സാധ്യത തുറന്ന് സൂപ്പർ ഫുഡ് മുട്ടപ്പഴം

പറന്പുകളിൽ വീണുകിടക്കുന്ന സ്വർണത്തിലാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എ.വി. സുനില ഗവേഷണം നടത്തുന്നത്. പറന്പിലെ സ്വർണം എന്നുദ്ദേശിച്ചത് മുട്ടപ്പഴമാണ്. പക്ഷികൾക്കും മൃഗങ്ങൾക്കും പോലും വേണ്ടാതെ വെറുതെ പഴുത്തു വീണുപോകുന്ന മുട്ടപ്പഴം കണ്ടപ്പോൾ അതിന്‍റെ ഗുണങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും അറിയാൻ താത്പര്യമായി. പല ഘട്ടങ്ങൾ പിന്നിട്ട ഗവേഷണം തീരാൻ ഇനി കുറച്ചു മാസങ്ങൾ മാത്രം. യൂണിവേഴ്സിറ്റി കോളജിലെ ബോട്ടണി വിഭാഗത്തിലെ ഡോ. കെ. മുരുകനാണ് സുനിലയുടെ ഗൈഡ്. സപ്പോട്ട കുടുംബത്തിൽപ്പെട്ട മുട്ടപ്പഴം മധ്യ അമേരിക്ക, മെക്സിക്കോ സ്വദേശിയാണ്. കേരളത്തിന്‍റെ കാലാവസ്ഥയിൽ നന്നായി വളരുന്നു. മിക്ക വീടുകളിലും ഇതു കാണാറുണ്ടെങ്കിലും ഇതിന്‍റെ ഗുണം ആരും അറിയുന്നില്ല. മുട്ടപ്പഴത്തിന്‍റെ രൂക്ഷഗന്ധം അതിനെ മനുഷ്യർക്കും മൃഗങ്ങൾക്കും വേണ്ടാത്ത ഒന്നായി മാറ്റി. നമ്മുടെ നാട്ടിൽ ഇതിന്‍റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നില്ലെങ്കിലും അമേരിക്ക, തായ്വാൻ, ബ്രസീൽ, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നിവിടങ്ങളിൽ ഇത് കൃഷിചെയ്യുന്നുണ്ട്.

ഗവേഷണത്തിന്‍റെ വഴിയിൽ

പഞ്ചസാരയാണ് പഴത്തിലെ മുഖ്യഘടകം. ഉയർന്നതോതിലുള്ള ധാന്യകത്തിന്‍റെ അളവ് മുട്ടപ്പഴത്തെ ഉൗർജത്തിന്‍റെ നല്ല ഒരു ഉറവിടമാക്കി മാറ്റുന്നു. മാംസ്യത്തിന്‍റെ ഉറവിട മാണ് മുട്ടപ്പഴം. ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നതിനേക്കാൾ മാംസ്യം മുട്ടപ്പഴത്തിൽ അടങ്ങി യിട്ടുണ്ട്. കൊഴുപ്പിന്‍റെ അംശംകുറ വായതിനാൽ ഹൃദ്രോഗികൾക്കും ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്കും പേടിക്കാതെ പഴം കഴിക്കാം. അമിനോ അമ്ലങ്ങൾ, ഫോസ്ഫ റസ്, ആന്‍റി ഓക്സിഡന്‍റുകൾ എന്നിവയങ്ങിയ മുട്ടപ്പഴം ശരീര ത്തിന്‍റെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു. സൂക്ഷ്മാണു ക്കളുടെ വളർച്ച തടയുന്നതിനും വീക്കത്തെ പ്രതിരോധിക്കാനും കഴിവുണ്ട്. കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ് മുതലായ ധാതുക്കൾ അടങ്ങിയിരിക്കുന്നു. ഏറ്റവും കൂടുതൽ കാത്സ്യമാണ് തൊട്ടടുത്ത് തന്നെ പൊട്ടാസ്യവു മുണ്ട്.

ആപ്പിൾ, ഏത്തപ്പഴം, മുന്തിരി മുത ലായ പഴങ്ങൾ നാം നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്ത ണമെന്ന് പറയാറുള്ളതാണ്. എന്നാൽ ഇവയിൽ അടങ്ങിയി രിക്കുന്നതിനേക്കാൾ കൂടുതൽ അളവിൽ ചെന്പ്, നാകം എന്നിവ മുട്ടപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. അവയവങ്ങളുടെ പ്രവർത്തന ത്തിനും ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾക്കും ചെന്പ്, നാകം എന്നിവ അവശ്യഘടക ങ്ങളാണ്. നമ്മുടെ പ്രിയപ്പെട്ട പഴങ്ങളോട് കിടപിടിക്കാൻ മുട്ടപ്പഴ ത്തിന് കഴിയുമെന്ന് ഇതിൽ നിന്നും വ്യക്തമായില്ലേ.

