വാണിജ്യകമ്മി 70% കൂടി

ന്യൂ​ഡ​ൽ​ഹി: ജ​നു​വ​രി​യി​ൽ ഇ​ന്ത്യ​യു​ടെ ക​യ​റ്റു​മ​തി ഒ​ന്പ​തു ശ​ത​മാ​നം വ​ർ​ധി​ച്ചു. എ​ന്നാ​ൽ ഇ​റ​ക്കു​മ​തി 26.1 ശ​ത​മാ​നം കൂ​ടി. ത​ന്മൂ​ലം വാ​ണി​ജ്യ​ക​മ്മി 1686 കോ​ടി ഡോ​ള​റാ​യി. ത​ലേ ജ​നു​വ​രി​യി​ലെ 990 കോ​ടി​യെ അ​പേ​ക്ഷി​ച്ച് 70 ശ​ത​മാ​നം അ​ധി​കം.

ക​യ​റ്റു​മ​തി 2438 കോ​ടി ഡോ​ള​റി​ന്‍റേതും ഇ​റ​ക്കു​മ​തി 4068 കോ​ടി ഡോ​ള​റി​ന്‍റേതുമാ​ണ്. ഏ​പ്രി​ൽ-​ജ​നു​വ​രി കാ​ല​യ​ള​വി​ൽ ക​യ​റ്റു​മ​തി 11.75 ശ​ത​മാ​നം വ​ള​ർ‌​ന്ന് 24789 കോ​ടി ഡോ​ള​റും ഇ​റ​ക്കു​മ​തി 22.21 ശ​ത​മാ​നം വ​ള​ർ​ന്ന് 37,900 കോ​ടി ഡോ​ള​റു​മാ​യി. പ​ത്തു​മാ​സ​ത്തെ വാ​ണി​ജ്യ​ക​മ്മി 13,115 കോ​ടി ഡോ​ള​റാ​ണ്. ജ​നു​വ​രി​യി​ൽ സ്വ​ർ​ണ ഇ​റ​ക്കു​മ​തി 159 കോ​ടി ഡോ​ള​റാ​യി ചു​രു​ങ്ങി.

Related posts