വാ​ണി​ജ്യ​ക​മ്മി വീ​ണ്ടും കൂ​ടി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ വാ​ണി​ജ്യ​ക​മ്മി ഡി​സം​ബ​റി​ൽ 41 ശ​ത​മാ​നം വ​ർ​ധി​ച്ചു. ത​ലേ ഡി​സം​ബ​റി​ൽ 1,055 കോ​ടി ഡോ​ള​റാ​യി​രു​ന്ന ക​മ്മി ഈ ​ഡി​സം​ബ​റി​ൽ 1,488 കോ​ടി ഡോ​ള​റാ​യി.

ഡി​സം​ബ​റി​ലെ ക​യ​റ്റു​മ​തി​യി​ൽ 12.36 ശ​ത​മാ​നം വ​ള​ർ​ച്ചയുണ്ട്. 2,406 കോ​ടി ഡോ​ള​റി​ന്‍റെ സ്ഥാ​ന​ത്ത് 2,703 കോ​ടി ഡോ​ള​ർ. ഇ​റ​ക്കു​മ​തി​യാ​ക​ട്ടെ 21.12 ശ​ത​മാ​നം വ​ള​ർ​ന്നു. 3,460 കോ​ടി​യി​ൽ​നി​ന്ന് 4,191 കോ​ടി ഡോ​ള​റി​ലേ​ക്ക്.

ക്രൂ​ഡ് ഓ​യി​ലും പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​മാ​ണ് ഏ​റ്റ​വു​മ​ധി​കം വ​ർ​ധ​ന കാ​ണി​ച്ച ഇ​റ​ക്കു​മ​തി ഇ​നം. 34.94 ശ​ത​മാ​നം വ​ർ​ധ​ന. 1035 കോ​ടി ഡോ​ള​റി​ന്‍റെ ഇ​റ​ക്കു​മ​തി​യാ​ണ് ഈ​യി​ന​ത്തി​ൽ ഉ​ള്ള​ത്. സ്വ​ർ​ണ ഇ​റ​ക്കു​മ​തി 71.52 ശ​ത​മാ​നം വ​ർ​ധി​ച്ചെ​ങ്കി​ലും ആ​കെ 339 കോ​ടി ഡോ​ള​റി​ന്‍റേ​തു​ മാ​ത്ര​മേ ഉ​ള്ളൂ. പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി​യി​ലും 25.15 ശ​ത​മാ​നം വ​ർ​ധ​നയു​ണ്ട്.

Related posts