ക്യൂ​ട്ട് ആ​ണ്, പിന്നെ..! ദു​ൽ​ഖ​ർ സ​ൽ​മാ​നെ വാ​നോ​ളം പു​ക​ഴ്ത്തി സോ​നം ക​പൂ​ർ

മ​ല​യാ​ള​ത്തി​ന്‍റെ യു​വ​താ​രം ദു​ൽ​ഖ​ർ സ​ൽ​മാ​നെ വാ​നോ​ളം പു​ക​ഴ്ത്തി ബോ​ളി​വു​ഡ് സു​ന്ദ​രി സോ​നം ക​പൂ​ർ. വി​വാ​ഹ ശേ​ഷം സോ​നം ക​പൂ​ർ നാ​യി​ക​യാ​യി എ​ത്തു​ന്ന സോ​യാ ഫാ​ക്ട​ർ എ​ന്ന ചി​ത്ര​ത്തി​ൽ ദു​ൽ​ഖ​റി​നൊ​പ്പം അ​ഭി​ന​യി​ക്കു​വാ​ൻ ഞാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം മി​ക​ച്ച ന​ട​നാ​ണെ​ന്നും ക്യൂ​ട്ട് ആ​ണെ​ന്നു​മാ​യി​രു​ന്നു സോ​ന​ത്തി​ന്‍റെ ക​മ​ന്‍റ്.

സോ​നം ക​പൂ​ർ അ​ഭി​നേ​താ​വും നി​ർ​മാ​താ​വു​മാ​യ വീ​രേ ദി ​വെ​ഡ്ഡിം​ഗ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രൊ​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്പോ​ഴാ​ണ് സോ​നം ക​പൂ​ർ ദു​ൽ​ഖ​റി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്. ഞാ​ൻ ദു​ൽ​ഖ​ർ അ​ഭി​നി​യ​ച്ച ഓ ​കെ ക​ണ്മ​ണി എ​ന്നാ ചി​ത്രം ക​ണ്ടി​ട്ടു​ണ്ട്. വ​ള​രെ ന​ന്നാ​യി​രു​ന്നു ദു​ൽ​ഖ​ർ അ​തി​ൽ. സി​നി​മ​യും എ​നി​ക്ക് വ​ള​രെ ഇ​ഷ്ട​പ്പെ​ട്ടു. തെ​ന്നി​ന്ത്യ​ൻ നാ​യ​ക​ന്മാ​രു​മാ​യി ഞാ​ൻ ഇ​തി​നു മു​ന്പും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

അ​ഭി​നേ​താ​വും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ആ​ക​ർ​ഷ് ഖു​രാ​ന സം​വി​ധാ​നം ചെ​യ്യു​ന്ന ദി ​സോ​യാ ഫാ​ക്ട​ർ അ​ടു​ത്ത ഏ​പ്രി​ലി​ൽ തി​‍യറ്റ​റു​ക​ളി​ലെ​ത്തും. അ​നു​ജാ ചൗ​ഹാ​ൻ എ​ഴു​തി​യ നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്രം. 1983ൽ ​ഇ​ന്ത്യ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് നേ​ടി​യ കാ​ല​ത്ത് ജ​നി​ച്ച സോ​യ സിം​ഗ് എ​ന്ന ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ ജീ​വി​ത​ത്തി​ലൂ​ടെ​യാ​ണ് നോ​വ​ൽ വി​ക​സി​ക്കു​ന്ന​ത്.

സോ​യ​യു​ടെ ഭാ​ഗ്യം കൊ​ണ്ടാ​ണ് ടീം ​ക​പ്പ് നേ​ടി​യ​ത് എ​ന്നാ​യി​രു​ന്നു വി​ശ്വാ​സം. അ​തി​നാ​ൽ 2010ലെ ​ലോ​ക​ക​പ്പി​നും സോ​യ ഫാ​ക്ട​ർ വി​നി​യോ​ഗി​ക്കാ​ൻ ഇ​ന്ത്യ​ൻ ടീം ​തീ​രു​മാ​നി​ക്കു​ന്ന​താ​ണ് ക​ഥ.

അ​ടു​ത്തി​ടെ വി​വാ​ഹി​ത​യാ​യ സോ​നം ക​പൂ​ർ താ​ൻ ഇ​ത് വ​രെ സോ​യാ ഫാ​ക്ട​റിനാ​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ളി​ലേ​ക്ക് ക​ട​ന്നി​ട്ടി​ല്ല എ​ന്നും പ​റ​ഞ്ഞു.​ ദു​ൽ​ഖ​റു​മാ​യി ചേ​ർ​ന്നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ഇ​ത് വ​രെ തു​ട​ങ്ങി​യി​ല്ല. ഓ​ഗ​സ്റ്റ് മാ​സ​മോ സെ​പ്റ്റം​ബ​ർ മാ​സ​മോ ചി​ത്രീ​ക​ര​ണം തു​ട​ങ്ങും. ദു​ൽ​ഖ​റി​നോ​പ്പം ജോ​ലി ചെ​യ്യാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് ഞാ​ൻ. സോ​നം കൂ​ട്ടി​ച്ചേ​ർ​ത്തു.

ചി​ത്ര​ത്തി​ൽ ക്രി​ക്ക​റ്റ് താ​ര​ത്തി​ന്‍റെ വേ​ഷം അ​വ​ത​രി​പ്പി​ക്കാ​ൻ ദു​ൽ​ഖ​ർ ക്രി​ക്ക​റ്റ് പ​രി​ശീ​ലി​ക്കു​ന്നു എ​ന്നും വാ​ർ​ത്ത​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ദു​ൽ​ഖ​റി​ന്‍റെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റ ചി​ത്രം കാ​ർ​വാ ജൂ​ണ്‍ ഒ​ന്നി​ന് റി​ലീ​സ് ചെ​യ്യും.

Related posts