Set us Home Page

ഇ​പി​എ​ല്‍ ഇ​ന്നു തു​ട​ങ്ങും

ല​ണ്ട​ന്‍: ഫു​ട്‌​ബോ​ള്‍ ലീ​ഗു​ക​ളി​ലെ ഗ്ലാ​മ​ര്‍ ലീ​ഗാ​യ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് പോ​രാ​ട്ട​ങ്ങ​ള്‍ക്ക് ഇ​ന്നു കി​ക്കോ​ഫ്. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ മു​ന്‍ ജേ​താ​ക്ക​ളാ​യ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡും ലെ​സ്റ്റ​ര്‍ സി​റ്റി​യും ഏ​റ്റു​മു​ട്ടും.

യു​ണൈ​റ്റ​ഡി​ന്‍റെ സ്വ​ന്തം ഓ​ള്‍ഡ് ട്രാ​ഫ​ര്‍ഡാ​ണ് വേ​ദി​യാകു​ന്ന​ത്. രാ​ത്രി 12.30നാ​ണ് ഉ​ദ്ഘാ​ട​ന മ​ത്സ​രം. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ അ​വ​സാ​ന സ്ഥാ​ന​ക്കാ​രാ​യ സ്റ്റോ​ക് സി​റ്റി, വെ​സ്റ്റ് ബ്രോം​വി​ച്ച്, സ്വാ​ന്‍സി സി​റ്റി ടീ​മു​ക​ള്‍ ര​ണ്ടാം ഡി​വി​ഷ​നി​ലേ​ക്കു ത​രം​താ​ഴ്ത്ത​പ്പെ​ട്ട​പ്പോ​ള്‍ വൂ​ള്‍വ​ര്‍ഹാം​ട​ണ്‍ വാ​ണ്ട​റേ​ഴ്‌​സ്, കാ​ര്‍ഡി​ഫ് സി​റ്റി, ഫു​ള്‍ഹാം ടീ​മു​ക​ള്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ തി​രി​ച്ചെ​ത്തി. ആ​റു വ​ര്‍ഷ​ങ്ങ​ള്‍ക്കു​ശേ​ഷ​മാ​ണ് വൂ​ള്‍വ​ര്‍ഹാം​ട​ണ്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ലെ​ത്തു​ന്ന​ത്. കാ​ര്‍ഡി​ഫും ഫു​ള്‍ഹാ​മും നാ​ലു വ​ര്‍ഷ​ത്തി​നു​ശേ​ഷ​വും.

മാ​റ്റ​ങ്ങ​ളു​മാ​യി ക്ല​ബ്ബു​ക​ള്‍

പ​ല മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇ​ത്ത​വ​ണ ലീ​ഗ്. ആ​ഴ്‌​സ​ണ​ലും ചെ​ല്‍സി​യും പു​തി​യ മാ​നേ​ജ​ര്‍മാ​ര്‍ക്കു കീ​ഴി​ലി​റ​ങ്ങു​ക​യാ​ണ്. 22 വ​ര്‍ഷ​ത്തി​നു​ശേ​ഷം ആ​ഴ്്‌​സീ​ന്‍ വെം​ഗ​ര്‍ ആ​ഴ്‌​സ​ണി​ലി​ന്‍റെ പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്ന് ക​ഴി​ഞ്ഞ സീ​സ​ണ്‍ അ​വ​സാ​നം രാ​ജി​വ​ച്ചു.

പ​ക​രം മു​ന്‍ സെ​വി​യ്യ, പാ​രി സാ​ന്‍ ഷെ​ര്‍മ​യി​ന്‍ പ​രി​ശീ​ല​ക​ന്‍ ഉ​ന​യ് എം​റി​യെ പ​രി​ശീ​ല​ക​നാ​ക്കി. ലീ​ഗി​ലെ​ത്തി ആ​ദ്യ സീ​സ​ണി​ല്‍ത​ന്നെ (2016-17) ചെ​ല്‍സി​യെ ചാ​മ്പ്യ​ന്മാ​രാ​ക്കി​യ ആ​ന്‍റോ​ണി​യോ കോ​ന്‍റെ​യും ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ക്ല​ബ് വി​ട്ടു. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ടീ​മി​ന്‍റെ മോ​ശം പ്ര​ക​ട​ന​മാ​ണ് കോ​ന്‍റെ​യെ പു​റ​ത്താ​ക്കാ​നി​ട​യാ​ക്കി​യ​ത്. പ​ക​രം നാ​പ്പോ​ളി പ​രി​ശീ​ല​ക​ന്‍ മൗ​റി​സി​യോ സാ​രി​യെ സ്്റ്റാം​ഫ​ര്‍ഡ് ബ്രി​ഡ്ജി​ലെ​ത്തി​ച്ചു.

പ്ര​ധാ​ന ടീ​മു​ക​ളി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി ലെ​സ്റ്റ​റി​ല്‍നി​ന്ന് വിം​ഗ​ര്‍ റി​യാ​ദ് മെ​ഹ്‌​റ​സി​നെ സ്വ​ന്ത​മാ​ക്കി. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ന​ട​ക്കാ​തെ പോ​യ ട്രാ​ന്‍സ്ഫ​റാ​ണ് ഇ​തി​ലൂ​ടെ പെ​പ് ഗാ​ര്‍ഡി​യോ​ള ന​ട​ത്തി​യ​ത്. എ​ന്നാ​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് വ​ലി​യ ക​ളി​ക്കാ​രെ സ്വ​ന്ത​മാ​ക്കു​ന്ന​തി​ല്‍ പി​ന്നി​ലാ​യി​പ്പോ​യി.

റി​ക്കാ​ര്‍ഡ് തു​ക​യ്ക്കു സ്വ​ന്ത​മാ​ക്കി​യ പോ​ള്‍ പോ​ഗ്ബ ബാ​ഴ്‌​സ​ലോ​ണ​യി​ല്‍ ചേ​ക്കേ​റാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണെ​ന്ന് റി​പ്പോ​ര്‍ട്ടു​ക​ളു​ണ്ട്. ലെ​സ്റ്റ​റി​ല്‍നി​ന്ന് പ്ര​തി​രോ​ധ​താ​രം ഹാ​രി മാ​ഗ്വെ​യ​റെ ഓ​ള്‍ഡ് ട്രാ​ഫ​ര്‍ഡി​ലെ​ത്തി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് മൗ​റി​ഞ്ഞോ. ട്രാ​ന്‍സ്ഫ​ര്‍ വി​ന്‍ഡോ​യു​ടെ ആ​ദ്യ ആ​ഴ്ച​ക​ളി​ല്‍ ബ്ര​സീ​ലി​യ​ന്‍ മി​ഡ്ഫീ​ല്‍ഡ​ര്‍ ഫ്രെ​ഡി​നെ ഷാ​ക്ത​ര്‍ ഡൊ​ണെ​റ്റ്‌​സ്‌​കി​ല്‍നി​ന്നും പോ​ര്‍ച്ചു​ഗ​ലി​ന്‍റെ അ​ണ്ട​ര്‍ 21 ഫു​ള്‍ബാ​ക്ക് ഹൊ​സെ ഡി​യോ​ഗോ ഡാ​ലോ​ട്ടി​നെ പോ​ര്‍ട്ടോ​യി​ല്‍നി​ന്നും സ്വ​ന്ത​മാ​ക്കി.

