ക​ണ്ണൂ​രി​ൽ ഡ്രൈ​വിം​ഗ് സ്കൂ​ളി​ന് നേ​രെ അ​ക്ര​മം; വാ​ഹ​ന​ങ്ങ​ൾ‌ ത​ക​ർ​ത്തു;  അ​ക്ര​മി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് അസോസിയേഷൻ

ക​ണ്ണൂ​ർ: ഡ്രൈ​വിം​ഗ് സ്കൂ​ളി​നു​നേ​രേ അ​ക്ര​മം. കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്തു. ക​ണ്ണൂ​ർ താ​യ​ത്തെ​രു റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന യു​ക്തി ഡ്രൈ​വിം​ഗ് സ്കൂ​ളി​നു​നേ​രേ​യാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്. ഇ​ന്നു രാ​വി​ലെ ഓ​ഫീ​സ് തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കു​റ്റ്യാ​ട്ടൂ​രി​ലെ നി​തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഡ്രൈ​വിം​ഗ് സ്കൂ​ൾ. ഓ​ഫീ​സി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ മു​ന്നി​ലെ​യും പി​ന്നി​ലെ​യും ഗ്ലാ​സു​ക​ൾ ത​ക​ർ​ക്കു​ക​യും ഓ​ഫീ​സി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ഗ്രൗ​ണ്ടി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്കൂ​ട്ട​റു​ക​ളും ഓ​ട്ടോ​റി​ക്ഷ​യും മ​റി​ച്ചി​ട്ട നി​ല​യി​ലു​മാ​ണ്.

കാ​റി​ന്‍റെ ട​യ​റു​ക​ൾ കു​ത്തി​ക്കീ​റു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ഡ്രൈ​വിം​ഗ് സ്കൂ​ൾ ഇ​ൻ​സ്ട്ര​ക്ടേ​ഴ്സ് ആ​ൻ​ഡ് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​ഷേ​ധി​ച്ചു. അ​ക്ര​മി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​സാ​ദ് പൂ​ങ്കു​ന്ന​വും ആ​വ​ശ്യ​പ്പെ​ട്ടു.

Related posts