പറക്കുന്നത്.

Related posts