ദുബായിയുടെ കഥ! ഒന്നുമില്ലായ്മയില്‍ നിന്ന് ഉയര്‍ന്നുവന്ന ദുബായിയെന്ന ആഘോഷനഗരത്തിന്റെ കഥ

dubai

ദുബായ്, ആഘോഷത്തിന്റെ ലോക തലസ്ഥാനം എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന നഗരം. ഏഴ് എമിറേറ്റ്‌സുകള്‍ ഉള്‍പ്പെടുന്ന യുണൈറ്റഡ് അറബ് എമിറേറ്റ്‌ സിലെ ഏറ്റവും വലിയ രാമത്തെ നഗരം.  മീന്‍പിടുത്തം ഉപജീവനമാക്കിയ ഒരുകൂട്ടം ആളുകളുടെ പ്രദേശം എന്ന നിലയില്‍ നിന്നും ലോക ബിസിനസിന്റെ തലസ്ഥാനം എന്ന നിലയിലേക്കുള്ള വളര്‍ച്ചയെ അവിശ്വസനീയം എന്നേ വിശേഷിപ്പിക്കാനാവൂ. എ.ഡി മൂന്നാം നൂറ്റാു മുതലാണ് ദുബായിയുടെടെ കഥ തുടങ്ങുന്നത്. മുസ്ലിം സമുദായങ്ങള്‍ ആധിപത്യമുറപ്പിക്കുന്നതിനു മുമ്പ് സാസാനിയന്‍ എന്ന പേര്‍ഷ്യന്‍ രാജവംശത്തിന്റെ അധീനതയിലായിരുന്നു ഇന്നത്തെ ദുബായ് ഉള്‍പ്പെടുന്ന പ്രദേശം. മുസ്ലീം മതത്തിന്റെ ആവിര്‍ഭാവത്തിനു മുമ്പുള്ള അവസാന രാജവംശമായിരുന്നു സാസാനിയന്‍.

ഏഴാം നൂറ്റാിന്റെ അവസാനത്തില്‍ ഉമയ്യാ കാലിഫ് വംശം ഈ പ്രദേശത്ത് താമസം തുടങ്ങിയതോടെയാണ് ഈ പ്രദേശത്തിന്റെ ഇസ്ലാമിക ചരിത്രം ആരംഭിക്കുന്നത്. എന്നാല്‍ പുരാവസ്തുഗവേഷകരുടെ പഠനപ്രകാരം ബി. സി 8000 മുതല്‍തന്നെ ഇവിടെ ജനവാസമുായിരുന്നെന്നു തെളിഞ്ഞു. 1095ല്‍ കത്തെിയ  “മോജാം മാ ഓസ്‌ട്രോം മെന്‍ ആസ്‌മെ അല്‍ ബെലാദ് വാല്‍ മവാദെ” എന്ന പുരാതന ഗ്രന്ഥത്തില്‍ ഈ പ്രദേശത്തേക്കുറിച്ച് പരാമര്‍ശമുായിരുന്നു. ആദ്യമായി ഇവിടെയെത്തിയ യൂറോപ്യന്‍മാര്‍ പോര്‍ച്ചുഗീസുകാരായിരുന്നു. പിന്നാലെ ഫ്രഞ്ചുകാര്‍, ഡച്ചുകാര്‍ അവസാനം 18-ാം നൂറ്റാാേടെ ബ്രിട്ടീഷുകാരുമെത്തി.

ദുബായിയുടെ ആധുനീക ചരിത്രം തുടങ്ങുന്നത് അല്‍-ഫലാസി വംശത്തിലൂടെയാണ്. മക്തൂം കുടുംബത്തിനു മേധാവിത്വമുള്ള ബാന്‍യാസ് ഗോത്രത്തില്‍ നിന്നു രൂപപ്പെട്ടതായിരുന്നു ഈ വംശം.  ഇവര്‍ 19-ാം നൂറ്റാിന്റെ തുടക്കത്തില്‍തന്നെ ഇവിടെ താവളമുറപ്പിച്ചു. 19-ാംനൂറ്റാില്‍ മീന്‍പിടുത്തവും പവിഴവ്യാപാരവുമായിരുന്നു ഈ പ്രദേശത്തെ പ്രധാന തൊഴില്‍. 20-ാം നൂറ്റാിലും അതു തുടര്‍ന്നു. പവിഴവില്‍പ്പന ഇവിടുത്തകാരുടെ ജീവിതരീതി മാറ്റിമറിച്ചു. അതോടെ ഇവിടുത്തുകാരുടെ ജീവിതം മരുഭൂമിയിന്ന് തീരദേശങ്ങളിലേക്ക് പറിച്ചു മാറ്റപ്പെട്ടു. എന്നാല്‍ ഒന്നാം ലോകമഹായുദ്ധവും കൃത്രിമ മുത്തുകളുടെ കുപിടിത്തവും ദുബായിയുടെ പവിഴവ്യാപാരത്തെ തകര്‍ത്തു കളഞ്ഞു. 1940കളില്‍ ദുബായിയും അബുദാബിയും തമ്മില്‍ നടന്ന യുദ്ധങ്ങള്‍ മേഖലയില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചു. ര് എമിറേറ്റ്‌സുകള്‍ക്കിടയിലുമായി ഒരു അതിര്‍ത്തി ബ്രിട്ടീഷുകാര്‍ സൃഷ്ടിക്കുന്നതിലേക്ക് ഇത് നയിച്ചു.

