വാ​പ്പ​ച്ചി​യു​ടെ ഇഷ്ടനമ്പർ ഇനി ദു​ൽ​ഖറിനു സ്വന്തം

മെഗാസ്റ്റാ​ർ മ​മ്മൂ​ട്ടി​യു​ടെ വാ​ഹ​ന പ്രേ​മ​വും വാ​ഹ​ന​ നമ്പർ പ്രേ​മ​വും വ​ള​രെ പ്ര​ശ​സ്ത​മാ​ണ്. അ​ച്ഛ​നെ പോ​ലെ ത​ന്നെ വാ​ഹ​നക്കമ്പത്തിന്‍റെ കാ​ര്യ​ത്തി​ൽ ദു​ൽ​ഖ​റും ഒ​ട്ടും പി​ന്നി​ല​ല്ല. മ​മ്മൂ​ട്ടിയുടെ ഇഷ്ടനമ്പരാണ് 369. ത​ന്‍റെ വാ​ഹ​ന​ങ്ങ​ൾ​ക്കെ​ല്ലാം ഈ നമ്പർ ന​ൽ​കാ​ൻ ശ്ര​മി​ക്കാ​റു​ണ്ട്. ഇ​പ്പൊ​ഴി​താ വാ​പ്പ​ച്ചി​യു​ടെ ഇ​ഷ്ടനമ്പ​ർ സ്വ​ന്ത​മാ​ക്കി​യാ​ണ് ദു​ൽ​ഖ​ർ ഒ​രു ചു​വ​ടു കൂ​ടി മുന്നോട്ടു വ​ച്ചി​രി​ക്കു​ന്ന​ത്.

നാ​ളു​ക​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​നു ശേ​ഷം ദു​ൽ​ഖ​ർ ത​ന്‍റെ ആ​ഗ്ര​ഹം സ​ഫ​ലീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ദ്ദേ​ഹം വാ​ങ്ങി​യ ഫോ​ക്സ് വാ​ഗ​ണ്‍ പോ​ളോ​യ്ക്കാ​ണ് 30,000 രൂ​പ മു​ട​ക്കി കെഎ​ൽ 07 സി​എ​ൽ 369 എ​ന്ന ന​ന്പ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഫോ​ക്സ് വാ​ഗ​ണ്‍ കൂ​ടാ​തെ ദു​ൽ​ഖ​റി​ന് ബി​എം​ഡ്ബ്ല്യു ആ​ർ 1200 ജി​എ​സ് അ​ഡ്വ​ഞ്ച​ർ ടൂ​റ​ർ ബൈ​ക്കും, മി​നി കൂ​പ്പ​ർ, ബെ​ൻ​സ് എ​സ്എ​ൽ​എ​സ് എ​എം​ജി തു​ട​ങ്ങി​യ കാ​റു​ക​ളു​ടെ ശേ​ഖ​ര​മു​ണ്ട്. മാ​ത്ര​മ​ല്ല ബൈ​ക്കു​ക​ളോ​ട് കൂ​ടു​ത​ൽ പ്ര​ണ​യ​മു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ക്ക​ൽ മോ​ഡി​ഫൈ​ഡ് ട്ര​യം​ഫ് ബോ​ണ്‍​വി​ല്ല​യും ഉ​ണ്ട്.

Related posts