അയാം മാളിയേക്കൽ മറിയുമ്മ..! പു​രാ​ത​ന മു​സ്ലിം കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നും ആ​ദ്യ​മാ​യി ഇം​ഗ്ലീ​ഷ് വി​ദ്യാ​ഭ്യാ​സം നേ​ടി​യ മ​റി​യു​മ്മ​യെ കാ​ണാ​ൻ ഉ​മ്മ​ൻ​ചാ​ണ്ടിയെത്തി​; അന്നത്തെ രാഷ്ട്രിയ ഓർമ്മകൾ പങ്കുവച്ച് മറിയുമ്മയും

mariumma ത​ല​ശേ​രി: മ​ല​ബാ​റി​ലെ പു​രാ​ത​ന മു​സ്ലിം കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നും ആ​ദ്യ​മാ​യി ഇം​ഗ്ലീ​ഷ് വി​ദ്യാ​ഭ്യാ​സം നേ​ടി​യ മാ​ളി​യേ​ക്ക​ൽ മ​റി​യു​മ്മ​യെ കാ​ണാ​ൻ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യെ​ത്തി. ടി.​സി മു​ക്കി​ലെ വ​സ​തി​യി​ലാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി മ​റി​യു​മ്മ​യെ കാ​ണാ​നാ​യി എ​ത്തി​യ​ത്.

മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹ്മാ​ൻ സാ​ഹി​ബ്, കെ.​പി. കേ​ശ​വ​മേ​നോ​ൻ, ന​ഫീ​സ​ത്ത് ബീ​വി തു​ട​ങ്ങി​യ പ്ര​മു​ഖ നേ​താ​ക്ക​ൾ ഒ​രു​കാ​ല​ത്ത് ചെ​ന്നെ​ത്തി​യി​ട്ടു​ള്ള മാ​ളി​യേ​ക്ക​ൽ ത​റ​വാ​ട്ട് അം​ഗ​മാ​യ മ​റി​യു​മ്മ​യെ കാ​ണാ​നും സു​ഖ​വി​വ​ര​ങ്ങ​ൾ ആ​രാ​യാ​നു​മാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി ഇ​ന്ന​ലെ എ​ത്തി​യ​ത്.

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ക​ണ്ടോ​ത്ത് ഗോ​പി, കെ. ​ശി​വ​ദാ​സ​ൻ, എം.​പി. മു​ര​ളി, പ്ര​ദീ​പ് വ​ട്ടി​പ്രം തു​ട​ങ്ങി​യ നേ​താ​ക്ക​ളും ഉ​മ്മ​ൻ​ചാ​ണ്ടി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.     നേ​താ​ക്ക​ൾ​ക്കൊ​പ്പ​മു​ള്ള പ​ഴ​യ​കാ​ല ചി​ത്ര​ങ്ങ​ൾ കാ​ണി​ച്ച് മു​ൻ​കാ​ല രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ ച​രി​ത്ര​ങ്ങ​ൾ ഓ​ർ​മ​യി​ൽ നി​ന്നും പൊ​ടി​ത​ട്ടി​യെ​ടു​ത്ത് മ​റി​യു​മ്മ ഏ​റെ ആ​ഹ്ലാ​ദ​ത്തോ​ടെ​യാ​ണ് നേ​താ​ക്ക​ളോ​ട് സം​വ​ദി​ച്ച​ത്.

Related posts