സ്വർണ ഉരുപ്പടികൾക്ക് പകരം ചില്ലറതുട്ട് വച്ച് ജീവനക്കാരി തട്ടിയത് ഒരുകോടിയോളം; തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്ന്   ഭർത്താവും  ​വൈ​എ​ഫ്ഐ എ​രു​മേ​ലി മേ​ഖ​ലാ സെ​ക്ര​ട്ട​റി​യു​മായ അജി; തട്ടിപ്പിനെക്കുറിച്ച് പോലീസ് പറ‍യുന്നതിങ്ങനെ…

എ​രു​മേ​ലി: എ​രു​മേ​ലി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ള​മൂ​ട്ടി​ൽ ഫൈ​നാ​ൻ​സി​ൽനി​ന്ന് ഒ​രു കോ​ടി 30 ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി മുങ്ങി​യ ജീ​വ​ന​ക്കാ​രി കോ​ട​തി​യി​ൽ ജാ​മ്യ​ത്തി​നു ശ്ര​മി​ക്കു​ന്ന​താ​യി സൂ​ച​ന. ഓ​ഫീ​സ് അ​സി​സ്റ്റ​ൻ​റ് കം ​കാ​ഷ്യ​ർ ആ​യ, ക​ന​ക​പ്പ​ലം അ​ല​ങ്കാ​ര​ത്ത് അ​ജി​യു​ടെ ഭാ​ര്യ ജെ​സ്ന അ​ജി(30)​യാ​ണു ത​ട്ടി​പ്പ് ന​ട​ത്തി മു​ങ്ങി​യി​രി​ക്കു​ന്ന​ത്. ഡി​വൈ​എ​ഫ്ഐ എ​രു​മേ​ലി മേ​ഖ​ലാ സെ​ക്ര​ട്ട​റി​യു​ടെ ഭാ​ര്യ​യാ​ണു പ്ര​തി.

ഇ​തോ​ടെ ഭർത്താവിനെതിരേ പാ​ർ​ട്ടി ത​ല​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്നു ക​ഴി​ഞ്ഞു. അ​തേ​സ​മ​യം ത​ട്ടി​പ്പി​ൽ ത​നി​ക്കു പ​ങ്കി​ല്ലെ​ന്നാ​ണു ഭർത്താവ് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നു ന​ല്കി​യി​രി​ക്കു​ന്ന വി​ശ​ദീ​ക​ര​ണം. ത​ട്ടി​പ്പ് ന​ട​ത്താ​ൻ ജീ​വ​ന​ക്കാ​രി​ക്കു ര​ണ്ടു പേ​രു​ടെ സ​ഹാ​യം ല​ഭി​ച്ച​താ​യി പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

പ​ണ​യം വ​യ്ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ 15 ദി​വ​സ​ത്തി​നു ശേ​ഷം പ​രി​ശോ​ധി​ച്ച് പ്ര​ത്യേ​ക ബാ​ർ​കോ​ഡ് പ​തി​പ്പി​ച്ച് അ​ധി​കൃ​ത​ർ സീ​ൽ ചെ​യ്ത പാ​യ്ക്ക​റ്റി​ലാ​ക്കി ക​ഴി​ഞ്ഞാ​ൽ പി​ന്നീ​ടു പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​റി​ല്ല. ഇ​തു ത​ട്ടി​പ്പി​നു സ​ഹാ​യ​ക​മാ​യി മാ​റി​യെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പ​ണ​യ സ്വ​ർ​ണം ഇ​ട​പാ​ടു​കാ​ർ തി​രി​ച്ചെ​ടു​ക്കു​ന്പോ​ൾ തു​ക കൈ​ക്ക​ലാ​ക്കി​യാ​യി​രു​ന്നു ത​ട്ടി​പ്പ്. പ​ണ​യം പു​തു​ക്കി വ​ച്ച​താ​യി വ്യാ​ജ​രേ​ഖ ത​യ​റാ​ക്കി പ​ണ​യ​മു​ത​ലി​നു പ​ക​രം മു​ക്കു​പ​ണ്ട​വും നാ​ണ​യ​ത്തു​ട്ടു​ക​ളും വ​ച്ചാ​ണു ജീ​വ​ന​ക്കാ​രി പ​ണം ത​ട്ടി​യ​ത്.

ഇ​ട​പാ​ടു​കാ​ർ പ​ണ​യം തി​രി​ച്ചെ​ടു​ത്ത​തു രേ​ഖ​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​തെ 246 പാ​യ്ക്ക​റ്റു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 46 പേ​രു​ടെ 4493 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ക്കു പ​ക​രം വ്യാ​ജ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും തൂ​ക്കം ഒ​പ്പി​ക്കാ​ൻ അ​ഞ്ച് രൂ​പ​യു​ടെ നാ​ണ​യ​തു​ട്ടു​ക​ളു​മാ​ണു പാ​യ്ക്ക​റ്റു​ക​ൾ​ക്കു​ള​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഈ ​പ​ണ​യ​ങ്ങ​ൾ​ക്ക് പ​ലി​ശ​ത്തു​ക യ​ഥാ​സ​മ​യം അ​ട​യ്ക്കു​ന്നു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​ട​പാ​ടു​കാ​ർ ആ​രും നേ​രി​ട്ട് എ​ത്തി​യി​രു​ന്നി​ല്ല.

ഇ​തു സം​ശ​യം സൃ​ഷ്ടി​ച്ച​തോ​ടെ​യാ​ണ് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ത​ട്ടി​പ്പ് ബോ​ധ്യ​മാ​യ​തോ​ടെ പ​രാ​തി ന​ൽ​കി​.

ത​ട്ടി​യെ​ടു​ത്ത പ​ണം പ​ല​ർ​ക്കും ഉ​യ​ർ​ന്ന പ​ലി​ശ​യ്ക്കു ന​ൽ​കി നേ​ടു​ന്ന ലാ​ഭ​ത്തി​ൽ​നി​ന്നാ​ണ് ജീ​വ​ന​ക്കാ​രി കൃ​ത്യ​മാ​യി പ​ലി​ശ അ​ട​ച്ചു​കൊ​ണ്ടി​രു​ന്ന​തെ​ന്നും പ​റ​യു​ന്നു. മോ​ഷ​ണം, വ​ഞ്ച​ന എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണു പ്ര​തി​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് എ​രു​മേ​ലി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഡി. സു​നി​ൽ കു​മാ​ർ പ​റ​ഞ്ഞു.

Related posts