പിരിവുകാരോടാ കളി..! ഡി​വൈ​എ​ഫ്ഐ സ​മ്മേ​ള​ന​ത്തി​ന്‍റെ വ്യാ​ജ ര​സീ​ത് നി​ർ​മി​ച്ച് പി​രി​വ്: ഡിവൈഎഫ് ഐ പ്രവർ ത്തകൻ ഉൾപ്പെടെ മൂ​ന്നു​ പേ​ർ അ​റ​സ്റ്റി​ൽ

DYFIകൊ​ച്ചി: ഡിവൈഎ​ഫ്ഐ അ​ഖി​ലേ​ന്ത്യാ സ​മ്മേ​ള​ന​ത്തി​ന്‍റെ വ്യാ​ജ ര​സീ​ത് നി​ർ​മി​ച്ച് പി​രി​വ് ന​ട​ത്തി​യ കേ​സി​ൽ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ലാ​യി. എ​റ​ണാകു​ളം കു​ത്താ​പ്പി​ള്ളി പ​ള്ളി​വേ​ട്ട ര​വീ​ന്ദ്ര​ൻ (51), ഇ​യാ​ൾ​ക്ക് സ​മ്മേ​ള​ന ര​സീ​ത് സം​ഘ​ടി​പ്പി​ച്ച് ന​ൽ​കി​യ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ പ​ന​ന്പി​ള്ളി ന​ഗ​ർ ഫ്ര​ണ്ട്ഷി​പ്പ് കോ​ള​നി​യി​ൽ മ​നോ​ജ് (34), വൈ​റ്റി​ല​യി​ൽ കം​പ്യൂ​ട്ട​ർ സ്ഥാ​പ​നം ന​ട​ത്തു​ന്ന എ​രൂ​ർ പ​ല്ലി​മ​റ്റം റോ​സ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ താ​മ​സി​ക്കു​ന്ന പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി രാ​ജേ​ഷ്കു​മാ​ർ (39) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മ​നോ​ജാ​ണ് വ്യാ​ജ​മാ​യി ര​സീ​ത് നി​ർ​മി​ക്കു​ന്ന​തി​ന് ഡി​വൈ​എ​ഫ്ഐ അ​ഖി​ലേ​ന്ത്യാ സ​മ്മേ​ള​ന​ത്തി​ന്‍റെ യ​ഥാ​ർ​ഥ ര​സീ​ത് സം​ഘ​ടി​പ്പി​ച്ച് ന​ൽ​കി​യ​ത്. രാ​ജേ​ഷ് കു​മാ​റാ​ണ് വ്യാ​ജ ര​സീ​തു​ക​ൾ ത​യാ​റാ​ക്കി​യ​ത്. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ണം സ്വ​രൂ​പി​ക്കു​ന്ന​തി​നാ​യി ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ വ​സ്ത്ര വ്യാ​പാ​ര കേ​ന്ദ്ര​ത്തി​ൽ ഡിവൈ​എ​ഫ്ഐ ​നേ​താ​ക്ക​ൾ എ​ത്തി​യ​പ്പോഴാ​ണ് ആ​രോ വ്യാ​ജ ര​സീ​തു​ക​ൾ ഉ​പ​യോ​ഗി​ച്ച് പി​രി​വ് ന​ട​ത്തി​യ​താ​യി അ​റി​ഞ്ഞ​ത്.

സ​മ്മേ​ള​നം ക​ഴി​ഞ്ഞി​ട്ടും പ​ണം ല​ഭി​ക്കാ​താ​യ​തോ​ടെ ഡിവൈ​എ​ഫ്ഐ കൊ​ച്ചി സി​റ്റി പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ഴാ​ണ് പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​ത്.പ്ര​തി ര​വീ​ന്ദ്ര​ൻ മ​റ്റ് പ്ര​മു​ഖ പാ​ർ​ട്ടി​ക​ളു​ടേ​യും വ്യാ​ജ ര​സീ​തു​ക​ൾ നി​ർ​മി​ച്ച് ഇ​ത്ത​ര​ത്തി​ൽ പി​രി​വ് ന​ട​ത്തി​യി​ട്ടു​ള്ള​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

മ​നോ​ജാ​ണ് ഇ​ത്ത​രം കേ​സു​ക​ളി​ൽ സ​ഹാ​യി​ച്ചി​രു​ന്ന​ത്. സെ​ൻ​ട്ര​ൽ സി​ഐ എ. ​അ​ന​ന്ത​ലാ​ൽ, എ​സ്ഐ​മാ​രാ​യ അ​ജി​ത് കു​മാ​ർ, സാ​ജു.​കെ.​വ​ർ​ക്കി, എഎ​സ്ഐ അ​നി​ൽ, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ ജ​ബ്ബാ​ർ, പൗ​ലോ​സ്, സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്ത​ത്.

Related posts