ഇങ്ങനെയൊരു കത്ത് വേറെ മാര്‍ഗമില്ലാത്തതിനാല്‍! വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരെ മേലുദ്യോഗസ്ഥര്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു; കത്തില്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന എ​ക്‌​സൈ​സ് സേ​ന​യി​ല്‍ വ​നി​താ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രെ പീ​ഡി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി. ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും പീ​ഡി​പ്പി​ക്കു​ന്ന​താ​യി വ്യ​ക്ത​മാ​ക്കി​കൊ​ണ്ട് ഒ​രു കൂ​ട്ടം വ​നി​താ സി​വി​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​ണ് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ ഋ​ഷി​രാ​ജ്‌​സി​ംഗിന് ക​ത്ത​യ​ച്ച​ത്.

പേ​രു​ക​ള്‍ വെ​ളി​പ്പെ​ടു​ത്താ​ത്ത വ​നി​താ ഓ​ഫീ​സ​ര്‍​മാ​ര്‍ അ​യ​ച്ച വ​സ്തു​ത​ക​ള്‍ അ​ടി​യ​ന്തര​മാ​യി അ​ന്വേ​ഷി​ക്കാ​ന്‍ ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍, അ​ഡീ​ഷ​ണ​ല്‍ എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ എ​ന്നി​വ​ര്‍​ക്ക് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

വ​നി​താ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍ ക​ഴി​ഞ്ഞ മാ​സം മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍ മു​മ്പാ​കെ ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി ന​ല്‍​കി​യി​രു​ന്നു. കൂ​ടാ​തെ എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍, മു​ഖ്യ​മ​ന്ത്രി, എ​ക്‌​സൈ​സ് മ​ന്ത്രി, വ​നി​താ ക​മ്മീ​ഷ​ന്‍ എ​ന്നി​വ​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

എ​ക്‌​സൈ​സ് ക​മ്മി​ഷ​ണ​ര്‍ മു​മ്പാ​കെ ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് ക​ഴി​ഞ്ഞ എ​ട്ടി​ന് ക​മ്മീ​ഷ​ണ​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍, അ​ഡീ​ഷ​ണ​ല്‍ എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു.

വ​നി​താ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രു​ടെ പ​രാ​തി​യു​ടെ ഉ​ള്ള​ട​ക്കം:

സ്വ​യം പേ​രു​പോ​ലും വെ​ളി​പ്പെ​ടു​ത്താ​ന്‍ ഭ​യ​പ്പെ​ടു​ന്ന ഒ​രു കൂ​ട്ടം വ​നി​താ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍​വേ​ണ്ടി​യു​ള്ള പ​രി​വേ​ദ​നം എ​ന്ന് തു​ട​ങ്ങു​ന്ന​താ​ണ് ക​ത്ത്. ക​മ്മീ​ഷ​ണ​ര്‍ മു​മ്പാ​കെ പ​രാ​തി സ​മ​ര്‍​പ്പി​ക്കു​വാ​ന്‍ മ​റ്റു മാ​ര്‍​ഗ​ങ്ങി​ല്ലാ​ത്തി​തി​നാ​ലാ​ണ് ഇ​തെ​ഴു​തു​ന്ന​തെ​ന്നാ​ണ് ക​ത്തി​ലു​ള്ള​ത്.

പീ​ഡ​ന​ങ്ങ​ളെ കു​റി​ച്ച് നേ​രി​ട്ട് വ​ന്ന് അ​റി​യി​ക്ക​ണ​മെ​ന്നു​ണ്ടെ​ങ്കി​ലും വ​കു​പ്പി​ല്‍നി​ന്നും ചി​ല​ര്‍ പു​റ​ത്താ​ക്കു​മെ​ന്ന് അ​റി​യു​ന്ന​തി​നാ​ലാ​ണ് ക​ത്ത് എ​ഴു​തേ​ണ്ടി​വ​ന്ന​തെ​ന്നാ​ണ് ഉ​ള്ള​ട​ക്കം. വ​നി​താ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍ സേ​ന​യി​ല്‍ പ​ല​വി​ധ​ത്തി​ലു​ള്ള പീ​ഡ​ന​ങ്ങ​ള്‍​ക്ക് വി​ധേ​യ​രാ​യി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

പ​ല സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രും പ്രി​വ​ന്‍റി​വ് ഓ​ഫീ​സ​ര്‍​മാ​രും അ​സി. എ​ക്‌​സൈ​സ് ഇ​ന്‍​സ്പ​ക്ട​ര്‍​മാ​രും അ​സി. എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍​മാ​രും ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍​മാ​രും ദു​ഷ്ട​ലാ​ക്കോ​ടു കൂ​ടി​യാ​ണ് സ​മീ​പി​ക്കു​ന്ന​ത്. അ​വ​രു​ടെ ഇ​ഷ്ട​ത്തി​നു നി​ല്‍​ക്കു​ന്ന കു​റ​ച്ച് പേ​ര്‍​ക്കേ ബു​ദ്ധി​മു​ട്ടി​ല്ലാ​തെ സേ​ന​യി​ല്‍ നി​ല്‍​കാ​ന്‍ ക​ഴി​യു​ന്നു​ള്ളൂ. വ​നി​ത​ക​ള്‍ മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് വ​രെ ഇ​ര​യാ​യി​ട്ടു​ണ്ട്.

പു​രു​ഷ ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രേ പ​രാ​തി​കൊ​ടു​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​ത് വ്യാ​ജ പ​രാ​തി​യാ​ണെ​ന്ന് മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടു കൂ​ടി വ​രു​ത്തി തീ​ര്‍​ക്കു​ക​യും കൂ​ടു​ത​ല്‍ പീ​ഡി​പ്പി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത് . വ​നി​ത​ക​ളു​ടെ എ​ത്ര പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​യ​തി​ല്‍ എ​ത്ര വ​നി​ത​ക​ള്‍​ക്ക് നീ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ക​മ്മി​ഷ​ണ​ര്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ചി​ല ജി​ല്ല​ക​ളി​ലെ ഡെ​പ്യൂ​ട്ടി ക​മ്മീഷ​ണ​ര്‍​മാ​ര്‍ വ​നി​താ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രു​ടെ വ​നി​താ ക​മ്മി​റ്റി എ​ല്ലാ​മാ​സ​വും വി​ളി​ച്ചു ചേ​ര്‍​ത്ത് അ​വ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ള്‍ മ​ന​സി​ലാ​ക്കു​വാ​ന്‍ ശ്ര​മി​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ മ​റ്റു ജി​ല്ല​ക​ളി​ല്‍ മീ​റ്റി​ങ് വേ​ണ​മെ​ന്ന് പ​റ​ഞ്ഞാ​ല്‍ പോ​ലും അ​ത് ന​ട​ത്താ​ന്‍ ത​യാ​റാ​വു​ന്നി​ല്ല.

25 നും 30​നും ഇ​ട​യി​ല്‍ അം​ഗ​ബ​ല​മു​ള്ള ഓ​രോ റേ​ഞ്ച് ഓ​ഫീ​സു​ക​ളി​ലും ഒ​ന്നോ​ര​ണ്ടോ വ​നി​താ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​ണു​ണ്ടാ​വു​ക. മി​ക്ക ഓ​ഫീ​സു​ക​ളി​ലും സ്വ​ന്ത​മാ​യി ടോ​യ്‌​ല​റ്റ് സൗ​ക​ര്യം പോ​ലു​മി​ല്ല. വി​ശ്ര​മ​മു​റി​ക​ളും ഇ​വി​ടെ​യി​ല്ല. റേ​ഞ്ച് ഓ​ഫീ​സു​ക​ളി​ല്‍ രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ മ​ദ്യ​പി​ക്കു​ന്ന നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രു​ണ്ട്.

അ​വ​രോ​ടൊ​പ്പ​മാ​ണ് ഒ​രു റേ​ഞ്ചി​ല്‍ ഒ​ന്നോ ര​ണ്ടോ പേ​രാ​യി ഒ​തു​ങ്ങു​ന്ന വ​നി​താ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ ജോ​ലി ചെ​യ്യേ​ണ്ടി​വ​രു​ന്ന​ത്. ചി​ല റേ​ഞ്ചു​ക​ളി​ല്‍ ഓ​ഫീ​സ് വ​ര്‍​ക്കും റെ​യ്ഡും ഒ​ക്കെ ഉ​ണ്ടെ​ന്നു പ​റ​ഞ്ഞ് രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ അ​നാ​വ​ശ്യ​മാ​യി ഓ​ഫീ​സു​ക​ളി​ല്‍ വി​ളി​ച്ചു വ​രു​ത്തു​ക​യും ഓ​ഫീ​സി​ല്‍ ഉ​ണ്ടെ​ങ്കി​ല്‍ രാ​ത്രി​യി​ല്‍ വീ​ടു​ക​ളി​ല്‍ പോ​കു​വാ​ന്‍ അ​നു​വ​ദി​ക്കാ​തെ​യും ബു​ദ്ധി​മു​ട്ടി​ക്കു​ന്നു​ണ്ട്.

അ​സ​മ​യ​ങ്ങ​ളി​ല്‍ വി​ളി​ച്ചു വ​രു​ത്തു​ന്ന​തൊ​ന്നും ജി​ഡി​യി​ല്‍ രേ​ഖ​പ്പെ​ടു​ത്താ​റു​മി​ല്ല. രാ​ത്രി​യി​ല്‍ ജി​ഡി ക​ഴി​ഞ്ഞു പോ​വു​ന്ന​വ​രെ വീ​ടു​ക​ളി​ല്‍ സു​ര​ക്ഷി​ത​മാ​യി എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പോ​ലും മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍ ചെ​യ്യാ​റി​ല്ല. എ​ക്‌​സൈ​സി​ല്‍ ആ​ദ്യ പാ​റാ​വ് ഡ്യൂ​ട്ടി വ​നി​ത​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് ന​ല്‍​കി വ​രു​ന്ന​ത്. പാ​റാ​വ് ഡ്യൂ​ട്ടി ചെ​യ്തു​കൊ​ണ്ടാ​ണ് ഓ​ഫീ​സ് ജോ​ലി​ക​ളും റെ​യ്ഡു​മു​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ ജോ​ലി​ക​ളും ചെ​യ്യു​ന്ന​ത്.

വ​നി​ത​ക​ള്‍​ക്കാ​യി അ​നു​വ​ദി​ച്ച 100 സ്‌​കൂ​ട്ട​റു​ക​ളി​ല്‍ പ​ല​തും പു​രു​ഷ ജീ​വ​ന​ക്കാ​രാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ പു​രു​ഷ ജീ​വ​ന​ക്കാ​ര്‍ സ്‌​കൂ​ട്ട​ര്‍ ഓ​ടി​ക്കാ​റു​ള്ള​ത് ജി​ഡി​യി​ല്‍ രേ​ഖ​പ്പെ​ടു​ത്താ​റി​ല്ല. സ്റ്റി​ക്ക​ര്‍​മാ​റ്റി​യാ​ണ് സ്‌​കൂ​ട്ട​ര്‍ ഓ​ടി​ക്കു​ന്ന​ത്. വ​നി​ത​ക​ള്‍​ക്ക് നി​ല​വി​ല്‍ റേ​ഞ്ച് ഓ​ഫീ​സു​ക​ളി​ല്‍ മാ​ത്ര​മാ​യാ​ണ് ജോ​ലി ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സ​ര​മു​ള്ള​ത്.

മ​റ്റ് ഒ​രു ഓ​ഫീ​സു​ക​ളി​ലും ജോ​ലി ചെ​യ്യാ​ന്‍ പു​രു​ഷ ജീ​വ​ന​ക്കാ​ര്‍ അ​നു​വ​ദി​ക്കാ​റി​ല്ല. വ​നി​ത​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​തി​നൊ​പ്പം ഒ​രു സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ല്‍ ഒ​രു വ​നി​താ റേ​ഞ്ച് ഓ​ഫീ​സ് തു​ട​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം. വ​നി​ത​ക​ള്‍ ഉ​ള്‍​പ്പെ​ട്ട കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നും അ​ന്തി​മ​റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നും അ​ധി​കാ​രം ന​ല്‍​ക​ണ​മെ​ന്നും ക​മ്മീ​ഷ​ണ​ര്‍​ക്ക് അ​യ​ച്ച ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts