ആൺകുട്ടികളുടെ ആദിപത്യം..! എ​ൻ​ജി​നിയ​റിം​ഗ് പ്ര​വേ​ശ​ന പരീക്ഷ‍യിൽ ഷാ​ഫി​ൽ മാ​ഹി​ന് ഒന്നാംറാങ്ക്; ആ​ദ്യ 5000റാ​ങ്കു​കാ​രി​ൽ 2535 പേ​ർ കേ​ര​ള സി​ല​ബ​സു​ർ; ആ​ദ്യ പ​ത്ത് റാ​ങ്കു​ക​ൾ ആ​ണ്‍​കു​ട്ടി​ക​ൾ കരസ്ഥമാക്കി​

rankതി​രു​വ​നന്തപു​രം: എ​ൻ​ജി​നിയ​റിം​ഗ്  പ്ര​വേ​ശ​ന പ​രീ​ക്ഷാഫ​ലം പ്ര​ഖ്യാ​പി​ച്ചു. പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സെ​ക്ര​ട്ട​റി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് റാ​ങ്ക് വി​വ​രം പ്ര​ഖ്യാ​പി​ച്ച​ത്.    ഒ​ന്നാം റാ​ങ്ക് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഷാ​ഫി​ൽ മാ​ഹി​ന് ല​ഭി​ച്ചു. ര​ണ്ടാം റാ​ങ്ക് കോ​ട്ട​യം സ്വ​ദേ​ശി വേ​ദാ​ന്ത് പ്ര​കാ​ശും മൂ​ന്നാം റാ​ങ്ക് കോ​ട്ട​യം സ്വ​ദേ​ശി അ​ഭി​ലാ​ഷ് ഘാറും  നാ​ലാം റാ​ങ്ക് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ആ​ന​ന്ദ് ജോ​ർ​ജും നേടി.

ആ​ദ്യ പ​ത്ത് റാ​ങ്കു​ക​ൾ ആ​ണ്‍​കു​ട്ടി​ക​ളാ​ണ് ക​ര​സ്ഥ​മാ​ക്കി​യ​ത്. ആ​ദ്യ 5000റാ​ങ്കു​കാ​രി​ൽ 2535 പേ​ർ കേ​ര​ള സി​ല​ബ​സു​കാ​രാ​ണ്. ഫാ​ർ​മ​സി പ്ര​വേ​ശ​ന​ത്തി​ന് മ​ല​പ്പു​റം സ്വ​ദേ​ശി അ​ലി​ഫ് അ​ൻ​ഷി​ൽ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി. എ​ൻ​ജി​നിയ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷാ ഫ​ലം വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സെ​ക്ര​ട്ട​റി ഉ​ഷാ ടൈ​റ്റ​സ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലൂ​ടെ​യാ​ണ് അ​റി​യി​ച്ച​ത്.

ജൂ​ണ്‍ 30 ന് ​മു​ൻ​പ് ആ​ദ്യ അ​ലോ​ട്ട് മെ​ന്‍റ്,  ജൂ​ലാ​യ് പ​ത്താം തീ​യ​തി ര​ണ്ടാം ഘ​ട്ടം അ​ലോ​ട്ട്മെ​ന്‍റ്, ജൂ​ലാ​യ് 20 ന് ​മൂ​ന്നാം ഘ​ട്ടം അ​ലോ​ട്ട്മെ​ന്‍റ് ന​ട​ക്കും.

Related posts