എല്ലാവർക്കും മാതൃകയാക്കാം..! പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ ബ​ഹി​ഷ്ക​രിച്ച് എടത്വപള്ളി പെരു ന്നാൾ ; പ്ലാസ്റ്റിക് ബഹിഷ്കരിച്ചുള്ള സം​സ്ഥാ​നത്തെ​ ആ​ദ്യ പെരുന്നാളെന്ന് ഭാരവാഹികൾ

edathvaഎ​ട​ത്വ: റ​ഫ്രി​ജ്ര​റേ​റ്റ​റും ഫ്രീ​സ​റു​മൊ​ന്നും ഇ​ല്ലാ​തി​രു​ന്ന കാ​ല​ത്ത് വീ​ടു​ക​ളി​ലും മ​റ്റും ത​ണു​ത്ത വെ​ള്ളം കു​ടി​ക്കാ​ൻ മ​ണ്‍​ക​ല​ങ്ങ​ളി​ലും മ​ണ്‍​കൂ​ജ​ക​ളി​ലും വെ​ള്ളം നി​റ​ച്ചു​വെ​ക്കു​ക​യും കു​ടി​ക്കു​ക​യും ചെ​യ്തി​രു​ന്ന കാ​ല​ത്തെ ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ടു എ​ട​ത്വ പ​ള്ളി​യി​ൽ വ്യ​ത്യ​സ്ഥ​മാ​യ കു​ടി​വെ​ള്ള വി​ത​ര​ണ​മാ​ണ് ഇ​ത്ത​വ​ണ തി​രു​നാ​ളി​നു പ​ള്ളി അ​ധി​കൃ​ത​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ളി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ​ട​ത്വ പ​ള്ളി​യി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ മ​ണ്‍​ക​ല​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള കു​ടി​വെ​ള്ള​വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. മ​ണ്‍​ക​ല​ങ്ങ​ൾ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നാ​ണ് എ​ത്തി​ച്ച​ത്.

ടാ​പ്പ് ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ക​ല​ങ്ങ​ളി​ലെ വെ​ള്ള​ത്തി​നു ത​ണു​പ്പ് കി​ട്ടു​ന്ന​തി​നും ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​മാ​യി ആ​യു​ർ​വേ​ദ പ​ച്ച​മ​രു​ന്നു​ക​ളും ചേ​ർ​ക്കു​ന്നു​ണ്ട്. പ​ള്ളി​യി​ലേ​യ്ക്കു​ള്ള ജ​പ​മാ​ല​വീ​ഥി​യി​ലും മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും തീ​ർ​ഥാ​ട​ക​രു​ടെ സൗ​ക​ര്യാ​ർ​ഥം മ​ണ്‍​ക​ല​ങ്ങ​ൾ സ്ഥാ​പി​ക്കും. ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ളി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ണ്‍​ക​ല​ങ്ങ​ൾ ഇ​റ​ക്കാ​ൻ പ​ള്ളി​ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​ത്.

തി​രു​നാ​ൾ കാ​ല​ത്ത് പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കാ​ൻ പ​ള്ളി​ക്ക​മ്മി​റ്റി തീ​രു​മാ​നി​ച്ചി​രു​ന്നു. പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ച്ചു​ള്ള സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ തി​രു​നാ​ളാ​യി​രി​ക്കും എ​ട​ത്വ പ​ള്ളി​യി​ൽ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പാ​ലാ രൂ​പ​താ സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ മ​ണ്‍​ക​ത്തി​ലെ ശു​ദ്ധ​ജ​ലം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ബി​ൽ​ബി മാ​ത്യു​വി​ന് ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ള്ളി വി​കാ​രി ഫാ. ​ജോ​ണ്‍ മ​ണ​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​വ​ർ​ഗീ​സ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ഫാ. ​ജോ​ർ​ജ് ച​ക്കു​ങ്ക​ൽ, ഫാ. ​വി​ൽ​സ​ൻ പു​ന്ന​ക്കാ​ലാ​യി​ൽ, കൈ​ക്കാ​ര·ാ​രാ​യ വ​ർ​ഗീ​സ് എം.​ജെ. മ​ണ​ക്ക​ളം, വി​ൻ​സെ​ന്‍റ് പ​ഴ​യാ​റ്റി​ൽ, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ജ​യ​ൻ ജോ​സ​ഫ് പു​ന്ന​പ്ര, ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts