Set us Home Page

എസ്തർ ഇനി ബേബിയല്ല

മ​ല​യാ​ള​ത്തി​ന്‍റെ നാ​യി​ക നി​ര​യി​ലേ​ക്കു ഒ​രു ബാ​ല താ​രം കൂ​ടി ഇടം പിടിക്കു​ക​യാ​ണ്, എ​സ്തർ അ​നി​ൽ. മെ​ഗാ​വി​ജ​യം നേ​ടി​യ ദൃ​ശ്യ​വും അ​തി​ന്‍റെ ത​മി​ഴ്, തെ​ലു​ങ്കു പ​തി​പ്പു​ക​ളി​ലു​മൊ​ക്കെ​യാ​യി എസ്ത​ർ ബാ​ല​താ​ര​മാ​യി​ത്ത​ന്നെ മാ​റ്റ് തെ​ളി​യി​ച്ച​താ​ണ്.

ഇ​പ്പോ​ൾ വി​ഖ്യാ​ത സം​വി​ധാ​യ​ക​ൻ ഷാ​ജി എ​ൻ. ക​രു​ണി​ന്‍റെ പു​തി​യ ചി​ത്രം ഓ​ളി​ലൂ​ടെ നാ​യി​ക​യാ​യും എ​സ്തർ പ്രേ​ക്ഷ​ക​ർ​ക്കു മു​ന്പി​ലേ​ക്ക് എ​ത്തു​കയാണ്. “ഒ​രു ബാ​ല​താ​ര​മാ​യി വ​ന്നു, പി​ന്നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യി, ഇ​പ്പോ​ൾ നാ​യി​ക​യാ​യി എ​ന്നു പ​റ​യു​ന്പോൾ അ​ഭി​ന​യി​ക്കു​ക എ​ന്ന​താ​ണ് എ​ന്‍റെ ക​ർ​മ്മം. അ​തി​ൽ മാ​റ്റ​മൊ​ന്നും കാ​ണു​ന്നി​ല്ല’’- എ​സ്ത​ർ വാചാലയാകുന്നു.

ന​ല്ല​വ​ൻ എ​ന്ന സി​നി​മ​യി​ലൂ​ടെ​യു​ള്ള അ​ര​ങ്ങേ​റ്റം എ​ങ്ങ​നെ​യാ​യി​രു​ന്നു‍?

എ​ന്‍റെ അ​പ്പ​യും അ​മ്മ​യും സി​നി​മ​യു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത ആ​ളു​ക​ളാ​ണ്. വ​യ​നാ​ട്ടി​ൽ ഒ​രു ചാ​ന​ലി​ന്‍റെ കു​ക്ക​റി ഷോ​യി​ൽ അ​മ്മ പാ​ർ​ട്ടി​സി​പ്പേ​റ്റ് ചെ​യ്തി​രു​ന്നു. അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രു കാ​മ​റാ​മാ​നാ​ണ് കു​ട്ടി​ക​ളു​ടെ ഒ​രു പ്രോ​ഗ്രാം ആ​ങ്ക​ർ ചെ​യ്യാ​നാ​യി വി​ളി​ക്കു​ന്ന​ത്. അ​തി​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. അ​വി​ടെ വെ​ച്ചാ​ണ് ന​ല്ല​വ​നി​ലേ​ക്കു വി​ളി​ക്കു​ന്ന​ത്. ആ ​സ​മ​യ​ത്ത് ഞാ​ൻ തേ​ർ​ഡി​ലാ​ണ് പ​ഠി​ക്കു​ന്ന​ത്.

ബാ​ല​താ​രം എ​ന്ന​നി​ല​യി​ൽ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ലി​ടം നേ​ടു​ന്ന​ത് ദൃ​ശ്യ​ത്തി​ലൂ​ടെ​യാ​ണ​ല്ലോ?

