സല്ലുവിനെ ആരാ ഇഷ്ടപ്പെടാത്തത്?

eMI-JACKSONസല്‍മാന്‍ ഖാന്‍ തന്റെ ഏറ്റവുമടുത്ത സുഹൃത്തെന്ന് ബോളിവുഡ് സുന്ദരി എമി ജാക്‌സണ്‍. തന്റെ പല അവസ്ഥകളിലും കൂടെനില്‍ക്കുകയും ആത്മവിശ്വാസം പകരുകയും ചെയ്ത സുഹൃത്താണ് സല്ലു എന്ന് എമി പറഞ്ഞു. രജനികാന്ത് നായകനാകുന്ന 2.0 ആണ് എമിയുടെ ഏറ്റവും പുതിയ ചിത്രം.  ചിത്രത്തിന്റെ ടീസര്‍ ലോഞ്ചിന് സല്‍മാന്‍ ഖാന്‍ നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനം കൂട്ടുകാരിക്ക് ആത്മവിശ്വാസം നല്‍കാനായിരുന്നു. സല്‍മാന്റെ സഹോദരന്‍ സൊഹൈല്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ‘”ഫ്രീക്കി അലി’യിലും എമി ജാക്‌സണുണ്ട്.

സല്‍മാന്‍ ഖാനെ ഡേറ്റ് ചെയ്യാനാഗ്രഹമുണ്ടോയെന്നു ചോദിച്ചപ്പോള്‍ താന്‍ സിംഗിള്‍ ആണെന്നും, ആരാണ് സല്ലുവിനെ ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കാത്തത് എന്നുമായിരുന്നു എമിയുടെ പ്രതികരണം. സല്‍മാനെപ്പോലെ തന്നെ അക്ഷയ് കുമാറും തന്റെ സുഹൃത്താണെന്നും അഭിനയത്തില്‍ തന്നെ വളരെയധികം സഹായിക്കുന്നുണ്ടെന്നും നടി പറഞ്ഞു. ഫിറ്റ്‌നെസില്‍ മാതൃകയാക്കാന്‍ ഇഷ്ടം ദീപിക പദുക്കോണിനെയാണെന്നും താരം പറഞ്ഞു.

Related posts