ജൂണിയര്‍ വിദ്യാര്‍ഥിക്കൊപ്പം രണ്ടു പെണ്‍കുട്ടികള്‍ ക്ലാസിലിരുന്ന് അടിച്ചു പൂസായി, ടീച്ചര്‍മാര്‍ കണ്ടത് കാലുറയ്ക്കാത്ത പെണ്‍കുട്ടികളെ, വയനാട് പഴശിരാജ കോളജില്‍ നടന്നത് ഇതൊക്കെ

കോളജില്‍ മദ്യപിച്ചെത്തിയ വിദ്യാര്‍ഥികളെ കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ ക്ലാസുള്ള ദിവസം ആളൊഴി്ഞ്ഞ ക്ലാസിലിരുന്ന് മദ്യപിച്ച പെണ്‍കുട്ടികളെ പറ്റിയുള്ള വാര്‍ത്തകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ അതും സംഭവിച്ചിരിക്കുകയാണ്. അങ്ങ് വയനാട് പുല്‍പ്പള്ളി പഴശിരാജ കോളജിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

കോളജിലെ രണ്ട് രണ്ടാംവര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനികളും മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയുമാണ് ക്ലാസ് മുറിയിലിരുന്ന് മദ്യപിച്ച് ‘പൂസാ’യത്. കോളജ് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന പെണ്‍കുട്ടികള്‍ കഴിഞ്ഞ ദിവസം പ്രോജക്ട് വര്‍ക്കിനെത്തിയപ്പോഴായിരുന്നു സംഭവം. ജൂണിയര്‍ വിദ്യാര്‍ഥിക്കൊപ്പം ചേര്‍ന്ന് ഇവര്‍ കോളേജിന്റെ മൂന്നാം നിലയിലെ ഒഴിഞ്ഞ ക്ലാസ് മുറിയിലിരുന്ന് മദ്യപിക്കുകയായിരുന്നു. ആണ്‍കുട്ടിയാണ് ഒരു മുഴുക്കുപ്പി വിദേശമദ്യവും മറ്റ് ആഹാരവസ്തുക്കളും എത്തിച്ചുനല്‍കിയതെന്ന് വിദ്യാര്‍ഥികള്‍ രാഷ്ട്രദീപികഡോട്ട്‌കോമിനോട് പറഞ്ഞു.

കോളജിലെ അധ്യാപികയാണ് പെണ്‍കുട്ടികളെ ആദ്യം കാണുന്നത്. മദ്യലഹരിയില്‍ നിലത്തുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്ന ഇവരെ കോളേജിലെ ജീവനക്കാര്‍ ചേര്‍ന്നാണ് ക്ലാസ് മുറിക്ക് പുറത്തെത്തിച്ചത്. മൂന്നുപേരെയും കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായും ഇവരുടെ രക്ഷിതാക്കളോട് കോളജിലെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.

Related posts