വ​ർ​ഷം ഇ​ത്ര ക​ഴി​ഞ്ഞി​ട്ടും പ്രേ​ക്ഷ​ക​ർ ദൃ​ശ്യം പ​റ​ഞ്ഞാ​ണ് എ​ന്നെ തി​രി​ച്ച​റി​യു​ന്ന​ത്. എ​ന്‍റെ ഓ​രോ സി​നി​മ​ക​ളി​റ​ങ്ങു​ന്പോ​ഴും ഫ​സ്റ്റ് ഷോ ​ത​ന്നെ കാ​ണാ​ൻ ശ്ര​മി​ക്കാ​റു​ണ്ട്. പ​ക്ഷേ, ദൃ​ശ്യം റി​ലീ​സ് ചെ​യ്ത​പ്പോ​ൾ ക​ണ്ണൂ​രി​ൽ ഒ​രു പ്രോ​ഗ്രാ​മി​ലാ​യി​രു​ന്നു ഞാ​ൻ. അ​തു​ക​ഴി​ഞ്ഞ് തി​രി​ച്ചു വ​യ​നാ​ട്ടി​ലെ​ത്തി സെ​ക്കൻഡ് ഷോ​യാ​ണ് കാ​ണാ​ൻ പോ​കു​ന്ന​ത്.

അ​പ്പോ​ൾ ത​ന്നെ ആ​ൾ​ക്കാ​ർ ന​ല്ല അ​ഭി​പ്രാ​യം പ​റ​ഞ്ഞു തു​ട​ങ്ങി​യി​രു​ന്നു. പി​ന്നെ ചി​ത്രം ഇ​റ​ങ്ങി മൂ​ന്നു ദി​വ​സ​മൊ​ക്കെ ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് അ​ത്ര വ​ലി​യൊ​രു ഹൈ​പ്പി​ലേ​ക്കു പോ​യ​ത്. ദൃ​ശ്യ​ത്തി​നു ശേ​ഷം ജീ​വി​തം ത​ന്നെ മാ​റി എ​ന്നു പ​റ​യാം.

നാ​യി​ക​യാ​യ് എ​ത്തു​ന്ന ഓ​ളി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണ്?

ആ​ദ്യം എ​നി​ക്കു ന​ല്ല പേ​ടി​യു​ണ്ടാ​യി​രു​ന്നു. മാ​യ എ​ന്ന പ​തി​ന​ഞ്ചു വ​യ​സു​കാ​രി​യാ​ണ് എ​ന്‍റെ ക​ഥാ​പാ​ത്രം. ക​ഥ കേ​ട്ട​പ്പോ​ൾ സ​ത്യ​ത്തി​ൽ ഒ​ന്നും മ​ന​സി​ലാ​യി​ല്ല. പി​ന്നീ​ട് അ​തി​ന്‍റെ ഫു​ൾ സ്ക്രി​പ്റ്റ് വാ​യി​ക്കാ​ൻ ത​ന്നു. എ​ന്നി​ട്ടും ഒ​ന്നും മ​ന​സി​ലാ​യി​ല്ല എ​ന്ന​താ​ണ് സ​ത്യം. എ​നി​ക്കു ത​ന്നെ ന​ല്ല പ്രഷറാ​യി തോ​ന്നി​യി​രു​ന്നു.

അ​ത് അ​പ്പ-​അ​മ്മ​യോ​ട് പ​റ​ഞ്ഞ​പ്പോ​ൾ നി​ന​ക്കി​തു പ​റ്റും എ​ന്നു​ള്ള​തു​കൊ​ണ്ട​ല്ലെ സാ​റു വി​ളി​ച്ച​ത് എ​ന്നു സ​പ്പോ​ർ​ട്ട് ത​ന്നു. ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ പ​ഠി​ച്ചു. പ​ല​തി​നേ​യും കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ട് മാ​റ്റി​യ ഡെ​പ്തു​ള്ളൊ​രു സി​നി​മ​യാ​ണ് ഓ​ള്. വി​വി​ധ ഭാ​ഷ​ക​ളി​ൽ നി​ന്നു​ള്ള​വ​ർ ആ ​സി​നി​മ​യി​ലു​ണ്ട്.

അ​പ്പോൾ പ​ല​രും ചോ​ദി​ച്ചി​ട്ടു​ണ്ട്, എ​ങ്ങ​നെ​യാ​ണ് ഇ​ത്ര ചെ​റു പ്രാ​യ​ത്തി​ൽ ഇ​ത്ര​യും വ​ലി​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ പ​റ്റു​ന്ന​ത് എന്ന്. സ​ത്യ​ത്തി​ൽ ഞാ​ൻ എ​ന്തൊ​ക്കെ​യാ​ണ് ചെ​യ്ത​തെ​ന്ന് എ​നി​ക്കി​പ്പോ​ഴും പൂ​ർ​ണ​മാ​യും മ​ന​സി​ലാ​യി​ട്ടി​ല്ല.

