ഈ പണി ഞങ്ങളോട് വേണ്ടായിരുന്നു…! തെ​ര​ഞ്ഞെ​ടു​പ്പ് കഴിഞ്ഞ് ഒരുവർഷം കഴിഞ്ഞിട്ടും അ​ല​വ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ല്കി​യി​ ല്ല; പോ​ലീസുകാർക്ക് മാത്രം നൽകിയതിൽ വ്യാപക പ്രതിഷേധം

EKM-Electionസ​ജീ​വ​ൻ പൊ​യ്ത്തും​ക​ട​വ്
ക​ണ്ണൂ​ർ: സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞി​ട്ട് വ​ർ​ഷം ഒ​ന്ന് പി​ന്നി​ട്ടി​ട്ടും ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് അ​ല​വ​ൻ​സ് ഇ​നി​യും ന​ൽ​കി​യി​ല്ല . എ​ന്നാ​ൽ പോ​ലീ​സു​കാ​ർ​ക്ക് ന​ല്കു​ക​യും ചെ​യ്തു. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ 11 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 110  ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച​ത്.

ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ, ത​ഹ​സി​ൽ​ദാ​ർ, ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് തു​ട​ങ്ങി ജി​ല്ലാ ഓ​ഫീ​സ​ർ​മാ​രാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ചു​ക്കാ​ൻ പി​ടി​ച്ച​ത്. ഇ​വ​രെ കൂ​ടാ​തെ നാ​ല് താ​ലൂ​ക്കു​ക​ളി​ലാ​യി 24 ഇ​ആ​ർ​ഒ​മാ​രെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഓ​ണ​റേ​റി​യം അ​നു​വ​ദി​ക്കാ​ത്ത​ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കി​ട​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പ് സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ത്താ​ൻ നി​യോ​ഗി​ച്ചി​രു​ന്ന പോ​ലീ​സു​കാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ല​വ​ൻ​സ് 2016 ജൂ​ൺ മാ​സ​ത്തി​ൽ ത​ന്നെ ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.സാ​ധാ​ര​ണ​യാ​യി തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞാ​ൽ ര​ണ്ടു മാ​സ​ത്തി​ന​കം ഓ​ണ​റേ​റി​യം ന​ൽ​കാ​റു​ണ്ട്. സാ​ധാ​ര​ണ ശ​ന്പ​ള​ത്തി​നു പു​റ​മെ ഇ​ര​ട്ടി തു​ക ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഓ​ണ​റേ​റി​യം ന​ല്കു​ന്ന​ത്.

ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് ഓ​ണ​റേ​റി​യം ന​ൽ​കാ​ൻ സാ​ധി​ക്കാ​ത്ത​തെ​ന്നാ​ണ് ധ​ന​കാ​ര്യ വ​കു​പ്പി​ൽ നി​ന്നും ല​ഭി​ക്കു​ന്ന മ​റു​പ​ടി. ക​ണ്ണൂ​ർ പോ​ലു​ള്ള പ്ര​ശ്ന​ബാ​ധി​ത ജി​ല്ല​യി​ൽ രാ​വും പ​ക​ലും അ​ധി​കം ജോ​ലി ചെ​യ്ത​തി​ന്‍റെ വേ​ത​നം വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ന​ൽ​കാ​നാ​വാ​ത്ത​ത് സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​യാ​യി ചൂ​ണ്ടി കാ​ണി​ക്കു​ന്നു. പ​തി​നാ​ലാ​മ​ത് കേ​ര​ളാ നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ് 2016 മെ​യ് 16നാ​ണ് ന​ട​ന്ന​ത്.

Related posts