ഫേ​സ്ബു​ക്ക് പ​ണി​മു​ട​ക്കി; ട്വി​റ്റ​റി​ല്‍ സ​ന്ദേ​ശ പ്ര​ള​യം

ന്യൂയോർക്ക്: ജ​ന​പ്രി​യ സ​മൂ​ഹമാ​ധ്യ​മ​മാ​യ ഫേ​സ്ബു​ക്കി​ന്‍റെ പ്ര​വ​ര്‍​ത്ത​നം അ​ല്‍​പ​സ​മ​യം നി​ല​ച്ചു. ഇ​ന്ത്യ​ന്‍ സ​മ​യം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.45 ഓ​ടെ​യാ​ണ് ഫേ​സ്ബു​ക്കും ഫേ​സ്ബു​ക്കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ന്‍​സ്റ്റാ​ഗ്രാ​മും പ​ണി​മു​ട​ക്കി​യ​ത്. യൂ​സ​ര്‍​മാ​ര്‍​ക്ക് പോ​സ്റ്റു​ക​ള്‍ ചെ​യ്യു​ന്ന​തി​നും ലോ​ഗി​ന്‍ ചെ​യ്യു​ന്ന​തി​നും ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ട്ടു.

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ സോ​ഷ്യ​ല്‍ നെ​റ്റ്‌​വ​ര്‍​ക്ക് അ​ല്‍​പ്പ​സ​മ​യ​ത്തേ​ക്ക് പ​ണി​മു​ട​ക്കി​യ​പ്പോ​ൾ അ​തി​ന്‍റെ നി​രാ​ശ മു​ഴു​വ​ന്‍ സ​ന്ദേ​ശ​ങ്ങ​ളാ​യി പ്ര​തി​ഫ​ലി​ച്ച​ത് മ​റ്റൊ​രു സോ​ഷ്യ​ല്‍ നെ​റ്റ്‌​വ​ര്‍​ക്കാ​യ ട്വി​റ്റ​റി​ലാ​ണ്. ഫേ​സ്ബു​ക്ക് പോ​യ കാ​ര്യം പ​റ​യു​ന്ന സ​ന്ദേ​ശ​പ്ര​ള​യം ത​ന്നെ ട്വി​റ്റ​റി​ലു​ണ്ടാ​യി.

എ​ന്നാ​ൽ അ​ല്പ സ​മ​യ​ത്തി​നു​ള്ളി​ൽ ഫേ​സ്ബു​ക്കി​ന്‍റെ സേ​വ​നം പു​ന:​സ്ഥാ​പി​ക്ക​പ്പെ​ട്ടു. അ​പ്ര​തീ​ക്ഷി​ത​മാ​യി ഫേ​സ്ബു​ക്ക് നി​ല​ച്ച​തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്നു അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS