രൂ​പ​യും ഓ​ഹ​രി​ക​ളും കു​തി​ച്ചു; നി​ഫ്റ്റി റി​ക്കാ​ർ​ഡി​ൽ

dollerമും​ബൈ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ജെ​പി​യു​ടെ ത​ക​ർ​പ്പ​ൻ വി​ജ​യം ഓ​ഹ​രി​ക​ൾ​ക്കും രൂ​പ​യ്ക്കും ക​രു​ത്താ​യി. ഓ​ഹ​രി വി​പ​ണി​യി​ലെ നി​ക്ഷേ​പ​മൂ​ല്യം ഇ​ന്ന​ലെ ഒ​റ്റ ദി​വ​സം കൊ​ണ്ട് ഒ​ന്ന​ര​ല​ക്ഷം കോ​ടി രൂ​പ ക​ണ്ടു വ​ർ​ധി​ച്ചു. നി​ഫ്റ്റി 50 സൂ​ചി​ക റി​ക്കാ​ർ​ഡ് ഉ​യ​ര​ത്തി​ൽ ക്ലോ​സ് ചെ​യ്തു. രൂ​പ​യ്ക്ക് 79 പൈ​സ നേ​ട്ട​മു​ണ്ടാ​യി. ഡോ​ള​ർ 65.81 രൂ​പ​യി​ലേ​ക്കു താ​ണ​പ്പോ​ൾ രൂ​പ 2015 ന​വം​ബ​ർ ആ​റി​നു​ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലാ​യി.

ഓ​ഹ​രി വി​പ​ണി​യി​ൽ സെ​ൻ​സെ​ക്സ് രാ​വി​ലെ 29,562 വ​രെ ഉ​യ​ർ​ന്ന​ശേ​ഷം 29,443ൽ ​ക്ലോ​സ് ചെ​യ്തു. വ​ർ​ധ​ന 496 പോ​യി​ന്‍​റ്. സെ​ൻ​സെ​ക്സ് സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് 30,025 പോ​യി​ന്‍​റാ​ണ്. അ​തി​ൽ​നി​ന്നും ഗ​ണ്യ​മാ​യി താ​ഴെ​യാ​ണ് ഇ​ന്ന​ലെ ക്ലോ​സ് ചെ​യ്ത​ത്. നി​ഫ്റ്റി​യി​ൽ മു​ൻ റി​ക്കാ​ർ​ഡാ​യ 9119 മ​റി​ക​ട​ന്ന് 9,122 വ​രെ എ​ത്തി​യ​ശേ​ഷം 9,087ൽ ​ആ​യി​രു​ന്നു ക്ലോ​സിം​ഗ്. ഇ​താ​ദ്യ​മാ​ണ് 9,000നു ​മു​ക​ളി​ൽ നി​ഫ്റ്റി ക്ലോ​സ് ചെ​യ്ത​ത്.

അ​ടു​ത്ത​വ​ർ​ഷം പ്ര​തീ​ക്ഷി​ക്കു​ന്ന പ്ര​തി ഓ​ഹ​രി വ​രു​മാ​ന​ത്തി​ന്‍​റെ 19.85 മ​ട​ങ്ങ് വി​ല​യി​ലാ​ണ് ഓ​ഹ​രി സൂ​ചി​ക​ക​ൾ ഇ​പ്പോ​ൾ. വി​പ​ണി​യി​ലെ ഓ​ഹ​രി​ക​ളു​ടെ മൊ​ത്തം മൂ​ല്യം ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​ത്തെ 117.32 ല​ക്ഷം കോ​ടി​യി​ൽ​നി​ന്ന് ഇ​ന്ന​ലെ 118.86 ല​ക്ഷം കോ​ടി രൂ​പ​യാ​യി. 1.54 ല​ക്ഷം കോ​ടി രൂ​പ​യു​ടെ വ​ർ​ധ​ന.

നി​ഫ്റ്റി 9,191ന്‍​റെ ത​ട​സം മ​റി​ക​ട​ന്ന​പ്പോ​ൾ 10,350-12,000 മേ​ഖ​ല​യി​ലേ​ക്ക് ഉ​യ​രു​മെ​ന്നു വി​ദേ​ശ​നി​ക്ഷേ​പ സ്ഥാ​പ​ന​മാ​യ സി​എ​ൽ​എ​സ്എ ക​ണ​ക്കാ​ക്കു​ന്നു.വി​ദേ​ശ ഫ​ണ്ടു​ക​ൾ ഇ​ന്ത്യ​യി​ലേ​ക്കു കൂ​ടു​ത​ലാ​യി വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് വ​ർ​ധി​ച്ച​ത്.

Related posts