ഒരിക്കലും ജീവനൊടുക്കില്ല..! മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ലിഗയ്ക്ക് തനിച്ച് എത്താന്‍ സാധിക്കില്ലെന്ന് ഇലിസ; അന്വേഷണം ശരിയായ ദിശയിലെന്ന് ഡിജിപി

തിരുവനന്തപുരം: ലി​ത്വ​നി​യ സ്വ​ദേ​ശി ലി​ഗ​യു​ടെ മരണത്തിൽ അസ്വാഭാവികതയെന്ന് ആവർത്തിച്ച് സഹോദരി ഇലിസ. ലിഗ കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നെങ്കിലും ഒരിക്കലും ജീവനൊടുക്കില്ല. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ലിഗയ്ക്ക് തനിച്ച് എത്താൻ സാധിക്കില്ല. ആരോ ഇവിടേക്ക് കൊണ്ടുവന്നതാകാമെന്നും ഇലിസ പറഞ്ഞു.

കേസിൽ ഐജിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഇലിസ പറഞ്ഞു. ലിഗയുടേത് വിഷക്കായ കഴിച്ചുള്ള മരണമാകാമെന്ന കണ്ടെത്തൽ കെട്ടുകഥയെന്നും ലി​ഗ​യു​ടെ ഭ​ർ​ത്താ​വ് ആ​ൻ​ഡ്രൂ​സ് പറഞ്ഞു. ശ​നി​യാ​ഴ്ച തി​രു​വ​ല്ലം പ​ന​ത്തു​റ​യ്ക്കു സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം ലി​ഗ​യു​ടേ​താ​ണെ​ന്നു ബ​ന്ധു​ക്ക​ൾ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു.

ലി​ഗ​യു​ടെ ത​ല​മു​ടി, വ​സ്ത്ര​ങ്ങ​ൾ, ശ​രീ​ര​ത്തി​ലെ തി​രി​ച്ച​റി​യ​ൽ പാ​ടു​ക​ൾ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു മ​രി​ച്ച​ത് ലി​ഗ​യാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്. വി​ഷാ​ദ രോ​ഗ​ത്തി​നു ചി​കി​ത്സ​യ്ക്കാ​യി പോ​ത്ത​ൻ​കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ ലി​ഗ​യെ ഒ​രു മാ​സം മു​ൻ​പാ​ണ് കാ​ണാ​താ​യ​ത്.

അന്വേഷണം ശരിയായ ദിശയിലെന്ന് ഡിജിപി

തിരുവനന്തപുരം: വി​ദേ​ശ​വ​നി​ത ലി​ഗ​യു​ടെ മ​ര​ണ​വുമായി ബന്ധപ്പെട്ട കേസ് അന്വേഷണം ശരിയായ ദിശയിലെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. സമയം എടുത്തായാലും സത്യം കണ്ടെത്തും. കൂടുതൽ പരിശോധനകൾക്കായി വിദഗ്ധ മെഡിക്കൽ സംഘത്തിന്‍റെ കണ്ടെത്തലുകൾ തേടുമെന്നും അദ്ദേഹം പറഞ്ഞു.

Related posts