ശക്തിയിലല്ല, ബുദ്ധിയിലാണ് കാര്യം! കടുവയെ മുട്ടുകുത്തിക്കുന്ന താറാവിന്റെ വീഡിയോ വൈറല്‍! ചിരിവിരിയിക്കുന്ന വീഡിയോ കാണാം!

jhfjhകാട്ടിലെ രാജാവ് എന്നറിയപ്പെടുന്നത് സിംഹമാണെങ്കിലും അതിലും ഭീകരനായി അറിയപ്പെടുന്നത് കടുവയാണ്. ആ അതിഭീകരനെ ഒരു കൊച്ചു ജീവി വളരെ ലളിതമായും തന്മയത്വത്തോടെയും പറ്റിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലൂടെ ആളുകള്‍ കണ്ട് ചിരിക്കുന്നത്.

ഓസ്‌ട്രേലിയയിലെ സിംബിയോ വൈല്‍ഡ് ലൈഫ് പാര്‍ക്ക് എന്ന കാഴ്ച്ചബംഗ്ലാവിലാണ്  സംഭവം നടന്നത്. ഒരു കൊച്ചു കൃത്രിമ തടാകത്തില്‍ നീന്തിത്തുടിക്കുന്ന താറാവിനുനേരെ ഒരു കടുവ നീന്തിയടുക്കുന്ന കാഴ്ച്ചയോടെയാണ് വീഡിയോ ആരംഭിക്കുന്നത്. കടുവ തൊട്ടടുത്തെത്തുമ്പോള്‍ താറാവ് മുങ്ങും. പല തവണ ഇതാവര്‍ത്തിക്കുമ്പോള്‍ അരിശംപൂണ്ട കടുവ താറാവിനുനേരെ ചാടുന്നു. താറാവ് വളരെ വിദഗ്ധമായി മുങ്ങിയ ശേഷം വേറെയൊരിടത്ത് പൊങ്ങുന്നു. ഇത് അനേകം തവണ ആവര്‍ത്തിക്കുകയും ചെയ്യുന്നു. അവസാനം താറാവിനെ പിടിക്കാനാവാതെ ക്ഷീണിച്ചവശനായ കടുവ ഇളിഭ്യനായി, നിന്നെ പിന്നെ എടുത്തോളാം എന്ന ഭാവത്തില്‍ തടാകത്തില്‍നിന്നും കയറിപ്പോകുന്നു.

സംഭവം തടാകത്തിലായതിനാലാണ് താറാവിന് രക്ഷപ്പെടാനായത്. സിംബിയോ വൈല്‍ഡ് ലൈഫ് പാര്‍ക്കിന്റെ ഔദ്യോഗിക  ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവന്നത്. എന്തായാലും ലോകത്തിലെ ഏറ്റവും ധീരയായ താറാവിന്റെ വീഡിയോ ആഘോഷിക്കുകയാണ് സൈബര്‍ ലോകം.

Related posts