വിപ്ലവകരമായ സാങ്കേതികവിദ്യയുമായി ഫേസ്ബുക്ക്! ചിന്തകളിലൂടെ ആശയവിനിമയം സാധ്യമാക്കുന്ന ടെലിപ്പതി യാഥാര്‍ത്ഥ്യമാകുന്നു; ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കന്‍ബര്‍ഗിന്റെ വെളിപ്പെടുത്തല്‍

facebook-has-a-mysterious-team-working-on-tech-that-sounds-a-lot-like-mind-readingഓരോരുത്തര്‍ക്കും മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ അവരവരുടെ ഇഷ്ടാനുസരണം ആളുകളെ അറിയിക്കാനുള്ള സംവിധാനമാണ് ഫേസ്ബുക്ക് പോലുള്ള സാമൂഹ്യമാധ്യമങ്ങള്‍ നല്‍കികൊണ്ടിരിക്കുന്നത്. കൂടാതെ വാക്കുകള്‍ ഉപയോഗിച്ചാണ് ഇത്തരം സംവിധാനങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നതും. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ചിന്തകളിലൂടെ ആശ്യവിനിമയം സാധ്യമാക്കുന്ന ടെലിപ്പതി യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങുകയാണ് ഫേസ്ബുക്ക്. മനുഷ്യരുടെ മുഖം വായിക്കുന്ന ഒരു സമ്പര്‍ക്ക മുഖം സ്ഥാപിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഫേസ്ബുക്ക് സിഇഒയായ മാര്‍ക്ക് സുക്കന്‍ബര്‍ഗ് തന്നെയാണ്.

എഞ്ചിനീയര്‍മാരുടെ ഒരു സംഘം മനുഷ്യന്റെ തലച്ചോറും കംപ്യൂട്ടറും ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ സമ്പര്‍ക്കമുഖത്തിനായുള്ള പണിപ്പുരയിലാണ്. മനസ് മാത്രം ഉപയോഗിച്ചുകൊണ്ട് മസ്തിഷ്‌കങ്ങള്‍ പരസ്പരം ആശയവിനിമയം നടത്തുന്ന ഒരു ദിവസത്തിനായാണ് തങ്ങളുടെ ശ്രമമെന്നും സുക്കന്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു. ഫേസ്്ബുക്കിന്റെ എഫ്8 കോണ്‍ഫറന്‍സിലായിരുന്നു ചീഫ് എക്സിക്യൂട്ടീവിന്റെ വെളിപ്പെടുത്തല്‍. ഒരിക്കല്‍ മനസ്സുകള്‍ മാത്രമുപയോഗിച്ച് ആശയവിനിമയം നടത്താന്‍ കഴിയുന്ന ഒരു സമ്പര്‍ക്കമുഖത്തിന്റെ പണിപ്പുരയിലാണ് ഞങ്ങള്‍.

ആന്ത്യന്തികമായ ആശയവിനിമയസാങ്കേതികവിദ്യ ടെലിപ്പതിയാണെന്ന് നേരത്തെ സുക്കന്‍ബര്‍ഗ് പ്രസ്താവിച്ചിരുന്നു. ജനുവരിയില്‍ ന്യൂറല്‍ ഇമേജിങ്ങിലും ബ്രെയിന്‍ ഇന്റര്‍ഫെയ്സിലും പ്രാവീണ്യമുള്ള എഞ്ചിനീയര്‍മാരെ ഫേസ്ബുക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്തിരുന്നു. എഫ്8 കോണ്‍ഫറന്‍സിനിടെ ഫേസ്ബുക്ക് ഓഗ്മെന്റ് റിയാലിറ്റിയും സുക്കന്‍ബര്‍ഗ് അവതരിപ്പിച്ചു. സാധാരണപോലെ തോന്നിക്കുന്ന കണ്ണടകളോ അല്ലെങ്കില്‍ കോണ്‍ടാക്ട് ലെന്‍സുകളോ ആണ് ഇതിനായി വേണ്ടതെന്നും സുക്കന്‍ബര്‍ഗ് പറഞ്ഞു.

Related posts