നാരുകൾ, ജീവകങ്ങൾ എന്നിവ യാൽ സന്പുഷ്ടമായ സ്വർണപഴ ത്തിന്‍റെ ആന്‍റി- ന്യൂട്രിയന്‍റ് ഘടക ങ്ങളെക്കുറിച്ചും സുനിലയുടെ ഗവേഷണത്തിൽ പ്രതിപാദി ക്കുന്നു. ഒരു പഴം ഭക്ഷ്യയോഗ്യ മാണോ എന്ന് തീരുമാനിക്കാൻ അതിലടങങിയിരിക്കുന്ന ആന്‍റി- ന്യൂട്രിയന്‍റ്ഘടകങ്ങളുടെ വിശ കലനം ആവശ്യമാണ്. ഓക്സ ലേറ്റു കൾ, ആൽക്കലോയ്ഡുകൾ, ലിഗ്നിൻ, ടാനിൻ, ഫൈറ്റിക് മുതലായ ആന്‍റി- ന്യുട്രിയന്‍റ് ഘടകങ്ങളുടെ പരിശോധനയിൽ നിന്ന് മുട്ടപ്പഴം ഭക്ഷ്യയോഗമെന്ന് തെളിയിക്കുന്നു.

വില്ലൻ കറ

പഴത്തിന്‍റെ പ്രത്യേക തരം കറ, പക്ഷികളെയും മറ്റും പഴം കൊത്തുന്നതിൽ നിന്നും അകറ്റി നിർത്തുന്നു.

പഴുക്കുന്പോൾ

കായ നല്ല കടും പച്ചനിറത്തിലുള്ളതാണ്. പഴുക്കാൻ തുടങ്ങുന്നതോടെ മഞ്ഞ നിറമാകാൻ തുടങ്ങുന്നു. പഴം പഴുത്തത് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. ഓറഞ്ച് കലർന്ന മഞ്ഞ നിറമാണ് നന്നായി പഴുത്ത പഴത്തിന്. കായ പറിച്ചുവച്ച് പഴുപ്പിക്കുന്പോൾ രുചി വ്യത്യാസം വരാറുണ്ട്. മരത്തിൽ നിന്നു തന്നെ പഴുത്തു കിട്ടുന്ന പഴത്തിനാണ് കൂടുതൽ സ്വാദ്.

കൃഷി സാധ്യതകൾ

അധിക പരിചരണമൊന്നും ആവശ്യമില്ലാത്ത മരം നമ്മുടെ നാട്ടിൽ നന്നായി വളരുന്നതാ ണെങ്കിലും ഒരു കൃഷിയായി ഇതിനെ മാറ്റാൻ നമുക്കു കഴിഞ്ഞിട്ടില്ല. മുട്ടപ്പഴത്തിന്‍റെ രുചി എല്ലാവർക്കും ഇഷ്ടമാകണമെ ന്നില്ല. എന്നാലിത് കഴിക്കുന്ന വരുണ്ട്. രുചി ഇഷ്ടപ്പെടാത്ത വർക്കായി ഐസ്ക്രീം, മിൽക്ക് ഷേക്ക് എന്നിങ്ങനെയുള്ള സാധ്യ തകൾ പ്രയോജനപ്പെടുത്താം. പഴം പഴുത്തു കഴിഞ്ഞാൽ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടു പോവുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. പഴത്തിന്‍റെ തൊലി നേർത്തതാണ്. അതു കൊണ്ടു തന്നെ തൊലി പൊട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രവുമല്ല, പഴത്തിൽ ജലാംശം കൂടുതലാണ്. മെഴുകു പോലുള്ള ആവരണങ്ങൾ കൊണ്ട് ഇതിനെ ഒരു പരിധിവരെ തടു ക്കാം എന്ന് സുനില അഭിപ്രായ പ്പെടുന്നു.

സാധാരണ ഉഷ്മാവിൽ ഒരാഴ്ച യോളം പഴം കേടുകൂടാതിരിക്കും. ശീതീകരിച്ച് സൂക്ഷിക്കുകയാ ണെങ്കിൽ രണ്ടാഴ്ച വരെ പഴം കേടുകൂടാതെയിരിക്കും. പഴത്തി ന്‍റെ വിപണി സാധ്യതകൾ മനസി ലാക്കി പ്രയോജനപ്പെടുത്തുക യാണെങ്കിൽ ഇത് നല്ലൊരു കാർഷിക വിളയാവുമെന്ന് പ്രതീക്ഷിക്കാം.

അലങ്കാരത്തിനും

ഈ മരം വളർന്നുവരുന്ന രീതി കാണാൻ ഭംഗിയുള്ളതുകൊണ്ട് ചില വീടുകളിലെ പൂന്തോട്ട ങ്ങളിൽ ഈ മരം കാണാം. സാധ്യതകൾ പ്രയോജനപ്പെടു ത്താം. കീടബാധ അധികം ഏൽ ക്കില്ല, പെട്ടെന്ന് കൃഷി ചെയ്യാം, പ്രത്യേക പരിചരണം ആവശ്യമില്ല എന്നിങ്ങനെയുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തി മുട്ടപ്പഴത്തി ന്‍റെ കൃഷി തുടങ്ങാം. മറ്റേതു പഴ ങ്ങളെയും പോലെതന്നെ പോഷക സന്പുഷ്ടമായ ഈ സ്വർണ പ്പഴത്തിന്‍റെ സാധ്യതകൾ കാണാ തിരിക്കരുത്. ഫോണ്‍: സുനില-9495543970

ജി. സജിനി

Related posts