20-ാം നൂറ്റാില്‍ ദുബായ് ഒരു പ്രധാന തുറമുഖമായി മാറുന്നത് ലോകം കു. സൂക്ക് ദയിറാ പ്രദേശങ്ങളില്‍ നൂറുകണക്കിന് കച്ചവടസ്ഥാപനങ്ങള്‍ ആരംഭിച്ചു. 1950കളായപ്പോഴേക്കും ദുബായ് തുറമുഖത്തെത്തുന്ന കപ്പലുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. ഷെയ്ക്ക് റാഷിദ് ബിന്‍ സയിദ് അല്‍ മക്തും രാജാവായിരുന്നു അക്കാലയളവില്‍ ദുബായ് ഭരിച്ചത്. ഇദ്ദേഹത്തിന്റെ ദീര്‍ഘവീഷണത്തോടെയുള്ള പ്രവര്‍ത്തികള്‍ ദുബായിയെ ലോകത്തിലെ ഏറ്റവും പ്രധാന തുറമുഖങ്ങളില്‍ ഒന്നായി വളര്‍ത്തി. അല്‍ ഷിന്‍ഡാഗാ ടണല്‍, ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍, ദുബായ് ഡ്രൈഡോക്‌സ് എന്നിവയും ഇദ്ദേഹത്തിന്റെ സംഭാവനകളാണ്.

ദുബായിയെ ദുബായിയാക്കിയ 1966ല്‍ കത്തെിയ എണ്ണനിക്ഷേപമാണ്. 1969ല്‍ ആദ്യമായി എണ്ണ കയറ്റുമതി ചെയ്തു തുടങ്ങിയതു മുതല്‍ ദുബായിയുടെ ശുക്രദശ ആരംഭിച്ചു. എമിറേറ്റ്‌സ് അതിസമ്പന്നതയിലേക്ക് വളര്‍ന്നു. ഇതേത്തുടര്‍ന്ന് വിനിമയത്തിനായി പുതിയ കറന്‍സിയുമെത്തി. അതോടൊപ്പം തുറമുഖം അതിവിശാലമാക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുകയും ചെയ്തതോടെ ദുബായ് പിടിച്ചാല്‍ കിട്ടാത്ത നിലയിലായി. എണ്ണയ്‌ക്കൊപ്പം ഗ്യാസിന്റെ ഉത്പാദനവും കൂടിയായപ്പോള്‍ ദുബായ് ലോകസമ്പന്നതയില്‍ മുന്‍നിരയിലേക്കുയര്‍ന്നു.
ഒറ്റപ്പെട്ടു കിടന്ന എമിറേറ്റ്‌സുകളെല്ലാം ഒരു ഭരണത്തിന്‍ കീഴിലാക്കാന്‍ 1971ല്‍ തീരുമാനിച്ചു. പ്രമുഖ നഗരങ്ങളായ ദുബായിക്കും അബുദാബിക്കുമൊപ്പം മറ്റ് അഞ്ച് എമിറേറ്റ്‌സുകള്‍ ഉള്‍ക്കൊള്ളിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) പിറന്നു. വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ദുബായിക്കും അബുദാബിക്കും കൂടുതല്‍ അധികാരങ്ങള്‍ നല്‍കാമെന്ന ധാരണയിന്മേലായിരുന്നു യുഎഇയുടെ പിറവി.  1990ല്‍ ഉായ പേര്‍ഷ്യന്‍ ഗള്‍ഫ് യുദ്ധം ദുബായിയുടെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിച്ചു. എന്നാല്‍ 90കളുടെ മധ്യത്തില്‍ കുവൈറ്റും ബഹ്‌റിനും തങ്ങളുടെ വ്യാപാരകേന്ദ്രം ദുബായിലേക്കു മാറ്റിയതിനെത്തുടര്‍ന്ന് ദുബായ് വീും സമ്പന്നതയുടെ മടിത്തട്ടിലേക്കു വീണു.

ടൂറിസ്റ്റുകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ലോകത്തെ ആദ്യത്തെ സെവന്‍സ്റ്റാര്‍ ഹോട്ടലായ ബുര്‍ജ് അല്‍-അറബ് 1999ല്‍ ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫ 2010ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. ലോകത്തിലെ ആഘോഷകേന്ദ്രങ്ങളില്‍ ഇന്ന് ദുബായിയുടെ സ്ഥാനം ഒന്നാമതാണ്. വര്‍ഷംതോറും നടക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍തന്നെ ഇതിനു സാക്ഷ്യം. മീന്‍ പിടുത്തക്കാരുടെ നാട് എന്നതില്‍ നിന്നും ലോകവ്യാപാരകേന്ദ്രം എന്ന നിലയിലേക്ക് വളര്‍ന്ന ദുബായ് ലോകത്തിന് സമ്മാനിച്ചത് നിത്യവിസ്മയമാണ്.

രാഷ്ട്രദീപിക ഡോട്ട്‌കോം വെബ് ഡെസ്ക് തയ്യാറാക്കുന്ന ലേഖനങ്ങള്‍ ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ കോപ്പി ചെയ്ത് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ശ്രദ്ധിക്കുമല്ലോ

Related posts