അടിച്ചു ഫിറ്റായി വണ്ടിയോടിച്ച പെണ്‍കുട്ടി സിനിമാ സ്റ്റൈലില്‍ ഇടിച്ചു തെറിപ്പിച്ചത് രണ്ട് കാറുകളെ; ചോദിക്കാന്‍ ചെന്നവര്‍ക്കു നേരെ ഭരണിപ്പാട്ട്

drunken-girlഹൈദരാബാദ്:മദ്യപിച്ചു മദോന്മത്തയായ പെണ്‍കുട്ടിയോടിച്ച വണ്ടി രണ്ടുകാറുകളെ ഇടിച്ചു തെറിപ്പി്ച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്കു പരിക്കുപറ്റുകയും ചെയ്തു. സൊമാജിഗുഡ നിവാസിയും ജൂബിലീ ഹില്‍സിലുള്ള ഒരു െ്രെപവറ്റ് കോളജിലെ ബിബിഎ വിദ്യാര്‍ത്ഥിനിയുമായ 21 കാരിയാണ് സിനിമാസ്‌റ്റൈലിലുള്ള പ്രകടനം നടത്തിയത്. സുഹൃത്തുക്കളുടെ കൂടെ ഡിന്നര്‍ പാര്‍ട്ടി കഴിഞ്ഞ് വരുമ്പോഴായിരുന്നു സംഭവം. ഇടിയേറ്റ ഒരു കാറിലെ െ്രെഡവര്‍ പെണ്‍കുട്ടിയോട് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങി വന്ന് തെറി പറയുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തു. അവിടെ കൂടി നിന്നവരേയും പെണ്‍കുട്ടി തെറിവിളിച്ചു.

ദൃക്‌സാക്ഷികളില്‍ ആരോ വിളിച്ചു പറഞ്ഞ പ്രകാരം ബഞ്ചാര പോലീസ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തു. ബ്രെത്ത് അനലൈസര്‍ വെച്ച് പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടി മദ്യപിച്ചതായി തെളിയുകയായിരുന്നു. ഇതേത്തുടര്‍ന്ന് കാറില്‍ പരിശോധന നടത്തിയ പോലീസ് കാറില്‍ നിന്നും പ്ലാസ്റ്റിക് കവറിലാക്കിയ മദ്യക്കുപ്പികള്‍ കണ്ടെടുക്കുകയും ചെയ്തു. സെക്ഷന്‍ 279 ഐപിസി 189 വകുപ്പ് പ്രകാരം പെണ്‍കുട്ടിയുടെ മേല്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ബഞ്ചാര പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ കാര്‍ കസ്റ്റഡിയിലെടുത്ത പോലീസ് പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ വിളിപ്പിക്കുകയും ചെയ്തു.

Related posts