ജ​ന​മൈ​ത്രി പോ​ലി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ന​പ്പാ​ന്തംകോളനിയിലെ  ആ​ദി​വാ​സി കു​ടും​ബ​ത്തി​ന് വെ​ളി​ച്ചം

വെ​ള്ളി​ക്കു​ള​ങ്ങ​ര: മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ശാ​സ്താം​പൂ​വ്വ​ത്തു​ള്ള ആ​ന​പ്പാ​ന്തം ആ​ദി​വാ​സി കോ​ള​നി​യി​ൽ എ​ട്ടു​മാ​സ​ത്തോ​ള​മാ​യി ഇ​രു​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന കു​ടും​ബ​ത്തി​ന് വെ​ളി​ച്ച​മെ​ത്തി​ച്ച് വെ​ള്ളി​ക്കു​ള​ങ്ങ​ര ജ​ന​മൈ​ത്രി പോ​ലി​സ്.

കോ​ള​നി​യി​ലെ സു​ഭാ​ഷ് ,ര​തീ​ഷ് എ​ന്നി​വ​രു​ടെ ര​ണ്ടുകു​ടം​ബ​ങ്ങ​ൾ ഒ​ന്നി​ച്ചു​താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ലേ​ക്കാ​ണ് പോ​ലി​സ് മു​ൻ​കൈ​യെ​ടു​ത്ത് വെ​ളി​ച്ചം എ​ത്തി​ച്ച​ത്. ഈ ​വീ​ട്ടി​ൽ നേ​ര​ത്തെ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ഉ​ണ്ടായി​രു​ന്നു.

എ​ന്നാ​ൽ ഏ​താ​നും മാ​സം മു​ന്പ് ഇ​ടി​മി​ന്ന​ലി​ൽ മെ​യി​ൻ സ്വി​ച്ച്, സ്വി​ച്ച് ബോ​ർ​ഡ് എ​ന്നി​വ​യും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും കേ​ടു​വ​ന്നു. വ​ന്യ ജീ​വി​ക​ൾ വി​ഹ​രി​ക്കു​ന്ന കാ​ടി​നു ന​ടു​വി​ലെ കോ​ള​നി​യി​ൽ വെ​ളി​ച്ച​മി​ല്ലാ​തെ ക​ഴി​യു​ന്ന കു​ടും​ബ​ത്തി​ന്‍റെ ദു​രി​തം ശ്ര​ദ്ധ​യി​ൽ പെ​ട്ട എ​സ്.​ഐ. എ​സ്.​എ​ൽ.​സു​ധീ​ഷ് മു​ൻ​കൈ​യെ​ടു​ത്താ​ണ് വ​യ​റിം​ഗ് സം​വി​ധാ​നം ശ​രി​യാ​ക്കി ഇ​വ​ർ​ക്ക് വൈ​ദ്യു​തി പു​സ്ഥാ​പി​ച്ചു​ന​ൽ​കി​യ​ത്.

Related posts