ഇനി ഓൺലൈൻ വഴി മാത്രം..! എംപ്ലോയ് മെന്‍റിൽ ര​ജി​സ്ട്രേ​ഷ​ൻ, ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്ക​ൽ തുടങ്ങി എല്ലാ സേവനങ്ങളും ഓ​ൺ​ലൈ​ൻ രജിസ്ട്രേഷനിലൂടെ ലഭ്യമായി തുടങ്ങി

employmentകോ​ട്ട​യം: എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ൾ ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റി​യ​തി​നാ​ൽ ര​ജി​സ്ട്രേ​ഷ​ൻ, ര​ജി​സ്ട്രേ​ഷ​ന്‍റ് പു​തു​ക്ക​ൽ, സ​ർ​ട്ടി​ഫി​ക്ക​റ്റ് കൂ​ട്ടി​ച്ചേ​ർ​ക്ക​ൽ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ​ക്കാ​യി ഓ​ൺ​ലൈ​ൻ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.http://www.employment.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ നി​ന്ന് സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ണ്.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ താ​മ​സി​ക്കു​ന്ന താ​ലൂ​ക്കി​ലെ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ലേ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ക​ഴി​യൂ. പ​ക്ഷേ ഇ​തി​നാ​യി ഓ​ൺ​ലൈ​ൻ സൗ​ക​ര്യം ഉ​പ​യോ​ഗി​ച്ച ശേ​ഷം പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് അ​റു​പ​ത് ദി​വ​സ​ത്തി​നു​ള്ളി​ൽ ബ​ന്ധ​പ്പെ​ട്ട എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം പ​രി​ശോ​ധ​ന​യ്ക്ക് നേ​രി​ട്ട് ഹാ​ജ​രാ​യാ​ൽ മ​തി.

Related posts