ലി​വ​ര്‍പൂ​ള്‍ സ​ജീ​വ​മാ​യി​ട്ടു​ണ്ടാ​യി​രു​ന്നു. ബ്ര​സീ​ലി​യ​ന്‍ ഗോ​ള്‍കീ​പ്പ​ര്‍ ആ​ലീ​സ​ണ്‍ ബെ​ക്ക​റെ റോ​മ​യി​ല്‍നി​ന്നു റി​ക്കാ​ര്‍ഡ് തു​ക​യ്ക്കും മ​ധ്യ​നി​ര​യി​ലേ​ക്ക് ലീ​പ്‌​സി​ഗി​ല്‍നി​ന്ന് നാ​ബി കീ​റ്റ, മോ​ണ​ക്കോ​യി​ല്‍നി​ന്ന് ഫാ​ബി​ഞ്ഞോ എ​ന്നി​വ​രെ ആ​ന്‍ഫീ​ല്‍ഡി​ലെ​ത്തി​ച്ചു. മു​ന്നേ​റ്റ​നി​ര​യി​ല്‍ സ്റ്റോ​ക് സി​റ്റി​യി​ല്‍നി​ന്ന് സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡ് താ​രം ജെ​ര്‍ദാ​ന്‍ ഷ​കീ​രി​യെ​യും സ്വ​ന്ത​മാ​ക്കി.

ആ​ഴ്‌​സ​ണ​ല്‍ ഉ​റു​ഗ്വെ​ന്‍ മ​ധ്യ​നി​ര​താ​രം ലൂ​കാ​സ് ടൊ​രേ​യി​റ​യെ​യും ജ​ര്‍മ​ന്‍ ഗോ​ള്‍കീ​പ്പ​ര്‍ ബ്രെ​ന്‍ഡ് ലെ​നോ​യെ​യും സ്വ​ന്ത​മാ​ക്കി. ടോ​ട്ട​നം ഇ​തു​വ​രെ ആ​രെ​യും സ്വ​ന്ത​മാ​ക്കി​യി​ട്ടി​ല്ല. വെ​സ്റ്റ്ഹാം മു​ന്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി പ​രി​ശീ​ല​ക​ന്‍ മാ​നു​വ​ല്‍ പെ​ല്ലെ​ഗ്രി​നി​യു​ടെ കീ​ഴി​ലാ​ണ് ഇ​റ​ങ്ങു​ന്ന​ത്. ഫി​ലി​പ്പെ ആ​ന്‍ഡേ​ഴ്‌​സ​ണ്‍, ജാ​ക് വി​ല്‍ഷ​യ​ര്‍ എ​ന്നി​വ​രെ നേ​ടി​യെ​ടു​ക്കാ​ന്‍ പെ​ല്ലെ​ഗ്രി​നി​ക്കാ​യി.

റിക്കാർഡ് തുകയ്ക്ക് കെപ്പെ

ചെ​ല്‍സി ഒ​രു ഗോ​ള്‍കീ​പ്പ​ര്‍ക്ക് ന​ല്‍കാ​വു​ന്ന ഏ​റ്റ​വും വ​ലി​യ റി​ക്കാ​ര്‍ഡ് തു​ക​യ്ക്ക് അ​ത്‌​ല​റ്റി​ക് ബി​ല്‍ബാ​വോ​യി​ല്‍നി​ന്ന് കെ​പ്പെ അ​റി​സാ​ബെ​ലാ​ഗ​യെ സ്വ​ന്ത​മാ​ക്കി. 23 വ​യ​സു​ള്ള കെ​പ്പ​യ്ക്കാ​യി 8 കോ​ടി യൂ​റോ(636 കോ​ടി രൂ​പ)​ആ​ണ് ചെ​ല്‍സി മു​ട​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ലി​സ​ണെ ലി​വ​ര്‍പൂ​ള്‍ നേ​ടി​യ (6.25 കോ​ടി യൂ​റോ) തു​ക​യാ​യി​രു​ന്നു ഇ​തി​നു​മു​മ്പു​ള്ള റി​ക്കാ​ര്‍ഡ്.

