ഒന്നിങ്ങു വന്നെങ്കില്‍..! ബുള്ളറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത! ബുള്ളറ്റ് ഇനി പുതിയ വര്‍ണ്ണങ്ങളിലും

2017-Royal-Enfield-Classic-New-Colours-1-3ജനപ്രീതി കുറയ്ക്കാതിരിക്കാനുള്ള അക്ഷീണ പ്രയത്‌നത്തിലാണ് ഇന്ത്യയില്‍ ഏറ്റവും അധികം വില്‍പ്പനയുള്ള പത്തു ബൈക്കുകളില്‍ ഇടം പിടിച്ച ക്ലാസിക്ക്. അതിന്റെ ഭാഗമായി തന്നെയാണ് പുതിയ നിറക്കൂട്ടുകളില്‍ ബൈക്കിനെ പുറത്തിറക്കാന്‍ കമ്പനി ഒരുങ്ങുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പുതിയ നിറത്തിലുള്ള ബൈക്കിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിക്കുന്നുണ്ട്. ക്ലാസിക്കിന്റെ 2017 മോഡലിലാണ് പുതിയ നിറങ്ങള്‍ ലഭിച്ചിരിക്കുന്നത്. ചുവപ്പ്, നീല, പച്ച എന്നീ നിറങ്ങളിലാണ് പുതുതായി വണ്ടി ഇറക്കിയിരിക്കുന്നത്. എന്നാല്‍ കളറില്‍ മാത്രമേ മാറ്റം വരുത്തിയിട്ടുള്ളു എന്നും അറിയുന്നു. എന്‍ജിനില്‍ മാറ്റങ്ങളൊന്നുമില്ല.

അടുത്ത വര്‍ഷം ആദ്യമാണ് പുതിയ നിറങ്ങളിലുള്ള വണ്ടികള്‍ പുറത്തിറക്കാന്‍ ആലോചിക്കുന്നത്. 350 സിസി, 500 സിസി എന്‍ജിന്‍ വകഭേദങ്ങളിലാണ് ക്ലാസിക്ക് ബൈക്കുകള്‍ പുറത്തിറക്കുന്നത്.

Related posts