ബഹിരാകാശ നിലയം ഒരു പ്രധാന നഗരത്തിന് മുകളില്‍ തകര്‍ന്ന് വീഴും; ബഹിരാകാശ ഏജന്‍സിയുടെ ഞെട്ടിക്കുന്ന മുന്നറിയിപ്പ്

ആഗോളതലത്തില്‍ വലിയ ഞെട്ടലുണ്ടാക്കുന്ന മുന്നറിയിപ്പാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി നടത്തിയിരിക്കുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം തകര്‍ന്ന് വീഴുമെന്നാണ് മുന്നറിയിപ്പ്. ഒരു പ്രധാന നഗരത്തിന് മുകളില്‍ പതിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

8.5 ടണ്‍ ഭാരമുള്ള ടിയാന്‍ഗോങ്1 എന്ന ബഹിരാകാശനിലയമാണ് നിലംപതിക്കുക. അടുത്ത വര്‍ഷം ആദ്യത്തോടെയായിരിക്കും ഇതെന്നും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി മുന്നറിയിപ്പേകുന്നു.

വടക്ക്തെക്കന്‍ ധ്രുവങ്ങള്‍ക്കിടയിലെ ഏത് സ്ഥലത്തും നിലയം പതിക്കാന്‍ സാധ്യതയെന്നാണ് വ്യക്തമാകുന്നത്. ന്യൂയോര്‍ക്ക്, ലോസാഞ്ചലസ്, ബീജിങ്, റോം, ഇസ്താംബൂള്‍, ടോക്കിയോ എന്നീ നഗരങ്ങളില്‍ എവിടെയെങ്കിലും പതിക്കാനാണ് കൂടുതല്‍ സാധ്യതയെന്നാണ് വിദഗ്ദരുടെ നിഗമനം.

Related posts