Set us Home Page

എട്ടിന്റെ പണിയുമായി പുതിയ വൈറസ്! അമേരിക്ക വികസിപ്പിച്ചത് ഹാക്കേഴ്‌സ് തട്ടിയെടുത്തു; ഏറ്റവും അപകടകാരി എറ്റേണല്‍ ബ്ലൂ അണിയറയില്‍

hackers-600ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്തെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ വാ​നാ​ക്രൈ എ​ന്ന റാ​ൻ​സം​വേ​ർ വൈ​റ​സി​ന്‍റെ ആ​ക്ര​മ​ണം മ​ന്ദീ​ഭ​വി​ച്ച​പ്പോ​ൾ പു​തി​യ വൈ​റ​സ് രം​ഗ​ത്ത് എ​ത്തു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. എ​സ്റ്റീം​ഒാ​ഡി​റ്റ് ( EsteemAudit) എ​ന്നാ​ണ് പു​തി​യ വൈ​റ​സി​ന്‍റെ പേ​ര്. റാ​ൻ​സം​വേ​ർ പോ​ലെ ആ​ക്ര​മ​ണ​കാ​രി​യാ​ണ് പു​തി​യ വൈ​റ​സും.

യു​എ​സ്് ദേ​ശീ​യ സു​ര​ക്ഷാ ഏ​ജ​ൻ​സി വി​ക​സി​പ്പി​ച്ചെ​ടു​ത്ത​താ​ണ് ഈ ​ടൂ​ളും. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ “ദി ​ഷാ​ഡോ ബ്രോ​ക്കേ​ഴ്സ്’ എ​ന്ന ഹാ​ക്കേ​ഴ്സ് ഈ ​ടൂ​ൾ​സ് ത​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്തു​വെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി ഓ​ണ്‍​ലൈ​നി​ൽ പ​ര​സ്യ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​സ്റ്റീം​ഒാ​ഡി​റ്റ് ബ്ലാ​ക് വെ​ബി​ൽ വി​ൽ​പ​ന​യ്ക്കാ​യി ഹാ​ക്കർമാർ വ​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സൈ​ബ​ർ വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. നേ​ര​ത്തെ വാ​നാ​ക്രൈ​യും ഡാ​ർ​ക് വെ​ബി​ൽ ഹാ​ക്ക​ർ​മാ​ര്‌ വി​ൽ​പ​ന​യ്ക്ക് വ​ച്ചി​രു​ന്നു.

നി​ര​വ​ധി​പ്പേ​രാ​ണ് വാ​നാ​ക്രൈ ഡാ​ർ​ക് വെ​ബി​ൽ നി​ന്ന് വാ​ങ്ങി​യ​ത്. ഇ​തി​നെ​തി​രാ​യ പ്ര​തി​രോ​ധം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ വൈ​റ​സ് പു​റ​ത്ത് വി​ട്ടി​രി​ക്കു​ന്ന​ത്. മൂ​ന്ന് മാ​ൽ​വെ​യ​ർ വൈ​റ​സു​ക​ളാ​ണ് “ദി ​ഷാ​ഡോ ബ്രോ​ക്കേ​ഴ്സ്’ എ​ന്ന ഹാക്കര്‌മാർ യു​എ​സ്് ദേ​ശീ​യ സു​ര​ക്ഷാ ഏ​ജ​ൻ​സി​യി​ൽ നി​ന്ന് ഹാ​ക്ക് ചെ​യ്ത​ത്. ഇ​തി​ൽ ഏ​റ്റ​വും അ​പ​ക​ട​കാ​രി ഇ​നി​യും പു​റ​ത്തെ​ത്താ​ത്ത എ​റ്റേ​ണ​ൽ ബ്ലൂ (EternalBlue)​എ​ന്ന വൈ​റ​സാ​ണെ​ന്നാ​ണ് സൈ​ബ​ർ വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. ഇതുവരെ പുതിയ വൈറസിന്‍റെ ആക്രമണം ഒരിടത്തും റിപ്പോർട്ട് ചെയ്തിട്ടില്ല.

വി​ൻ​ഡോ​സ് എ​ക്സ് പി, ​വി​ൻ​ഡോ​സ് 8, വി​ൻ​ഡോ​സ് സെ​ർ​വ​ർ 2003 വേ​ർ​ഷ​നു​ക​ളി​ലു​ള്ള കം​പ്യൂ​ട്ട​റു​ക​ളെ​യാ​ണ് പു​തി​യ വൈ​റ​സും ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നാ​ണ് സൈ​ബ​ർ വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ ഒ​റി​ജി​ന​ൽ സോ​ഫ്റ്റ്‌​വെ​യ​ർ പാ​ക്കേ​ജ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത​വ​ർ​ക്ക് മാ​ൽ​വെ​യ​ർ ആ​ക്ര​മ​ണ​ത്തെ ഭ​യ​ക്കേ​ണ്ട​തി​ല്ല.അതേസമയം മു​ൻ​ദി​വ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ചു വ​ള​രെക്കുറ​ച്ച് ആ​ക്ര​മ​ണ​ങ്ങ​ളേ റാ​ൻ​സം​വേ​ർ വൈ​റ​സ് ഇ​ന്ന​ലെ ഉ​ണ്ടാ​ക്കിയുള്ളൂ. ജ​പ്പാ​ൻ, കൊ​റി​യ, ഓ​സ്ട്രേ​ലി​യ എ​ന്നി​വി​ട​ങ്ങ​ളി​ലും ചെ​റി​യ തോ​തി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യി.

ഇ​ന്ത്യ​യി​ൽ ആ​ന്ധ്ര​പ്ര​ദേ​ശി​ലെ അ​ഞ്ചു ജി​ല്ല​ക​ളി​ൽ പോ​ലീ​സ് കം​പ്യൂ​ട്ട​ർ നെ​റ്റ് വ​ർ​ക്കും കേ​ര​ള​ത്തി​ൽ പ​ത്ത​നം​തി​ട്ട, കൊ​ല്ലം, വ​യ​നാ​ട്, തൃ​ശൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ലും വൈ​റ​സ് ബാ​ധി​ച്ചിരുന്നു. ഇ​ന്ത്യ​യു​ടെ കം​പ്യൂ​ട്ട​ർ എ​മ​ർ​ജ​ൻ​സി റെ​സ്പോ​ൺ​സ് ടീ (​സെ​ർ​ട്ട്- ഇ​ൻ)​മി​ന് തി​ങ്ക​ൾ വൈ​കു​ന്നേ​രം വ​രെ ഒ​റ്റ​പ്പെ​ട്ട ആ​ക്ര​മ​ണ റി​പ്പോ​ർ​ട്ടു​ക​ളേ ല​ഭി​ച്ചു​ള്ളൂ.
ബാ​ങ്കിം​ഗ്, ടെ​ലി​കോം, ഊ​ർ​ജം, റെ​യി​ൽ​വേ, വ്യോ​മ​ഗ​താ​ഗ​തം തു​ട​ങ്ങി​യ നി​ർ​ണാ​യ​ക മേ​ഖ​ല​ക​ളി​ൽ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്തി​യെ​ന്നു സെ​ർ​ട്ട് ത​ല​വ​ൻ സ​ഞ്ജ​യ് ബ​ഹ​ൽ പ​റ​ഞ്ഞു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS