നൂറുശതമാനം വിജയത്തിലെ തട്ടിപ്പിങ്ങനെ..! വിജയിക്കാൻ സാധ്യതയില്ലാത്ത കുട്ടികൾക്ക് പഠനവൈകല്യം ഉണ്ടെന്ന് കാട്ടി പരീക്ഷ‍യെഴു താൻ പ്രത്യേക അനുമതി നേടി

examതളിപ്പറമ്പ്‌: പ​ഠ​ന​വൈ​ക​ല്യം കാ​ണി​ച്ച് പ്ര​ത്യേ​ക പ​രി​ഗ​ണ​ന​ക്ക് അ​പേ​ക്ഷി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഈ ​വ​ർ​ഷ​വും വ​ർ​ദ്ധ​ന​വ്. സ​ർ​ക്കാ​ർ ന​ൽ​കു​ന്ന സൗ​ക​ര്യം ഉ​പ​യോ​ഗി​ച്ച് വ​ള​ഞ്ഞ വ​ഴി​യി​ലൂ​ടെ മി​ടു​ക്ക​ൻ​മാ​രെ സൃ​ഷ്ടി​ക്കാ​നു​ള്ള ചി​ല വി​ദ്യാ​ല​യ​ങ്ങ​ളു​ടെ നീ​ക്ക​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ ത​ളി​പ്പ​റ​ന്പ് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ന് കീ​ഴി​ലു​ള്ള അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം വ​ർ​ദ്ധി​പ്പി​ച്ച​തെ​ന്നാ​ണ് ആ​ക്ഷേ​പം.

വി​ദ്യാ​ല​യ​ങ്ങ​ൾ ത​മ്മി​ലു​ള്ള മ​ത്സ​ര​വും എ​ല്ലാ​വ​ർ​ക്കും എ ​പ്ല​സ് നേ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ചി​ന്ത​യു​മാ​ണ് പ​ഠ​ന​ത്തി​ൽ പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ളെ പ​ഠ​ന​വൈ​ക​ല്യ​മു​ണ്ടെ​ന്ന് അ​പേ​ക്ഷ ന​ൽ​കി സ​ഹാ​യി​യെ വെ​ച്ച് പ​രീ​ക്ഷ​യെ​ഴു​തി​പ്പി​ച്ച് ഉ​യ​ർ​ന്ന വി​ജ​യം നേ​ടി​യെ​ടു​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം.

ത​ളി​പ്പ​റ​ന്പ് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ൽ ഇ​ത്ത​രം അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം നാ​നൂ​റ് ക​വി​ഞ്ഞു. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ളൊ​ന്നും ന​ട​ത്താ​തെ അ​പേ​ക്ഷ​ക​ളി​ൽ മേ​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നെ​തി​രെ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ മു​ന്നോ​ട്ടു വ​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ വ​ഴി​വി​ട്ട രീ​തി​യി​ൽ ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി അ​പേ​ക്ഷ​ക​ൾ ന​ൽ​കി​യ ഒ​രു വി​ദ്യാ​ല​യ​ത്തി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ന്നി​രു​ന്നു.

എ​ന്നാ​ൽ ഇ​ത്ത​വ​ണ​യും നി​യ​മം അ​നു​വ​ദി​ക്കു​ന്ന ഒ​രു ആ​നു​കൂ​ല്യം ഉ​പ​യോ​ഗി​​ക്കാ​നു​ള്ള ശ്ര​മം ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു​ണ്ട്. ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എ​ജ്യു​ക്കേ​ഷ​ൻ ഫോ​ർ ഡി​സേ​ബി​ൾ​ഡ് ചി​ൽ​ഡ്ര​ൻ​സ് (ഐ​ഇ​ഡി​സി) എ​ന്ന പ​ദ്ധ​തി പ്ര​കാ​രം പ​ഠ​ന​വൈ​ക​ല്യം ഉ​ള്ള​വ​ർ​ക്ക് പ​രീ​ക്ഷ​യെ​ഴു​തി​ക്കൊ​ടു​ക്കാ​ൻ സ​ഹാ​യി​യെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്ന നി​ർ​ദ്ദേ​ശ​മാ​ണ് പ​ല വി​ദ്യാ​ല​യ​ങ്ങ​ളും ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത്. ​

Related posts