നാ​പ്പോ​ളി​യി​ല്‍നി​ന്ന് മ​ധ്യ​നി​ര​താ​രം ജോ​ര്‍ജി​ഞ്ഞോ​യെ നേ​ടി​യെ​ടു​ത്തു. ഇ​ദ്ദേ​ഹം സാ​രി​യു​ടെ കീ​ഴി​ല്‍ ക​ഴി​ഞ്ഞ സീ​സ​ണു​ക​ളി​ല്‍ നാ​പ്പോ​ളി​യി​ല്‍ ക​ളി​ച്ചി​രു​ന്നു. ബെ​ല്‍ജി​യ​ന്‍ ഗോ​ള്‍കീ​പ്പ​ര്‍ തി​ബോ ക്വൂ​ട്ടോ​യെ ചെ​ല്‍സി റ​യ​ല്‍ മാ​ഡ്രി​ഡി​നു കൈ​മാ​റും.

യു​ണൈ​റ്റ​ഡ്-​ലെ​സ്റ്റ​ര്‍

മു​ന്‍ ചാ​മ്പ്യ​മാ​രാ​യ യു​ണൈ​റ്റ​ഡും ലെ​സ്റ്റ​റും ജ​യം തേ​ടി​യാ​ണ് ഇ​റ​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ര​ണ്ടാം സ്ഥാ​നം കൊ​ണ്ടു തൃ​പ്തി​പ്പെ​ടേ​ണ്ടി​വ​ന്ന യു​ണൈ​റ്റ​ഡ് സ്വ​ന്തം ഗ്രൗ​ണ്ടി​ലെ ആ​ദ്യ മ​ത്സ​രം ജ​യ​ത്തോ​ടെ തു​ട​ങ്ങാ​നാ​ണ് ഇ​റ​ങ്ങു​ന്ന​ത്. 2012-13 സീ​സ​ണി​ല്‍ സ​ര്‍ അ​ല​ക്‌​സ് ഫെ​ര്‍ഗു​സ​ണി​ന്‍റെ വി​ട​വാ​ങ്ങ​ല്‍ സീ​സ​ണു​ശേ​ഷം ഓ​ള്‍ഡ് ട്രാ​ഫ​ര്‍ഡി​ലേ​ക്കു ലീ​ഗ് കി​രീ​ട​മെ​ത്തി​യി​ട്ടി​ല്ല. 2015-16 സീ​സ​ണി​ല്‍ അ​പ്ര​തീ​ക്ഷി​ത കു​തി​പ്പി​ലൂ​ടെ കി​രീ​ടം നേ​ടി​യ ലെ​സ്റ്റ​റും ആ​ദ്യ മ​ത്സ​രം ന​ന്നാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.

ഇ​തി​ല്‍ ക​രു​ത്ത​ര്‍ യു​ണൈ​റ്റ​ഡ് ത​ന്നെ​യാ​ണ്. റൊ​മേ​ലു ലു​ക്കാ​ക്കു, അ​ല​ക്‌​സി​സ് സാ​ഞ്ച​സ്, മാ​ര്‍ക​സ് റ​ഷ്ഫ​ര്‍ഡ് എ​ന്നി​വ​ര്‍ യു​ണൈ​റ്റ​ഡി​നെ ശ​ക്ത​രാ​ക്കു​ന്നു. എ​ന്നാ​ല്‍ പ്രീ ​സീ​സ​ണ്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ യു​ണൈ​റ്റ​ഡി​ന് തി​ള​ങ്ങാ​നാ​യി​ല്ല. ചി​ലി​ക്ക് ലോ​ക​ക​പ്പി​നു യോ​ഗ്യ​ത ല​ഭി​ക്കാ​ത്ത​തു​കൊ​ണ്ടു കൂ​ടു​ത​ല്‍ അ​വ​ധി ല​ഭി​ച്ച സാ​ഞ്ച​സി​ലാ​ണ് മൗ​റി​ഞ്ഞോ​യു​ടെ പ്ര​തീ​ക്ഷ​ക​ള്‍. ലെ​സ്റ്റ​റി​നൊ​പ്പം മാ​ഗ്വെ​യ​ര്‍, സ്‌​ട്രൈ​ക്ക​ര്‍ ജെ​യ്മി വാ​ര്‍ഡി എ​ന്നി​വ​ര്‍ ഇ​റ​ങ്ങാ​ന്‍ സാ​ധ്യ​ത കു​റ​വാ​ണ്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS