ജോലിക്കുപോയി തിരികെ വീട്ടിൽ വന്നപ്പോൾ വീടിനു മുകളിലൂടെ വൈദ്യുതി ലൈൻ; പോസ്റ്റുമാറ്റാനായി നാലുവർഷമാ യുള്ള വീട്ടമ്മയുടെ പോരാട്ടം തുടരുന്നു

lineക​ള​മ​ശേ​രി: സ്വ​ന്തം വീ​ടി​നു മു​ക​ളി​ലൂ​ടെ ഉ​ദ്യോ​ഗ​സ്ഥ ലോ​ബി അ​ന​ധി​കൃ​ത വൈ​ദ്യു​തി ലൈ​ൻ വലിച്ച​ത്  ഒ​ഴി​പ്പി​ക്കാ​നു​ള്ള വീ​ട്ട​മ്മ​യു​ടെ പോ​രാ​ട്ടം നാ​ലു വ​ർ​ഷ​മാ​യി​ തുടരുന്നു. ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ കൂ​നം​തൈ പീ​ച്ചി​ങ്ങ​പ്പ​റ​മ്പി​ൽ റോ​ഡി​ലെ 107 ാം ന​മ്പ​ർ വീ​ട്ടി​ൽ ഷീ​ല ആ​ന്‍റ​ണി​യാ​ണ് അ​യ​ൽ​വാ​സി​ക​ൾ പി​ൻ​മാ​റി​യി​ട്ടും നീ​തി​ക്കാ​യി പൊ​രു​തു​ന്ന​ത്.

2013ൽ ​ജോ​ലി​ക്കു പോ​യി തി​രി​ച്ചു വ​ന്ന​പ്പോ​ഴാ​ണ് വീ​ടി​ന് മു​ക​ളി​ലാ​യി  വൈ​ദ്യു​തി ലൈ​ൻ ഷീ​ല കാ​ണു​ന്ന​ത്. പ​രാ​തി​പ്പെ​ട്ട​പ്പോ​ൾ  36ലെ ​ഡി​വി​ഷ​ൻ കൗ​ൺ​സി​ല​റും കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രും താ​ത്കാ​ലി​ക സം​വി​ധാ​ന​മാ​ണെ​ന്ന് അ​റി​യി​ച്ചു. പി​ന്നീ​ട് ഇ​രു​വ​രും കൈ​യൊ​ഴി​ഞ്ഞു​വെ​ന്നു മാ​ത്ര​മ​ല്ല ഇ​വ​രു​ടെ സ്വ​രം ഭീ​ഷ​ണി​യു​ടേ​താ​യി മാ​റി.

എ​ന്നാ​ൽ ഷീ​ല ഭീ​ഷ​ണി​ക്കു മു​ന്നി​ൽ വ​ഴ​ങ്ങാ​ൻ ത​യാ​റാ​യി​ല്ല. കൂ​നം​തൈ റെ​യി​ൽ​വേ ലൈ​നി​നോ​ട് ചേ​ർ​ന്ന വീ​ടു​ക​ളു​ടെ ഇടയിലായിട്ടാണ് ഏ​ഴ് പോ​സ്റ്റു​ക​ൾ ഇ​ട്ട​ത്. ഈ ​പോ​സ്റ്റി​ൽ നി​ന്ന് വീ​ടു​ക​ളി​ലേ​ക്ക് വൈ​ദ്യു​തി ലൈ​ൻ എ​ടു​ത്തി​ട്ടു​മി​ല്ല. പി​ന്നെ എ​ന്തി​നാ​ണ്  ഇ​തി​ലൂ​ടെ വൈ​ദ്യു​തി ലൈ​ൻ എ​ന്ന ചോ​ദ്യ​ത്തി​ന് കെ​എ​സ്ഇ​ബി​ക്കും ഉ​ത്ത​ര​മി​ല്ല.

ഇ​തു സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​റി​ന് പ​രാ​തി ന​ൽ​കി​യ​പ്പോ​ൾ ല​ഭി​ച്ച മ​റു​പ​ടി പോ​സ്റ്റു​ക​ൾ ഉ​ള്ള​താ​യി രേ​ഖ​യി​ലി​ല്ല പി​ന്നെ​യെ​ങ്ങ​നെ മാ​റ്റും എ​ന്നാ​ണ്.    സ​മീ​പ​ത്തെ വ്യ​ക്തി​ക്കു വേ​ണ്ടി ഉ​ട​മ​സ്ഥ​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് ഇ​ത്ര​യും പേ​രു​ടെ പ​റ​മ്പി​ലൂ​ടെ പു​തി​യ ലൈ​ൻ വ​ലി​ച്ച​തെ​ന്നും ന​ന്പ​റി​ല്ലാ​ത്ത ഇൗ ​വൈ​ദ്യ​തി പോ​സ്റ്റു​ക​ൾ അ​ന​ധി കൃ​ത​മാ​ണെ​ന്നും ഷീ​ല ആ​രോ​പി​ക്കു​ന്നു

. ഡി​ഗ്രി​ക്ക് പ​ഠി​ക്കു​ന്ന മ​ക​നും ഭ​ർ​ത്താ​വി​നു​മൊ​പ്പം താ​മ​സി​ക്കു​ന്ന ഷീ​ല ഒ​റ്റ​യ്ക്കാ​ണ്  നീ​തി​യ്ക്കു​വേ​ണ്ടി പ​ട​പൊ​രു​തു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ  അ​യ​ൽ​വാ​സി​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ചി​ല​ർ മ​നം മ​ടു​ത്തും മ​റ്റു ചി​ല​ർ സ്ഥ​ലം​വി​റ്റും പി​ൻ​മാ​റി. പ​ക്ഷേ ഷീ​ല പോ​രാ​ട്ടം തു​ട​രു​ക​യാ​ണ്. സ്വ​ന്ത​മാ​യു​ള്ള മൂ​ന്ന​ര സെ​ന്‍റി​ൽ നി​ൽ​ക്കു​ന്ന വീ​ടി​നു മു​ക​ളി​ലേ​ക്ക് ഒ​രു നി​ല കൂ​ടി പ​ണി​യു​ക​യെ​ന്ന സ്വ​പ്ന​ത്തി​നാ​യി.

Related posts