ചി​ല്ല​റ വി​ല​ക്ക​യ​റ്റം വീ​ണ്ടും കു​റ​ഞ്ഞു

taxന്യൂ​ഡ​ൽ​ഹി: പ​ച്ച​ക്ക​റി​ക​ളു​ടെ​യും മ​റ്റും വി​ല ഇ​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്നു ജ​നു​വ​രി​യി​ൽ രാ​ജ്യ​ത്തെ ചി​ല്ല​റ വി​ല​ക്ക​യ​റ്റം (സി​പി​ഐ) 3.17 ശ​ത​മാ​ന​മാ​യി താ​ണു. ത​ലേ ജ​നു​വ​രി​യി​ൽ 5.69 ശ​ത​മാ​ന​മാ​യി​രു​ന്നു. ക​റ​ൻ​സി റ​ദ്ദാ​ക്ക​ലാ​ണ് പ​ച്ച​ക്ക​റി​ക​ൾ, പ​യ​റു​വ​ർ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ വി​ല കു​ത്ത​നെ താ​ഴ്ത്തി​യ​ത്. ഡി​സം​ബ​റി​ൽ 3.41 ശ​ത​മാ​ന​മാ​യി​രു​ന്നു വ​ർ​ധ​ന.

പ​ച്ച​ക്ക​റി​ക​ൾ​ക്കു 15.62 ശ​ത​മാ​ന​വും പ​യ​റു​വ​ർ​ഗ​ങ്ങ​ൾ​ക്ക് 6.62 ശ​ത​മാ​ന​വും ക​ണ്ട് വി​ല​യി​ടി​ഞ്ഞു. പ​ഞ്ച​സാ​ര​യ്ക്കു 18.69ശ​ത​മാ​നം ക​യ​റി​യെ​ങ്കി​ലും മൊ​ത്തം ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റം 1.29 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു.

ഡി​സം​ബ​റി​ലും പ​ച്ച​ക്ക​റി​ക​ൾ, പ​യ​റു​വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ല​യി​ടി​വാ​ണു സൂ​ചി​ക​യെ താ​ഴ്ത്തി​യ​ത്. അ​തേ സ​മ​യം ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഒ​ഴി​വാ​ക്കി​യു​ള്ള ചി​ല്ല​റ വി​ല​ക്ക​യ​റ്റം 5.1 ശ​ത​മാ​ന​മാ​യി. ഡി​സം​ബ​റി​ൽ ഇ​തു 4.9 ശ​ത​മാ​ന​മാ​യി​രു​ന്നു. വി​ല​ക്ക​യ​റ്റ പ്ര​വ​ണ​ത ശ​മി​ച്ചി​ട്ടി​ല്ലെ​ന്ന റി​സ​ർ​വ് ബാ​ങ്കി​ന്‍​റെ നി​ഗ​മ​നം ശ​രി​വ​യ്ക്കു​ന്ന​താ​ണി​ത്.

Related posts