ചൊവ്വയിലേക്ക് പോകാൻ തയാറായി എലീസ കാർസൺ

ഒ​​​രു ബ​​​ഹി​​​രാ​​​കാ​​​ശ സ​​​ഞ്ചാ​​​രി​​​യാ​​​കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കാ​​​ത്ത ആ​​​രുമു​​​ണ്ടാ​​​കി​​​ല്ല. എ​​​ലീ​​​സ കാ​​​ർ​​​സ​​​ണും അ​​​ങ്ങ​​​നെ​​​യാ​​​യി​​​രു​​​ന്നു. അ​​മേ​​രി​​ക്ക​​യി​​ലെ ലൂ​​സി​​യാ​​ന സ്വ​​ദേ​​ശി​​നി​​യാ​​യ എ​​ലീ​​സ ഇ​​നിമു​​ത​​ൽ നാ​​സ​​യു​​ടെ ഭാ​​ഗ​​മാ​​ണ്.

ചൊ​​വ്വ​​യി​​ലേ​​ക്ക് മ​​നു​​ഷ്യ​​രെ അ​​യ​​യ്ക്കു​​ന്ന നാ​​സ​​യു​​ടെ ദൗ​​ത്യ​​ത്തി​​ലേ​​ക്കാ​​ണ് എ​​ലീ​​സ​​യെ തെ​​ര​​ഞ്ഞെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്. നാ​​സ​​യു​​ടെ ദൗ​​ത്യ​​ങ്ങ​​ളി​​ൽ അം​​ഗ​​മാ​​കു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ വ്യ​​ക്തി​​യെ​​ന്ന റി​​ക്കാ​​ർ​​ഡ് എ​​ലീ​​സ​​യ്ക്കു ല​​ഭി​​ക്കു​​മെ​​ങ്കി​​ലും ചൊ​​വ്വാദൗ​​ത്യം ആ​​രം​​ഭി​​ക്കു​​ന്പോ​​ൾ എ​​ലീ​​സ​​യ്ക്ക് 32 വ​​യ​​സാ​​കും.

അ​​താ​​യ​​ത്, 2033ൽ ​​ചൊ​​വ്വ​​യി​​ലേ​​ക്ക് മ​​നു​​ഷ്യ​​രെ അ​​യ​​യ്ക്കാ​​നാ​​ണ് നാ​​സ​​യു​​ടെ പ​​ദ്ധ​​തി. ര​​ണ്ടു മു​​ത​​ൽ മൂ​​ന്നു വ​​ർ​​ഷം വ​​രെ​​യാ​​ണ് ദൗ​​ത്യ​​കാ​​ലാ​​വ​​ധി. നി​​ല​​വി​​ൽ എ​​ലീ​​സ ചൊ​​വ്വാ ദൗ​​ത്യ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​കാ​​നു​​ള്ള പ​​രി​​ശീ​​ല​​ന​​ത്തി​​ലാ​​ണ്. നാ​​സ​​യു​​ടെ പോ​​ളാ​​ർ ഓ​​ർ​​ബി​​റ്റ​​ൽ സ​​യ​​ൻ​​സി​​ലാ​​ണ് പ​​രി​​ശീ​​ല​​നം.

സീ​​റോ ഗ്രാ​​വി​​റ്റി ട്രെ​​യി​​നിം​​ഗ്, വെ​​ള്ള​​ത്തി​​ന​​ടി​​യി​​ൽ ജീ​​വി​​ക്കാ​​നു​​ള്ള പ​​രി​​ശീ​​ല​​നം തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് ഇ​​വി​​ടെ ന​​ല്കു​​ന്ന​​ത്. നാ​​സ​​യു​​ടെ ബ​​ഹി​​രാ​​കാ​​ശ​​സ​​ഞ്ചാ​​രി എ​​ന്ന പേ​​ര് ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി ല​​ഭി​​ക്ക​​ണ​​മെ​​ങ്കി​​ൽ 18 വ​​യ​​സ് പൂ​​ർ​​ത്തി​​യാ​​ക​​ണം. അ​​തി​​നാ​​ൽ ബ്ലൂ​​ബെ​​റി എ​​ന്ന കോ​​ഡ് നെ​​യി​​മാ​​ണ് എ​​ലീ​​സ​​യ്ക്ക് ന​​ല്കി​​യി​​രി​​ക്കു​​ന്ന​​ത്.

കു​​ട്ടി​​ക്കാ​​ല​​ത്ത് നാ​​സ​​യു​​ടെ ‍യു​​ണെ​​റ്റ​​ഡ് സ്റ്റേ​​റ്റ് സ്പേ​​സ് കാ​​ന്പ​​സി​​ലെ നി​​ത്യ​​സ​​ന്ദ​​ർ​​ശ​​ക​​യാ​​യി​​രു​​ന്നു എ​​ലീ​​സ. ബ​​ഹി​​രാ​​കാ​​ശ​​സ​​ഞ്ചാ​​രി​​യാ​​യി ചൊ​​വ്വ​​യി​​ൽ ചെ​​ന്ന​​ശേ​​ഷം ഭൂ​​മി​​യി​​ൽ തി​​രി​​ച്ചെ​​ത്ത​​ണം എ​​ന്ന​​താ​​ണ് സ്വ​​പ്ന​​ല​​ക്ഷ്യ​​മെ​​ങ്കി​​ലും അ​​തി​​നു​​ശേ​​ഷം ഒ​​രു അ​​ധ്യാ​​പി​​ക​​യോ അ​​മേ​​രി​​ക്ക​​ൻ പ്ര​​സി​​ഡ​​ന്‍റോ ആ​​ക​​ണ​​മെ​​ന്നും ആ​​ഗ്ര​​ഹ​​മു​​ണ്ട്.

കാ​​ർ​​ട്ടൂ​​ണി​​ൽ​​ വിരി​​ഞ്ഞ സ്വ​​പ്നം

‌മൂ​​ന്നാം വ​​യ​​സി​​ൽ തു​​ട​​ങ്ങി​​യ​​താ​​ണ് എ​​ലീ​​സ​​യു​​ടെ ബ​​ഹി​​രാ​​കാ​​ശ​​ഭ്ര​​മം. ദ ​​ബാ​​ക്ക്‌​​ യാ​​ർ​​ഡി​​ഗ​​ൻ​​സ് എ​​ന്ന കാ​​ർ​​ട്ടൂ​​ണി​​ലെ മി​​ഷ​​ൻ ടു ​​മാ​​ർ​​സ് എ​​ന്ന എ​​പ്പി​​സോ​​ഡി​​ൽ ചു​​വ​​ന്ന​​ ഗ്ര​​ഹ​​ത്തി​​ലേ​​ക്ക് ഒ​​രു സം​​ഘം സു​​ഹൃ​​ത്തു​​ക്ക​​ൾ ന​​ട​​ത്തി​​യ സാ​​ങ്ക​​ല്പി​​ക യാ​​ത്ര​​യെ​​ക്കു​​റി​​ച്ചാ​​ണ് പ​​രാ​​മ​​ർ​​ശി​​ക്കു​​ന്ന​​ത്.

ഇ​​താ​​ണ് എ​​ലീ​​സ​​യി​​ലെ ബ​​ഹി​​രാ​​കാ​​ശ​​സ​​ഞ്ചാ​​രി​​യെ വ​​ള​​ർ​​ത്തി​​യ​​ത്. ത​​ന്‍റെ ഒ​​രേ​​യൊ​​രു ജീ​​വി​​ത​​ല​​ക്ഷ്യം ബ​​ഹി​​രാ​​കാ​​ശ സ​​ഞ്ചാ​​രി​​യാ​​കു​​ക എ​​ന്ന​​താ​​ണെ​​ന്ന് എ​​ലീ​​സ ഒ​​രു അ​​ഭി​​മു​​ഖ​​ത്തി​​ൽ പ​​റ​​ഞ്ഞു.

Related posts