നാ​യ​ക​ൻ ഷെ​യ്നു​മാ​യി സൗ​ഹൃ​ദ​മു​ണ്ടാ​യി​രു​ന്നോ?

പ്രാ​യ​മു​ള്ള​യാ​ളാ​ണ് ഷാ​ജി​സാ​റെ​ങ്കി​ലും യൂ​ത്തി​നി​ട​യി​ൽ നി​ന്നു ചി​ന്തി​ക്കു​ന്ന ഒ​രു മ​ന​സ് അ​ദ്ദേ​ഹ​ത്തി​നു​ണ്ട്. ഡി​സ്ക​ഷ​ൻ സ​മ​യ​ത്തു ഞാ​നും ഷെ​യ്നും മി​ണ്ടാ​തി​രി​ക്കു​ന്പോ​ൾ ഞ​ങ്ങ​ളെ സം​സാ​രി​പ്പി​ക്കാ​ൻ സാ​റ് പ​ല​പ്പോ​ഴും ശ്ര​മി​ച്ചി​രു​ന്നു.

അ​പ്പ​യും ഷെ​യ്നും നേ​ര​ത്തെ ത​ന്നെ സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. ഷെ​യ്ന്‍റെ ഒ​രു സി​നി​മ​യും മു​ന്പ് ഞാ​ൻ ക​ണ്ടി​രു​ന്നി​ല്ല. ഓ​ളി​ന്‍റെ സെ​ക്ക​ൻഡ് ഷെ​ഡ്യൂ​ൾ സ​മ​യ​ത്താ​ണ് പ​റ​വ ഞാ​ൻ കാ​ണു​ന്ന​ത്. പി​ന്നെ ഒ​രു​പാട് കോ​ന്പി​നേ​ഷ​ൻ സീ​നു​ക​ളും ഞ​ങ്ങ​ൾ​ക്കു​ണ്ടാ​യി​രു​ന്നി​ല്ല.

അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടേ​യും പി​ന്തു​ണ എ​ത്ര​ത്തോ​ള​മു​ണ്ട്?

എ​ന്നേ​ക്കാ​ൾ വ​ള​രെ പാ​ഷ​നോ​ടെ സി​നി​മ​യെ സ്നേ​ഹി​ച്ച​വ​രാ​ണ് എ​ന്‍റെ മാ​താ​പി​താ​ക്ക​ൾ. എ​നി​ക്കൊ​ന്നും അ​റി​യാ​ത്ത പ്രാ​യ​ത്തി​ലാ​ണ് ഞാ​ൻ സി​നി​മ​യി​ലെ​ത്തു​ന്ന​ത്. പ​ഠി​ത്ത​ത്തി​ന്‍റെ കാ​ര്യ​ത്തി​ലോ ക്ലാ​സ് മി​സാ​വു​ന്ന​തി​ലോ അ​വ​ർ​ക്കു ടെ​ൻ​ഷ​ൻ ഉ​ണ്ടാ​യി​രു​ന്നി​ല്ല. കാ​ര​ണം ന​ല്ല മാ​ർ​ക് മേ​ടി​ക്കാ​ൻ എ​നി​ക്കു സാ​ധി​ക്കു​ന്നു​ണ്ട്.

സി​നി​മ​യി​ലാ​യാ​ലും ജീ​വി​ത​ത്തി​ലാ​യാ​ലും ന​ല്ല വ​ഴി​ക​ളാ​ണ് അ​വ​ർ കാ​ണി​ച്ചു ത​രു​ന്ന​ത്. ഒ​രു സി​നി​മ എ​ത്തു​ന്പോ​ൾ ഞ​ങ്ങ​ളെ​ല്ലാ​വ​രും ഒ​ന്നി​ച്ചി​രു​ന്ന് കേ​ട്ടാ​ണ് തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്.

അ​നു​ജ​ൻ എ​റി​ക്കും സി​നി​മ​യി​ൽ തി​ര​ക്കു​ള്ള ബാ​ല​താ​ര​മാ​ണ​ല്ലോ?

ഒ​രു നാ​ൾ വ​രും സി​നി​മ ചെ​യ്യു​ന്പോ​ൾ മു​ത​ൽ അ​വ​ൻ സെ​റ്റി​ലൊ​ക്കെ വ​രു​മാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ സി​നി​മ​യോ​ട് അ​വ​നു ഭ​യ​ങ്ക​ര ഇ​ഷ്ട​വും പാ​ഷ​നു​മാ​ണ്. ടേ​ക്ക് ഓ​ഫി​ൽ അ​വ​ന്‍റേത് ഗം​ഭീ​ര പ്ര​ക​ട​ന​മാ​യി​രു​ന്നു. അ​വ​ന്‍റെ സി​നി​മ​ക​ളൊ​ക്കെ ശ്ര​ദ്ധി​ക്കാ​റു​ണ്ട്.

മ​ല​യാ​ള​ത്തി​നു പു​റ​മേ അ​ന്യ ഭാ​ഷ​ക​ളി​ലും ഇ​തി​നോ​ട​കം ശ്ര​ദ്ധ നേ​ടാ​ൻ സാ​ധി​ച്ച​ല്ലോ?

ദൃ​ശ്യ​ത്തി​ന്‍റെ റീ​മേ​ക്ക് പാ​പ​നാ​ശ​ത്തി​ലൂ​ടെ​യാ​ണ് ത​മി​ഴി​ലേ​ക്ക് എ​ത്തു​ന്ന​ത്. പാ​പ​നാ​ശ​ത്തി​നാ​യി ഒ​രു വ​ർ​ഷ​ത്തെ സ​മ​യ​മെ​ടു​ത്ത​പ്പോ​ൾ അ​തി​ന്‍റെ ഇ​ട​യി​ലാ​ണ് തെ​ലു​ങ്ക് ചെ​യ്യു​ന്ന​ത്. ക​മ​ൽ സാ​റി​നും വെ​ങ്കി​ടേ​ഷ് അ​ങ്കി​ളി​നു​മൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ സാ​ധി​ച്ച​ത് വ​ലി​യ ഭാ​ഗ്യ​മാ​ണ്.

തെ​ലു​ങ്കി​ൽ മ​റ്റൊ​രു സി​നി​മ കൂ​ടി ഞാ​ൻ ചെ​യ്തി​രു​ന്നു. ത​മി​ഴി​ൽ ര​ണ്ടു ചി​ത്ര​ങ്ങ​ളിൽ ഒ​ന്നി​ന്‍റെ ഷൂ​ട്ടിം​ഗ് പ​കു​തി​യാ​ക്കി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. മേ​ക്കി​ംഗൊ​ക്കെ വ​ള​രെ വ്യ​ത്യ​സ്ത​മാ​യി വ​ർ​ഷ​ങ്ങളെ​ടു​ത്താ​ണ് സം​വി​ധാ​യി​ക ഹ​ലി​ത ഷ​മീ​ം ആ സിനിമ ഒരുക്കുന്നത്. മ​റ്റൊ​രു ചി​ത്രം തു​ട​ങ്ങി​യി​ട്ടി​ല്ല.

സി​നി​മ അ​ല്ലാ​തെ​യു​ള്ള ഇ​ഷ്ട​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണ്?

പാ​ട്ടു കേ​ൾ​ക്കാ​നും ആർ​ട്സ് വ​ർ​ക്കു​ക​ളു​മാ​ണ് പി​ന്നെ​യു​ള്ള ഇ​ഷ്ട​ങ്ങ​ൾ. വാ​യ​നാ ശീ​ല​മു​ണ്ട്. നൃ​ത്തം പ​ഠി​ക്കാ​ൻ പോ​യി​രു​ന്നു. പി​ന്നെ വീ​ട്ടി​ൽ എ​ല്ലാ​വ​രും യോ​ഗ​യു​ടെ ആ​ളു​ക​ളാ​ണ്.

പ​ഠി​ത്ത​ത്തി​നൊ​പ്പം ഭാ​വി പ​ദ്ധ​തി​ക​ളും മ​ന​സി​ലു​ണ്ടോ?

പ്ല​സ് ടു കൊ​മേ​ഴ്സാ​ണ് ഞാ​ൻ പ​ഠി​ക്കു​ന്ന​ത്. ബി​സി​ന​സ് എ​നി​ക്കു വ​ള​രെ ഇ​ഷ്ട​മു​ള്ള​താ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ബി.​കോം, എം​ബി​എ ചെ​യ്യ​ണം എ​ന്ന് മ​ന​സി​ലു​ണ്ട്. ഹ്യൂ​മ​ൻ റി​സോ​ഴ്സും വ​ള​രെ ഇ​ഷ്ട​മു​ണ്ട്. ഭാ​വി​യി​ൽ അ​ങ്ങ​നെ​യും ജോ​ലി​ചെ​യ്യ​ണ​മെ​ന്നാഗ്രഹിക്കുന്നു.

ഷൂ​ട്ടിം​ഗ് സ​മ​യ​ത്ത് ക്ലാ​സു​ക​ൾ ന​ഷ്ട​പ്പെ​ടു​ന്പോ​ൾ?

മൂ​ന്നാം ക്ലാ​സ് മു​ത​ൽ മാ​നേ​ജ് ചെ​യ്യു​ന്ന​ത​ല്ലേ, അ​ങ്ങ​നെ​യ​ങ്ങ് ശീ​ല​മാ​യി. പി​ന്നെ ഇ​ഷ്ട​മു​ള്ള സ​ബ്ജ​ക്ട്സ് ഒ​റ്റ​യ്ക്കി​രു​ന്നാ​യാ​ലും പ​ഠി​ക്കും. ഇ​ത്ര വ​ർ​ഷ​ത്തി​നി​ട​യി​ൽ ട്യൂ​ഷ​നു പോ​കേ​ണ്ട സാ​ഹ​ച​ര്യം വ​ന്നി​ട്ടി​ല്ല. പി​ന്നെ ടീ​ച്ച​ർ​മാ​രും ഫ്ര​ണ്ട്സും സ​പ്പോ​ർ​ട്ടീ​വാ​ണ്.

പു​തി​യ ചി​ത്ര​ങ്ങ​ൾ ഏ​തൊ​ക്കെ​യാ​ണ്?

ഒ​രു ചി​ത്രം ക​മ്മി​റ്റ് ചെ​യ്തി​ട്ടു​ണ്ട്. മേയ് മാ​സം അ​തി​ന്‍റെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങും. തെ​ലു​ങ്കി​ൽനി​ന്നും ഓ​ഫ​ർ വ​രു​ന്നു​ണ്ട്. നാ​യി​ക എ​ന്ന നി​ല​യി​ലു​ള്ള ചി​ത്ര​ങ്ങ​ളാ​യി​രി​ക്കും ഇ​നി കൂ​ടു​ത​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത്.

എ​സ്ത​റും അ​നു​ജ​ൻ എ​റി​ക്കും സി​നി​മ​യി​ലെ​ത്തി. സ​ഹോ​ദ​ര​ൻ ഇ​വാ​ന് അ​ഭി​ന​യ​ത്തോ​ട് താ​ല്പ​ര്യ​മി​ല്ലേ?

മു​ന്പ് സി​നി​മ​യി​ല​ഭി​ന​യി​ക്കാ​ൻ ഇ​വാ​ന് അവസരം ലഭിച്ചെങ്കി ലും അവനു താത്പര്യമില്ലാ യി രുന്നു. പക്ഷേ, ആ ​സി​നി​മ വ​ലി​യ ഹി​റ്റാ​യ​പ്പോ​ൾ മി​സ് ആ​ക്കി​യ​ല്ലോ എ​ന്നായി. ഇ​പ്പോ​ൾ ആ​സി​ഫ് അ​ലി​യു​ടെ മ​ന്ദാ​രം എ​ന്ന ചി​ത്ര​ത്തി​ൽ എ​റി​ക്കും ഇ​വാ​നും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ആ​സി​ഫി​ന്‍റെ ബാ​ല്യം എ​റി​ക്കും കൗ​മാ​രം ഇ​വാ​നു​മാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്.

ലിജിൻ കെ. ഈപ്പൻ

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS