തൊടുപുഴയിലെ ബാഹുബലി! ചുംബിച്ചു, ബോധം പോയി, പരിക്കില്ല; ബാഹുബലിയാകാന്‍ ശ്രമിച്ചില്ല, ആനയുടെ ആക്രമണം നേരിട്ട യുവാവ് വീണ്ടും

തൊ​ടു​പു​ഴ: ആ​ന​യു​ടെ മു​ന്പി​ൽ ബാ​ഹു​ബ​ലി​യി​ലെ രം​ഗം അ​നു​ക​രി​ക്കാ​ൻ ശ്ര​മി​ച്ചി​ല്ലെ​ന്ന് പെ​രി​ങ്ങാ​ശേ​രി സ്വ​ദേ​ശി ജി​നു ജോ​ണ്‍. ക​ഴി​ഞ്ഞ ദി​വ​സം ക​രി​മ​ണ്ണൂ​രി​നു സ​മീ​പം പ​ഴം കൊ​ടു​ക്കു​ന്ന​തി​നി​ടെ ആ​ന തൂ​ക്കി​യെ​റി​ഞ്ഞ യു​വാ​വാ​ണ് ക​രി​മ​ണ്ണൂ​ർ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ആ​ന​യ​ക്ക് പ​ഴ​വും പ​നം​പ​ട്ട​യും ന​ൽ​കി​യി​രു​ന്നു. ആ​ന​പ്രേ​മം മൂ​ലം തു​ന്പി​ക്കൈ​യി​ൽ ചും​ബ​നം ന​ൽ​കു​ക മാ​ത്ര​മാ​ണ് ന​ൽ​കി​യ​ത്. കെ​ട്ടി​പ്പി​ടി​ച്ച് ഉ​മ്മ കൊ​ടു​ക്ക​ണം എ​ന്നു മാ​ത്ര​മാ​ണ് ഉ​ദ്ദേ​ശി​ച്ച​ത്.

ഒ​രു ഉ​മ്മ ന​ൽ​കു​ക​യും ചെ​യ്തു. ഇ​ത് ഇ​ഷ്ട​പ്പെ​ടാ​ത്ത ആ​ന തു​ന്പി​ക്കൈ കൊ​ണ്ട് ത​ട്ടി​യെ​റി​ഞ്ഞു. വീ​ഴ്ച​യി​ൽ ബോ​ധം പോ​യ​ത​ല്ലാ​തെ പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നും ജി​നു ക​രി​മ​ണ്ണൂ​ർ പോ​ലീ​സി​നോ​ട് വ്യ​ക്ത​മാ​ക്കി. കൂ​ടാ​തെ വി​ശ​ദീ​ക​ര​ണ​മാ​യി ഫേ​സ് ബു​ക്ക് ലൈ​വി​ലും ജി​നു എ​ത്തി​യി​ട്ടു​ണ്ട്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ക​രി​മ​ണ്ണൂ​രി​നു സ​മീ​പം കു​രു​ന്പു​പാ​ട​ത്താ​യി​രു​ന്നു സം​ഭ​വം. പെ​രി​ങ്ങാ​ശേ​രി സ്വ​ദേ​ശി​യാ​യ യു​വാ​വും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് അ​വ​ധി ആ​ഘോ​ഷ​ത്തി​നി​ടെ​യാ​ണ് ആ​ന​പ്പു​റ​ത്ത് ക​യ​റാ​ൻ ശ്ര​മി​ച്ച​ത്. പു​ര​യി​ട​ത്തി​ൽ ത​ള​ച്ചി​രു​ന്ന ആ​ന​യു​ടെ സ​മീ​പം പാ​പ്പാ​ൻ​മാ​ർ ഇ​ല്ലാ​യി​രു​ന്നു. പ​നം​പ​ട്ട തി​ന്നു നി​ൽ​ക്കു​ക​യാ​യി​രു​ന്ന ആ​ന​യ്ക്ക് പ​ഴ​വു​മാ​യാ​ണ് യു​വാ​വ് എ​ത്തി​യ​ത്.

ആ​ന​യു​ടെ സ​മീ​പം എ​ത്തു​ന്ന​തി​നു മു​ൻ​പ് ഫേ​സ്ബു​ക്കി​ൽ ലൈ​വ് വീ​ഡി​യോ റെ​ക്കോ​ർ​ഡു ചെ​യ്യാ​ൻ സു​ഹൃ​ത്തി​നെ മൊ​ബൈ​ൽ ഫോ​ണ്‍ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന​ത്. സാ​ഹ​സി​ക രം​ഗ​ങ്ങ​ൾ പി​ന്നീ​ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു.

Related posts